യാസ്ദ് പ്രവിശ്യ പേർഷ്യൻ: استان یزد ഇറാനിലെ 31 പ്രവിശ്യകളിൽ ഒന്നാണ്. രാജ്യത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ പ്രവിശ്യയുടെ ഭരണകേന്ദ്രം യാസ്ദ് നഗരമാണ്. 2014-ൽ ഇത് റീജിയൻ 5-ൽ ഉൾപ്പെടുത്തി.[4]

യാസ്ദ് പ്രവിശ്യ

استان یزد
Clockwise from top left: Meybod as seen from Narin Qal'eh, Tower of Silence outside Yazd, Amir Chakhmaq Mosque and Kharanaq in Ardakan County.
Clockwise from top left: Meybod as seen from Narin Qal'eh, Tower of Silence outside Yazd, Amir Chakhmaq Mosque and Kharanaq in Ardakan County.
Yazd counties
Yazd counties
Location of Yazd Province in Iran
Location of Yazd Province in Iran
Coordinates: 31°53′41″N 54°21′25″E / 31.8948°N 54.3570°E / 31.8948; 54.3570
CountryIran
RegionRegion 5
CapitalYazd
Counties10
ഭരണസമ്പ്രദായം
 • Governor-generalMehran Fatemi
വിസ്തീർണ്ണം
 • ആകെ76,469 ച.കി.മീ.(29,525 ച മൈ)
ജനസംഖ്യ
 (2020)[2]
 • ആകെ1,236,000 [1]
സമയമേഖലUTC+03:30 (IRST)
 • Summer (DST)UTC+04:30 (IRST)
Main language(s)Persian
HDI (2017)0.824[3]
very high · 5th
വെബ്സൈറ്റ്ostanyazd.ir
Yazd Province Historical population
YearPop.±%
20069,24,386—    
201110,03,680+8.6%
201611,38,533+13.4%
amar.org.ir
Excludes areas that were part of the province during the previous censuses

76,469 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രവിശ്യ രാജ്യത്തെ ഏറ്റവും പുതിയ ഭാഗീകരണപ്രക്രിയയിൽ അബർകുഹ് കൗണ്ടി, അർദകാൻ കൗണ്ടി, ബാഫ്ക് കൗണ്ടി, ബെഹാബാദ് കൗണ്ടി, ഖതം കൗണ്ടി, മെഹ്രിസ് കൗണ്ടി, മെയ്ബോഡ് കൗണ്ടി, അഷ്കേസർ കൗണ്ടി, ടാഫ്റ്റ് കൗണ്ടി, യാസ്ദ് കൗണ്ടി എന്നിങ്ങനെ പത്ത് കൗണ്ടികളായി തിരിച്ചിരിക്കുന്നു. 1996-ലെ കനേഷുമാരി അനുസരിച്ച്, ഏകദേശം 750,769 ജനസംഖ്യയുണ്ടായിരുന്ന യാസ്ദ് പ്രവിശ്യയിലെ ജനങ്ങളിൽ 75.1 ശതമാനം നഗരവാസികളും 24.9 ശതമാനം ഗ്രാമപ്രദേശങ്ങളിലുമാണ് താമസിക്കുന്നത്. 2011-ലെ സെൻസസ് പ്രകാരം, 258,691 കുടുംബങ്ങളിലായി 1,074,428 ആയിരുന്ന ജനസംഖ്യ (ദക്ഷിണ ഖൊറാസാൻ പ്രവിശ്യയിലേക്ക് മാറ്റിയ തബാസ് കൗണ്ടി ഉൾപ്പെടെ). തബാസ് കൗണ്ടി ഒഴികെയുള്ള അതിന്റെ ജനസംഖ്യ (2006 ലെ കണക്കനുസരിച്ച്) 241,846 കുടുംബങ്ങളിലായി 895,276 ആയിരുന്നു. യാസ്ദ് നഗരം പ്രവിശ്യയുടെ സാമ്പത്തികവും ഭരണപരവുമായ തലസ്ഥാനമായതിനാൽ ഈ പ്രവിശ്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരമാണ്.

  1. "Yazd (Province, Iran) - Population Statistics, Charts, Map and Location".
  2. "National census 2016". amar.org.ir. Retrieved 2017-03-14.[]
  3. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
  4. "همشهری آنلاین-استان‌های کشور به ۵ منطقه تقسیم شدند (Provinces were divided into 5 regions)". Hamshahri Online (in പേർഷ്യൻ). 22 June 2014 [1 Tir 1393, Jalaali]. Archived from the original on 23 June 2014.
"https://ml.wikipedia.org/w/index.php?title=യാസ്ദ്_പ്രവിശ്യ&oldid=3826070" എന്ന താളിൽനിന്ന് ശേഖരിച്ചത്