ഈർക്കിൽ മുളസ്രാവ്
തീര കടൽവാസിയായ ഒരു മൽസ്യമാണ് ഈർക്കിൽ മുളസ്രാവ് അഥവാ Slender Bamboo Shark (Indian Cat Shark, Ridge-back Bamboo Shark). (ശാസ്ത്രീയനാമം: Chiloscyllium indicum). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.
Slender bamboo shark | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | C. indicum
|
Binomial name | |
Chiloscyllium indicum (J. F. Gmelin, 1789)
| |
Range of the slender bamboo shark |
ശരീര ഘടന
തിരുത്തുകതവിട്ട് കലർന്ന നിറമാണ് ഇവയ്ക്ക് , ശരീരത്തിൽ ഉടനീളം വെള്ള പുള്ളികളും വരകളും ഉണ്ട്. മുതുകിലെ ചിറക്ക് വൃത്താകൃതിയിൽ ആണ് .[1] മെലിഞ്ഞു നീണ്ട ശരീരമാണ് ഇവയ്ക്ക് . 65 സെന്റിമീറ്റർ വരെ നീളം വയ്ക്കുന്നു ഇവ.
ആവാസ വ്യവസ്ഥ
തിരുത്തുകആഴം കുറഞ്ഞ തീര കടൽ മേഖലയിൽ ആണ് ഇവയെ സാധാരണയായി കാണുന്നത്. തീര കടലിൽ ചെളി നിറഞ്ഞ പ്രദേശങ്ങളിലും ഇവയെ കാണുന്നു
കുടുംബം
തിരുത്തുകചിലോസിസിലിയം എന്ന ജെനുസിൽ ഉള്ള ഇവ കാർപെറ്റ് സ്രാവുകളുടെ കുടുംബത്തിൽ ഉള്ളവയാണ് .
അവലംബം
തിരുത്തുക- ↑ Compagno, Leonard. "Sharks of the world." Shark Research Center Iziko-Museums of Cape Town. NO. 1. Vol 2. Cape Town South Africa: FOOD AND AGRICULTURE ORGANIZATION OF THE UNITED NATIONS, 2002. Pg 173.
- Froese, Rainer, and Daniel Pauly, eds. (2006). "Chiloscyllium indicum" in ഫിഷ്ബേസ്. May 2006 version.
- Compagno, Dando, & Fowler, Sharks of the World, Princeton University Press, New Jersey 2005 ISBN 0-691-12072-2