ഊർജ്ജം
(ഊർജം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രവൃത്തി ചെയ്യാനുള്ള കഴിവ് എന്നതാണ് ഊർജ്ജം (ആംഗലേയം:Energy) എന്ന വാക്കിന്റെ നിർവ്വചനം. താപോർജ്ജം, യാന്ത്രികോർജ്ജം എന്നിങ്ങനെ ഊർജ്ജത്തിന് പല രൂപങ്ങളുണ്ട്. ഊർജ്ജത്തെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാനും പറ്റും. പക്ഷേ, ഊർജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല എന്ന് ഊർജ്ജ സംരക്ഷണ നിയമം പറയുന്നു.
ഊർജ്ജത്തിന്റെ വിവിധ രൂപങ്ങൾ
തിരുത്തുക- യാന്ത്രികോർജ്ജം: ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന് അതിന്റെ ചലനം മൂലം ഉണ്ടാകുന്ന ഊർജ്ജമാണ് യാന്ത്രികോർജ്ജം.
- താപോർജ്ജം
- വൈദ്യുതോർജ്ജം
- ആണവോർജ്ജം
- സ്ഥിതികോർജ്ജം (പൊട്ടൻഷ്യൽ എനർജി)
- ഗതികോർജ്ജം
ഊർജ്ജ സംരക്ഷണ നിയമം
തിരുത്തുകഊർജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല, പകരം അതിനെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് പരിവർത്തനം ചെയ്യാനേ കഴിയൂ എന്ന് ഊർജ്ജ സംരക്ഷണ നിയമം പറയുന്നു.