ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ

1996 മുതൽ മുതൽ 2001 വരെ താലിബാന്റെ നേതൃത്വത്തിൽ അഫ്ഗാനിസ്താനിൽ അധികാരത്തിലിരുന്ന സർക്കാരിന്റെ പേരാണ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ. ഐക്യരാഷ്ട്രസഭയുടെ അംഗീകരമില്ലായിരുന്നെങ്കിലും[൧] തങ്ങളുടെ നാലു വർഷത്തെ ഭരണകാലയളവിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടേയും നിയന്ത്രണം ഇസ്ലാമിക് എമിറേറ്റിനായിരുന്നെങ്കിലും മുഴുവൻ ഭാഗത്തിന്റേയും നിയന്ത്രണം കൈയടക്കാൻ സാധിച്ചിരുന്നില്ല. രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളുടെ നിയന്ത്രണം, മുൻ മുജാഹിദീൻ കക്ഷികളുടെ സംയുക്തസഖ്യമായിരുന്ന വടക്കൻ സഖ്യത്തിനായിരുന്നു.

ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ

1996–2001
അഫ്ഗാനിസ്താൻ
പതാക
പദവിഅംഗീകാരം ലഭിക്കാത്ത ഭരണകൂടം
തലസ്ഥാനംകാബൂൾ
ഗവൺമെൻ്റ്ഇസ്ലാമികം theocracy
അമീർ അൽ മുമീനിൻ (ഉന്നതസമിതിയുടെ തലവൻ)
 
• 1996–2001
മുഹമ്മദ് ഒമർ
ചരിത്ര യുഗംശീതയുദ്ധാനന്തരം
• സ്ഥാപിതം
1996
• ഇല്ലാതായത്
2001
മുൻപ്
ശേഷം
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്താൻ
അഫ്ഗാനിസ്താൻ
അഫ്ഗാനിസ്താന്റെ ചരിത്രം
Thumb
ഇവയും കാണുക
ഏരിയാന · ഖുറാസാൻ
സമയരേഖ

2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിനു ശേഷം, അതിന്റെ സൂത്രധാരനെന്നാരോപിക്കപ്പെട്ട ഒസാമ ബിൻ ലാദന് അഭയം നൽകിയതിന്റെ പേരിൽ, അമേരിക്കയും സഖ്യകക്ഷികളും താലിബാനെതിരെ ആക്രമണം നടത്തുകയും താലിബാനെ അധികാരത്തിൽ നിന്നും പുറത്താക്കുകയും ചെയ്തതോടെ ഇസ്ലാമിക് എമീറേറ്റ് ഓഫ് അഫ്ഗാനിസ്താന്റെ അന്ത്യമായി.

കുറിപ്പുകൾ തിരുത്തുക