വാൽഡെസ്-കൊർഡോവ സെൻസസ് ഏരിയായിലുള്ള അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ് വാൽഡെസ് പട്ടണം . 2010 ലെ സെൻസസ് പ്രകാരം 3,976 ആണ് പട്ടണത്തിലെ മൊത്തം ജനസംഖ്യ. യു.എസ്. സ്റ്റേറ്റായ അലാസ്കയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തുറമുഖമാണ് വാൽഡെസ്. 

Valdez, Alaska

Suacit
Aerial view showing the townsite, the harbor, the lower Mineral Creek valley and Blueberry Hill
Aerial view showing the townsite, the harbor, the lower Mineral Creek valley and Blueberry Hill
Nickname(s): 
Valdez
Location of Valdez, Alaska
Location of Valdez, Alaska
Coordinates: 61°7′51″N 146°20′54″W / 61.13083°N 146.34833°W / 61.13083; -146.34833
CountryUnited States
StateAlaska
Census AreaChugach
IncorporatedJune 11, 1901[1]
ഭരണസമ്പ്രദായം
 • MayorJeremy O'Neil
 • State senatorMike Shower (R)
 • State rep.George Rauscher (R)
വിസ്തീർണ്ണം
 • ആകെ271.91 ച മൈ (704.24 ച.കി.മീ.)
 • ഭൂമി212.69 ച മൈ (550.86 ച.കി.മീ.)
 • ജലം59.22 ച മൈ (153.37 ച.കി.മീ.)
ഉയരം
98 അടി (30 മീ)
ജനസംഖ്യ
 (2010)
 • ആകെ3,976
 • കണക്ക് 
(2018)[3]
3,834
 • ജനസാന്ദ്രത18.03/ച മൈ (6.96/ച.കി.മീ.)
സമയമേഖലUTC−9 (Alaska (AKST))
 • Summer (DST)UTC−8 (AKDT)
ZIP code
99686
Area code907
FIPS code02-82200
GNIS feature ID1412465
വെബ്സൈറ്റ്www.ci.valdez.ak.us

സമ്പദ്‌ഘടന തിരുത്തുക

വാൽഡെസ് ഒരു മത്സ്യബന്ധന തുറമുഖം കൂടിയാണ്. വ്യവസായികമായും വിനോദത്തിനായുമുള്ള മീൻ പിടുത്തം ഇവിടെ നടക്കുന്നു. ഒഴുകിനടക്കുന്ന ഹിമാനികളുടെയും കടൽജീവിതത്തിലെ കാഴ്ചകൾ ആസ്വദിക്കുന്നതിനും, ആഴക്കടലിലെ മീൻപിടുത്തം ആസ്വദിക്കുന്നതിനുമായും ഹിമപ്പരപ്പിലൂടെ വീതികുറഞ്ഞ നീണ്ട ഹിമാദുകം ഉപയോയിച്ചു തെന്നിപ്പായുന്നതിനുമായി അനേകം ആളുകൾ ഇവിടേയ്ക്ക് എത്തിച്ചേരാറുണ്ട്. ഇത് വാൽഡെസിലെ ടൂറിസത്തെ ഒട്ടേറേ സഹായിക്കുന്നു. ട്രാൻസ്-അലാസ്ക പൈപ്പ് ലൈനിൽ നിന്നുള്ള എണ്ണ കപ്പലുകളിലേയ്ക്ക് നിറയ്ക്കുന്നത് വാൽഡെസ് ഓയിൽ ടെർമിനൽ മുഖേനയാണ്. റിച്ചാർഡ്സണ് ഹൈവേ വാൽഡെസ് പട്ടണത്തെ അലാസ്കയുടെ അന്തർഭാഗവുമായി കൂട്ടിയിണക്കുന്നു.വാൽഡെസ് വിമാനത്താവളത്തിൽ നിന്നും റാവൻ (Ravn ) അലാസ്ക എയർലൈൻസ് മറ്റു നഗരങ്ങളിലെയ്ക്കു സർവ്വീസ് നടത്തുന്നു. ഹെലി-സ്കീയിംഗിന് പ്രസിദ്ധമാണ് വാൽഡെസ്. 1990 കളിൽ വേൾഡ് എക്സ്ട്രീം സ്കീയിംഗ് ചാമ്പ്യൻഷിപ്പിന് നഗരം ആഥിത്യം വഹിച്ചിട്ടുണ്ട്. 5 ഹെലി-സ്കീയിംഗ് സജ്ജീകരണ കേന്ദ്രങ്ങൾ വാൽഡെസിലുണ്ട്.

