ഇളപ്പുങ്കൽ
കേരളത്തിലെ കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയ്ക്ക് അടുത്തുള്ള ഒരു ഗ്രാമമാണ് ഇളപ്പുങ്കൽ. ഈരാറ്റുപേട്ട-തൊടുപുഴ സംസ്ഥാന പാതയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിൻ്റെ ഒരു വശത്തുകൂടി മീനച്ചിലാർ ഒഴുകുന്നു. പ്രധാനമായും റബ്ബർ കൃഷിയുള്ള ഒരു കാർഷികമേഖലയായ ഇളപ്പുങ്കൽ ഗ്രാമത്തിലെ ഭൂരിഭാഗം നിവാസികളും കർഷകരാണ്. ഇവിടുത്തെ പ്രധാന മതങ്ങൾ ഹിന്ദുമതവും ഇസ്ലാമുമാണ്.
ഇളപ്പുങ്കൽ കോട്ടക്കുഴി | |
---|---|
Coordinates: 9°42′N 76°47′E / 9.7°N 76.78°E | |
Country | ഇന്ത്യ |
State | കേരളം |
District | Kottayam district |
താലൂക്ക് | മീനച്ചിൽ |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686579 |
Telephone code | 04828 |
വാഹന റെജിസ്ട്രേഷൻ | KL-35 |
Nearest city | Kottayam |
Lok Sabha constituency | Kottayam |
Vidhan Sabha constituency | Pala |
തലപ്പലം ഗ്രാമപഞ്ചായത്തിലെ 5, 6 വാർഡുകൾ ഉൾപ്പെടുന്ന ഇളപ്പുങ്കൽ ഗ്രാമം പാലാ നിയമസഭാ മണ്ഡലത്തിലും കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലും ഉൾപ്പെടുന്നു.
ചരിത്രം
തിരുത്തുകഒരു കോട്ടയ്ക്ക് ചുറ്റുമുള്ള സ്ഥലം' എന്ന അർത്ഥത്തിൽ മുമ്പ് കോട്ടക്കുഴി എന്നും ഈ ഗ്രാമം അറിയപ്പെട്ടിരുന്നു. എഡി 1100-ൽ വെമ്പോലിനാട് രാജ്യം തെക്കുംകൂർ, വടക്കുംകൂർ എന്നീ രണ്ട് രാജ്യങ്ങളായി പിരിഞ്ഞു. അക്കാലത്ത് ഇവിടെയുണ്ടായിരുന്ന കോട്ടയാണ് രണ്ട് രാജ്യങ്ങളെയും വേർപെടുത്തിയിരുന്നത്.