ഇസ്ഫഹാൻ പ്രവിശ്യ (പേർഷ്യൻ: استان اصفهان), റോമൻ ഭാഷയിൽ: ഒസ്താനെ എസ്ഫഹാൻ), Esfahan, Espahan, Isfahan, അല്ലെങ്കിൽ Isphahan എന്നിങ്ങനെ ലിപ്യന്തരണം ചെയ്യപ്പെടുന്ന ഇറാനിലെ മുപ്പത്തിയൊന്ന് പ്രവിശ്യകളിൽ ഒന്നാണ്. ഇറാന്റെ റീജിയൻ 2 ൽ രാജ്യത്തിന്റെ മധ്യഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.[4] പ്രവിശ്യയുടെ സെക്രട്ടേറിയറ്റ് ഇസ്ഫഹാൻ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഇസ്ഫഹാൻ പ്രവിശ്യ

استان اصفهان
Skyline of ഇസ്ഫഹാൻ പ്രവിശ്യ
Map of Iran with Esfahan highlighted
Location of Isfahan within Iran
Map
Map
Coordinates: 32°39′28″N 51°40′09″E / 32.6577°N 51.6692°E / 32.6577; 51.6692
CountryIran
RegionRegion 2
CapitalIsfahan
Counties24
ഭരണസമ്പ്രദായം
 • Governor-generalReza Mortazavi
വിസ്തീർണ്ണം
 • ആകെ1,07,018 ച.കി.മീ.(41,320 ച മൈ)
ജനസംഖ്യ
 (2016)[2]
 • ആകെ51,20,850
 • കണക്ക് 
(2020)
5,343,000[1]
 • ജനസാന്ദ്രത48/ച.കി.മീ.(120/ച മൈ)
സമയമേഖലUTC+03:30 (IRST)
 • Summer (DST)UTC+04:30 (IRST)
Main language(s)Predominantly Persian.
small Minority: Bakhtiari Luri, Qashqai, Georgian, Armenian languages in some regions of the province
HDI (2017)0.830[3]
very high · 3rd
വെബ്സൈറ്റ്www.ostan-es.ir

ഭൂമിശാസ്ത്രം തിരുത്തുക

ഏകദേശം 107,018 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇസ്ഫഹാൻ പ്രവിശ്യ, ഇറാന്റെ മധ്യഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അതിന്റെ വടക്ക് വശത്ത് മർകാസി (മധ്യ) പ്രവിശ്യയും ക്വോം, സെംനാൻ പ്രവിശ്യകളും നിലകൊള്ളുന്നു. തെക്ക് വശത്ത്, ഫാർസ് പ്രവിശ്യ, കോഹ്ഗിലുയെഹ്, ബോയർ-അഹമ്മദ് പ്രവിശ്യ എന്നിവയാണ് അതിർത്തികൾ. അതിർത്തിയിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന അമിനബാദ് ആണ് ഇസ്ഫഹാൻ പ്രവിശ്യയുടെ ഏറ്റവും തെക്കുള്ള നഗരം. കിഴക്ക് ഭാഗത്ത്, യാസ്ദ് പ്രവിശ്യയാണ് ഇതിൻറെ അതിർത്തി. പടിഞ്ഞാറ്, ലുറെസ്താൻ പ്രവിശ്യയും തെക്ക് പടിഞ്ഞാറ് ചാഹർ മഹൽ, ബക്തിയാരി പ്രവിശ്യയും ഇതിൻറെ അതിർത്തികളാണ്.

ഇസ്ഫഹാൻ നഗരമാണ് പ്രവിശ്യാ തലസ്ഥാനം. ഈ പ്രവിശ്യയിലെ കൌണ്ടികൾ അരാൻ വ ബിഡ്ഗോൾ കൗണ്ടി, അർഡെസ്താൻ കൗണ്ടി, ബോർഖാർ കൗണ്ടി, ബുയിൻ വാ മിയാൻദാഷ്ത് കൗണ്ടി, ചാഡെഗാൻ കൗണ്ടി, ദെഹാഖാൻ കൗണ്ടി, ഫലവർജൻ കൗണ്ടി, ഫരിദാൻ കൗണ്ടി, ഫെറെയ്ദുൻഷഹ്ർ കൗണ്ടി,  ഗോൽപായേഗൻ കൗണ്ടി, ഇസ്ഫഹാൻ കൗണ്ടി, കഷാൻ കൗണ്ടി, ഖാൻസർ കൗണ്ടി, ഖൊമേനി ഷഹർ കൗണ്ടി, ഖുർ ആൻഡ് ബിയാബനാക് കൗണ്ടി, ലെൻജാൻ കൗണ്ടി, മൊബാരാകെ കൗണ്ടി, നൈൻ കൗണ്ടി, നജാഫാബാദ് കൗണ്ടി, നതാൻസ് കൗണ്ടി, സെമിറോം കൗണ്ടി,  ഷാഹിൻ ഷഹ്ർ ആൻറ് മെയ്മേഹ് കൗണ്ടി, ഷെഹ്റസാ കൗണ്ടി , ടിറാൻ ആൻറ് കർവാൻ കൗണ്ടി എന്നിവയും കൂടാതെ 18 ടൗൺഷിപ്പുകളും 25 കൗണ്ടികളും 93 നഗരങ്ങളും 2,470 ഗ്രാമങ്ങളും ഈ പ്രവിശ്യയിൽ ഉൾപ്പെടുന്നു.