ചരിത്രം തിരുത്തുക

1790 ൽ സ്പാനിഷ് പര്യവേഷകനായ സാൽവഡോർ ഫിഡാൽഗോയാണ് വാൽഡെസ് തുറമുഖത്തിന് സ്പാനിഷ് നാവിക ഉദ്യോഗസ്ഥൻ അന്റോണിയോ വാൽഡെസ് ഫെർണാണ്ടസ് ബസന്റെ പേര് നൽകിയത്.[4] ക്ലോണ്ടൈക്ക് ഗോൾഡ് റഷ് വഴിത്താരയിൽനിന്ന് ധാതുദ്രവ്യഖനനസാദ്ധ്യത അന്വേഷിക്കുന്നവരെ ആകർഷിക്കാനുള്ള ഒരു തന്ത്രത്തിന്റെ ഭാഗമായാണ്1898 ൽ ഒരു പട്ടണം വികസിപ്പിക്കപ്പെട്ടത്. ചില ആവിക്കപ്പൽ കമ്പനികൾ ഖനിത്തൊഴിലാളികൾക്ക് ക്ലോണ്ടൈക്ക് സ്വർണ്ണപ്പാടങ്ങളിൽ എത്തിച്ചേരാനും അലാസ്കയിലെ ഉൾനാടൻ കോപ്പർ റിവർ കൺട്രിയിൽ പുതിയവ കണ്ടെത്താനും സ്കാഗ്‌വേയിൽ നിന്ന് ലഭിക്കുന്നതിനേക്കാളും മികച്ച മാർഗ്ഗമായി വാൽഡെസ് ഗ്ലേസിയർ ട്രയലിനെ പ്രോത്സാഹിപ്പിച്ചു. ആനുകൂല്യം വിശ്വസിച്ച ഖനിജാന്വേഷകർ തങ്ങൾ വഞ്ചിക്കപ്പെട്ടതായി കണ്ടെത്തി. വിവരിക്കപ്പെട്ടതിനേക്കാൾ ഇരട്ടി നീളവും കുത്തനെയുള്ള ഹിമപ്പരപ്പിലൂടെയുള്ള ഈ നടപ്പാതയിലൂടെ കടന്നുകയറാൻ ശ്രമിച്ച നിരവധി ആളുകൾ നീണ്ട തണുപ്പുകാലത്ത് വേണ്ടത്ര സാധനങ്ങളില്ലാതെയും ശീതപിത്തം ബാധിച്ചും മരണമടഞ്ഞു. വാൽഡെസിനെയും ഫെയർബാങ്ക്സിനെയും ബന്ധിപ്പിച്ചുകൊണ്ട് 1899 ൽ റിച്ചാർഡ്സൺ ഹൈവേ നിർമ്മിക്കപ്പെട്ടതുവരെ നഗരം അഭിവൃദ്ധി പ്രാപിച്ചിരുന്നില്ല. ഒരു പുതിയ പാതയും ഹിമരഹിത തുറമുഖവും ഉപയോഗിച്ച്, അലാസ്കയുടെ ഉൾനാടൻ പ്രദേശത്തേക്കുള്ള ആദ്യത്തെ കരപ്രദേശ വിതരണ പാതയായി വാൽഡെസ് ശാശ്വതമായി സ്ഥാപിക്കപ്പെട്ടു. 1950 വരെ വേനൽക്കാലത്ത് മാത്രം തുറന്നിരുന്ന ഹൈവേ, വർഷം മുഴുവനും പ്രവർത്തിപ്പിച്ചു.[5]

1907-ൽ എതിരാളികളായ രണ്ട് റെയിൽ‌വേ കമ്പനികൾ തമ്മിലുണ്ടായ വെടിവയ്പോടെ ടൈഡ് വാട്ടറിൽ നിന്ന് കെന്നിക്കോട്ട് കോപ്പർ മൈനിലേക്കുള്ള റെയിൽ‌വേ ലിങ്കായി മാറാമെന്ന വാൽ‌ഡെസിന്റെ പ്രതീക്ഷ അസ്തമിച്ചു. റാങ്കൽ-സെന്റ്. ഏലിയാസ് പർവതനിരകളുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്തിരുന്ന ഈ ഖനി ഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നമായ ചെമ്പ് അയിര് നിക്ഷേപങ്ങളിലൊന്നായിരുന്നു. ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഇരുപക്ഷവും തമ്മിലുള്ള അവകാശത്തർക്കത്തിന്റെ കൃത്യമായ സ്ഥാനം വാൽഡെസ് ഭാഗത്തുള്ള കീസ്റ്റോൺ മലയിടുക്കിന്റെ തെക്കേ കവാടത്തിലായിരുന്നു. മലയിടുക്കിലെ പകുതി പൂർത്തിയായ ഒരു തുരങ്കം വാൽഡെസിലെ റെയിൽ‌വേ മോഹങ്ങളുടെ അന്ത്യത്തെ അടയാളപ്പെടുത്തുന്നു. തീരദേശ നഗരമായ കൊർഡോവയിൽ നിന്ന് കെന്നിക്കോട്ടിലേക്കുള്ള ഒരു റെയിൽ പാത പിൽക്കാലത്ത് സ്ഥാപിക്കപ്പെട്ടു.[6]

