ജീവികളുടെ ശരീരത്തിൽ നടക്കുന്ന ഉദ്ഗ്രഥനാത്മകമായ രാസപ്രക്രിയകൾക്കുള്ള സാമാന്യമായ പേരാണ് ഉപചയം. ശരീരത്തിനകത്തു സംഭവിക്കുന്ന രാസപ്രക്രിയകൾ ഉദ്ഗ്രഥനാത്മകമെന്നും (synthetic) അപഗ്രഥനാത്മകമെന്നും (analytic) രണ്ടു വിധത്തിലാണ്. ആദ്യത്തേതിന് അനബോളിസം അഥവാ ഉപചയം എന്നും രണ്ടാമത്തേതിന് കാറ്റബോളിസം അഥവാ അപചയം എന്നും രണ്ടിനുംകൂടി മെറ്റബോളിസം അഥവാ ഉപാപചയം എന്നും പറയുന്നു.

ദീപനവിധേയമായ ആഹാരം ചെറിയ തന്മാത്രകളുടെ രൂപത്തിൽ കുടലിന്റെ ഭിത്തികളിലൂടെ ആദ്യം അവശോഷണം (absorption) ചെയ്യപ്പെടുന്നു. അനന്തരം ആ ചെറിയ തന്മാത്രകളിൽനിന്നാരംഭിച്ചു വലിയതും സങ്കീർണങ്ങളുമായ തന്മാത്രകൾ ഉദ്ഗ്രഥനം വഴി ശരീരത്തിന്റെ ആവശ്യത്തിനായി നിർമ്മിക്കപ്പെടുന്നു. ഈ പ്രക്രിയയ്ക്കാണ് ഉപചയം എന്ന സംജ്ഞ നല്കപ്പെട്ടിട്ടുള്ളത്. ശരീരത്തിനകത്തു സംഭരിക്കുവാനുള്ള ഗ്ലൈക്കോജൻ (മൃഗങ്ങളിൽ ഗ്ലൈക്കോജൻ, സസ്യങ്ങളിൽ സ്റ്റാർച്ച്) മുതലായ വസ്തുക്കളും ഹോർമോണുകൾ, എൻസൈമുകൾ, ടിഷ്യൂകൾ മുതലായവയും ഉപചയത്തിന്റെ ഫലമായി ഉണ്ടാകുന്നവയാണ്. ഈ ഉപചയപ്രക്രിയകൾ യഥാവിധി നടക്കുന്നതിനു ധാരാളം ഊർജം ലഭ്യമാകേണ്ടതുണ്ട്. രണ്ടാമതു സൂചിപ്പിച്ച അപഗ്രഥനാത്മകപ്രക്രിയകളിൽ നിന്നു അതു ലഭിക്കുന്നു.

ഇതും കാണുക

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഉപചയം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഉപചയം&oldid=3679334" എന്ന താളിൽനിന്ന് ശേഖരിച്ചത്