2016 ലെ കനേഷുമാരി പ്രകാരം, 5,120,850 ജനസംഖ്യയുണ്ടായിരുന്ന പ്രവിശ്യയിലെ ഏകദേശം 88 ശതമാനത്തോളം ആളുകൾ നഗരവാസികളും 12 ശതമാനം പേർ ഗ്രാമപ്രദേശങ്ങളിലും വസിക്കുന്നു. 2006-ൽ പ്രവിശ്യയിലെ സാക്ഷരതാ നിരക്ക് 88.65 ശതമാനമായിരുന്നു. മൊത്തത്തിൽ മിതമായതും വരണ്ടതുമായ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രവിശ്യയിൽ, ശൈത്യകാലത്ത് ഒരു തണുത്ത ദിവസത്തിൽ 40.6 °C (105.08 °F) നും 10.6 °C (51 °F) നും ഇടയിലാണ് താപനില. ശരാശരി വാർഷിക താപനില 16.7 °C (62 °F) ആയി രേഖപ്പെടുത്തിയിട്ടുള്ള ഇവിടെ വാർഷിക മഴ ശരാശരി 116.9 മില്ലിമീറ്ററായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും സെപഹാൻ നഗരത്തിൽ (എസ്ഫഹാൻ) നാല് വ്യത്യസ്ത സീസണുകളുള്ള മികച്ച കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

4,040 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഷഹാൻകുഹ് ആണ് ഇസ്ഫഹാൻ പ്രവിശ്യയിലെ ഏറ്റവും ഉയർന്ന കൊടുമുടി. ഇസ്ഫഹാൻ പ്രവിശ്യയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഫെറെയ്ദുൻഷഹർ നഗരത്തിന് 20 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ഈ പർവ്വതം സ്ഥിതി ചെയ്യുന്നത്. ഇസ്ഫഹാൻ പ്രവിശ്യയിൽ 52 നദികൾ ഉൾപ്പെടുന്നു. 27,100 ചതുരശ്ര കിലോമീറ്റർ നീർത്തട വിസ്തീർണ്ണമുള്ളതും 405 കി.മീ നീളമുള്ളതുമായ സായന്തറുഡ് ഒഴികെ മറ്റു നദികൾ ചെറുതും കാലികവുമാണ്.

ഭാഷ തിരുത്തുക

ലൂറി, തുർക്കി, ജോർജിയൻ, ബിയാബാനകി, അർമേനിയൻ ഭാഷകൾ സംസാരിക്കുന്ന ന്യൂനപക്ഷങ്ങൾക്കൊപ്പം ജനസംഖ്യയുടെ ഭൂരിഭാഗവും പേർഷ്യൻ ഒന്നാം ഭാഷയായി സംസാരിക്കുന്നു.

ചിത്രശാല തിരുത്തുക

വിദ്യാഭ്യാസം തിരുത്തുക

അവലംബം തിരുത്തുക

  1. Amar. "توجه: تفاوت در سرجمع به دليل گرد شدن ارقام به رقم هزار مي باشد. (in Persian)". Archived from the original on August 3, 2020. Retrieved September 29, 2020.
  2. "National census 2016". amar.org.ir. Archived from the original on 2018-06-12. Retrieved 2017-03-14.[]
  3. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Archived from the original on 2018-09-23. Retrieved 2018-09-13.
  4. "همشهری آنلاین-استان‌های کشور به ۵ منطقه تقسیم شدند (Provinces were divided into 5 regions)". Hamshahri Online (in പേർഷ്യൻ). 22 June 2014 [1 Tir 1393, Jalaali]. Archived from the original on 23 June 2014.
"https://ml.wikipedia.org/w/index.php?title=ഇസ്ഫഹാൻ_പ്രവിശ്യ&oldid=3828439" എന്ന താളിൽനിന്ന് ശേഖരിച്ചത്