കാലാവസ്ഥ തിരുത്തുക

വാൽഡെസിന്റെ അക്ഷാംശ രേഖാംശങ്ങൾ 61°7′51″N 146°20′54″W ആണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിന്റെ മുഴുവൻ വിസ്തൃതി 277.1 സ്ക്വയർ മൈലാണ്.

Valdez, Alaska പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 46
(8)
52
(11)
57
(14)
68
(20)
78
(26)
86
(30)
85
(29)
82
(28)
74
(23)
64
(18)
50
(10)
54
(12)
86
(30)
ശരാശരി കൂടിയ °F (°C) 26.6
(−3)
30.0
(−1.1)
35.8
(2.1)
44.4
(6.9)
52.9
(11.6)
59.4
(15.2)
62.3
(16.8)
60.8
(16)
53.3
(11.8)
43.0
(6.1)
32.7
(0.4)
29.1
(−1.6)
44.2
(6.8)
ശരാശരി താഴ്ന്ന °F (°C) 17.2
(−8.2)
19.6
(−6.9)
23.8
(−4.6)
30.9
(−0.6)
38.6
(3.7)
45.0
(7.2)
48.0
(8.9)
46.4
(8)
40.9
(4.9)
33.4
(0.8)
23.9
(−4.5)
20.2
(−6.6)
32.3
(0.2)
താഴ്ന്ന റെക്കോർഡ് °F (°C) −20
(−29)
−23
(−31)
−6
(−21)
5
(−15)
19
(−7)
31
(−1)
33
(1)
32
(0)
25
(−4)
8
(−13)
1
(−17)
−15
(−26)
−23
(−31)
മഴ/മഞ്ഞ് inches (mm) 6.02
(152.9)
5.53
(140.5)
4.49
(114)
3.55
(90.2)
3.08
(78.2)
3.01
(76.5)
3.84
(97.5)
6.62
(168.1)
9.59
(243.6)
8.58
(217.9)
5.51
(140)
7.59
(192.8)
67.41
(1,712.2)
മഞ്ഞുവീഴ്ച inches (cm) 57.0
(144.8)
51.8
(131.6)
50.0
(127)
19.4
(49.3)
1.2
(3)
0
(0)
0
(0)
0
(0)
0.4
(1)
11.5
(29.2)
38.8
(98.6)
67.6
(171.7)
297.7
(756.2)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) 17.1 14.8 15.3 14.2 16.6 15.0 16.9 17.3 20.6 19.1 15.0 17.9 199.8
ശരാ. മഞ്ഞു ദിവസങ്ങൾ (≥ 0.1 in) 11.8 10.3 11.0 6.8 0.6 0 0 0 0.2 4.9 11.2 13.6 70.4
ഉറവിടം: NOAA[7]
The port of Valdez, set against a natural backdrop of mountains under the midnight sun in July. Also visible is the shipping terminal for the Trans-Alaska Pipeline.
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 156.
  2. "2018 U.S. Gazetteer Files". United States Census Bureau. Retrieved Jul 1, 2019.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Port Valdez". Geographic Names Information System. United States Geological Survey.
  5. Paragraph edited by the Valdez Museum and Historical Archive Mar 2009
  6. Paragraph edited by the Valdez Museum and Historical Archive Mar 2009
  7. "NCDC: U.S. Climate Normals" (PDF). National Oceanic and Atmospheric Administration. Archived from the original (PDF) on 2014-08-28. Retrieved 2011-01-30.
"https://ml.wikipedia.org/w/index.php?title=വാൽഡെസ്,_അലാസ്ക&oldid=3644840" എന്ന താളിൽനിന്ന് ശേഖരിച്ചത്