ഈഗിൾ, അലാസ്ക
ഇഗിൾ പട്ടണം യൂക്കോൺ നദിയുടെ തെക്കെ കരയിൽ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ്. കാനഡ-യു.എസ് അതിർത്തിയിലാണിത്. അലാസ്കയുടെ തെക്കുകിഴക്കെ ഫെയർബാങ്ക് സെൻസസ് ഏരിയായിലാണ് പട്ടണം ഉൾപ്പെട്ടിരിക്കുന്നത്. 2010 ലെ യു.എസ് സെൻസസ് അനുസരിച്ച് ജനസംഖ്യ 86 ആണ്
Eagle, Alaska Tthee T’äwdlenn | |
---|---|
Steamer Hannah at Eagle landing, circa 1900 | |
Location of Eagle, Alaska | |
Coordinates: 64°47′15″N 141°12′5″W / 64.78750°N 141.20139°W | |
Country | United States |
State | Alaska |
Census area | Southeast Fairbanks |
Incorporated | February 9, 1901[1] |
• Mayor | Daniel Helmer |
• State senator | Click Bishop (R) |
• State rep. | Dave Talerico (R) |
• ആകെ | 1.00 ച മൈ (2.59 ച.കി.മീ.) |
• ഭൂമി | 1.00 ച മൈ (2.59 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) |
ഉയരം | 853 അടി (260 മീ) |
(2010) | |
• ആകെ | 86 |
• കണക്ക് (2016)[3] | 85 |
• ജനസാന്ദ്രത | 85.09/ച മൈ (32.86/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99738 |
Area code | 907 |
FIPS code | 02-20380 |
GNIS feature ID | 1401499 |
ഭൂമിശാസ്ത്രം
തിരുത്തുകഈഗിളിന്റെ അക്ഷാംശ രേഖാംശങ്ങൾ 64°47′10″N 141°12′0″W (64.786022, -141.199917) ആണ്. യൂക്കോണ് നദിക്കരയിൽ അലാസ്ക സംസ്ഥാനത്തിന്റെയും കാനഡയിലെ യൂക്കോൺ ടെറിറ്ററിയ്ക്കും 8 മൈൽ (13 കി.മീ.) പടിഞ്ഞാറായി ടെയിലർ ഹൈവേയുടെ അറ്റത്തായിട്ടാണ് ഈഗിളിന്റെ സ്ഥാനം. യു.എസ്. സെൻസസ് അനുസരിച്ച് പട്ടണത്തിന്റെ വിസ്തൃതി 1.0 സ്ക്വയർ മൈലാണ്.
ചരിത്രം
തിരുത്തുകഅലാസ്കയിൽ യൂറോപ്യൻ കുടിയേറ്റക്കാർ എത്തുന്നതിന് ആയിരക്കണക്കിനു വർഷങ്ങള്ക്കു മുമ്പു തന്നെ ഈഗിളിൽ ഹാൻ വിഭാഗക്കാർ ഉൾപ്പെടെയുള്ള നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാർ അധിവസിച്ചിരുന്നു. ഈഗിളിലെ യൂറോപ്പുകാരുടെ ആദ്യത്തെ സ്ഥിരതാവളം 1874 ൽ നിർമ്മിച്ച "Belle Isle" എന്ന പേരിലുള്ള ഒരു വാണിജ്യ താവളമായിരുന്നു. 1800 കളിൽ ഈ സ്ഥലം യൂക്കോണ് നദിയ്ക്കും പോഷകനദികൾക്കും മേൽഭാഗത്തുമുണ്ടായിരുന്ന ഖനികളിലേയ്ക്കുള്ള സാധനങ്ങളുടെ സംഭരണ വിതരണകേന്ദ്രമായിരുന്നു. ക്ലോൺഡൈക് ഗോൾഡ് റഷിൻറെ കാലത്ത് മറ്റു പ്രദേശങ്ങളിൽ നിന്നും അനേകം ആളുകൾ എത്തുകയും 1898 ആയപ്പോഴേയ്ക്കും ജനസംഖ്യ 1700 നു മുകളിലാകുകയും ചെയ്തു.
1901 ൽ അലാസ്കയുടെ ഉൾഭാഗങ്ങളിലെ ആദ്യത്തെ ഏകീകരിക്കപ്പെട്ട പട്ടണമായിത്തീർന്നു ഈഗിൾ. പട്ടണത്തിനടുത്തുള്ള ഈഗിൾ ബ്ലഫ് എന്ന ചെങ്കുത്തായ പ്രദേശത്ത് അനേകം പരുന്തുകൾ കൂടുണ്ടാക്കിയിരുന്നതിനാലാണ് ഈ സ്ഥലത്തിന് ഈഗിൾ എന്ന പേരു വന്നത്. 1900 ൽ ഫോർട്ട് എഗബർട്ട് (Fort Egbert) എന്ന പേരിൽ ഐക്യനാടുകളടെ ഒരു കരസേനാക്യാമ്പ് ഇവിടെ സ്ഥാപിക്കപ്പെട്ടു. ഈഗിളിനേയു വാൽഡസ് പട്ടണത്തേയും ബന്ധിപ്പിക്കുന്ന ഒരു ടെലഗ്രാഫ് ലൈൻ 1903 ൽ പൂർത്തിയായി. നോമിലേയും ഫെയർബാങ്കിലേയും സ്വർണ്ണ ഖനികളുടെ ആകർഷണത്താൽ ആളുകൾ ഈഗിളിൽ നിന്നും ഒഴിഞ്ഞു പോകുവാൻ തുടങ്ങി. പല സ്ഥാപനങ്ങളും ഈഗിളിൽ നിന്നു ഫെയർബാങ്കിലേയ്ക്കു മാറ്റ സ്ഥാപിക്കപ്പെട്ടു. 1910 ആയപ്പോഴേയ്ക്കും ഈഗിളിലെ ജനസംഖ്യ വളരെക്കുറഞ്ഞ ഏതാണ് ഇന്നത്തെ അവസ്ഥയായ 200 ന് അടുത്തെത്തി. 1911 ൽ (Fort Egbert) എന്ന കരസേനാ ക്യമ്പ് ഉപേക്ഷിക്കപ്പെട്ടു. ഈഗിളിൾ ഇപ്പോൾ താമസിക്കുന്നവരിൽ കൂടുതലും യൂറോപ്പിൽ നിന്നുള്ളവരുടെ പിന്മുറക്കാരാണ്. പട്ടണത്തിനു സമീപത്തെ ഗ്രാമത്തിലുള്ളവരിൽ 50 ശതമാനം പേർ ഹാൻ (Han) വിഭാഗത്തിൽപ്പെട്ട നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാരാണ്.
അവലംബം
തിരുത്തുക- ↑ "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 31. January 1974.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.