ചാഹർമഹൽ, ബഖ്തിയാരി പ്രവിശ്യ

ചാഹർമഹൽ, ബഖ്തിയാരി പ്രവിശ്യ ( പേർഷ്യൻ: استان چهارمحال و بختیاری, Ostān-e Chahār-Mahāl-o Bakhtiyārī) ഇറാനിലെ 31 പ്രവിശ്യകളിൽ ഒന്നാണ്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്താണ് ഈ പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ തലസ്ഥാനം ഷഹർ-ഇ കോർഡ് ആണ്. 2014 ജൂൺ 22-ന് ഏകോപനത്തിനും വികസന ആവശ്യങ്ങൾക്കും മാത്രമായി പ്രവിശ്യയെ 5 പ്രത്യേക മേഖലകളായി വിഭജിച്ചുകൊണ്ട് ഇതിനെ പ്രവിശ്യ 2-ന്റെ ഭാഗമായി തരംതിരിച്ചു. 16,332 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രവിശ്യയിൽ 2016 ലെ കണക്കുകൾ പ്രകാരം 947,763 ജനസംഖ്യയുണ്ടായിരുന്നു.[4]

ചാഹർമഹൽ, ബഖ്തിയാരി പ്രവിശ്യ

استان چهارمحال و بختیاری
Counties of Chaharmahal and Bakhtiari Province
Counties of Chaharmahal and Bakhtiari Province
Location of Chaharmahal and Bakhtiari Province in Iran
Location of Chaharmahal and Bakhtiari Province in Iran
Coordinates: 31°58′N 50°29′E / 31.967°N 50.483°E / 31.967; 50.483
CountryIran
RegionRegion 2[1]
CapitalShahrekord
Counties11
ഭരണസമ്പ്രദായം
 • Governor-generalGholamali Heydari Soudjani
വിസ്തീർണ്ണം
 • ആകെ16,332 ച.കി.മീ.(6,306 ച മൈ)
ജനസംഖ്യ
 (2016)[2]
 • ആകെ9,47,763
 • ജനസാന്ദ്രത58/ച.കി.മീ.(150/ച മൈ)
സമയമേഖലUTC+03:30 (IRST)
 • Summer (DST)UTC+04:30 (IRST)
Main language(s)Luri language
Persian
Qashqai Turkish
HDI (2017)0.798[3]
high · 13th

ഇറാനിയൻ ഭാഷാ കുടുംബത്തിലെ ലൂറി ഭാഷയിൽപ്പെടുന്ന ബക്തിയാരിയാണ് ഈ പ്രവിശ്യയിലെ പ്രധാന ഭാഷ. പ്രവിശ്യയുടെ പടിഞ്ഞാറൻ പകുതിയിലെ ഉയർന്ന പ്രദേശങ്ങളിലെ താഴ്വരകളിലാണ് ബക്തിയാരി പ്രാഥമികമായി സംസാരിക്കുന്നത്. തെക്ക് ലോർഡ്ഗാന് ചുറ്റുമുള്ള താഴ്ന്ന പ്രദേശങ്ങളിലും വടക്ക്-കിഴക്കൻ നഗരങ്ങളിലേക്ക് മാറിയവരും ഇത് സംസാരിക്കുന്നു.[5]

  1. "استان‌های کشور به ۵ منطقه تقسیم شدند". همشهری آنلاین. June 22, 2014. Retrieved July 21, 2019.
  2. "National census 2016". amar.org.ir. Retrieved 2017-03-14.[]
  3. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
  4. "Archived copy" (PDF). Archived from the original (PDF) on 2013-05-31. Retrieved 2013-09-28.{{cite web}}: CS1 maint: archived copy as title (link) National Census 2011
  5. "Language distribution: Chahar Mahal va Bakhtiari Province". Iran Atlas. Archived from the original on 2017-12-05. Retrieved 10 January 2022.