ഇരിവേരി

കണ്ണൂര്‍ ജില്ലയിലെ ഗ്രാമം

11°52′18″N 75°28′52″E / 11.871745°N 75.481007°E / 11.871745; 75.481007 കണ്ണൂർ ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് ഇരിവേരി.

ഇരിവേരി
Map of India showing location of Kerala
Location of ഇരിവേരി
ഇരിവേരി
Location of ഇരിവേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
ജനസംഖ്യ 15,672 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

2001 കാനേഷുമാരി പ്രകാരം 15,672 ആണ് ഇരിവേരിയുടെ ജനസംഖ്യ[1]. ഇതിൽ 48% പുരുഷന്മാരും 52% സ്ത്രീകളുമാണ്. 84% ആണ് ഇരിവേരിയുടെ സാക്ഷരത ശതമാനം. സാക്ഷരത ശതമാനം പുരുഷന്മാരിൽ 85% ശതമാനവും സ്ത്രീകളിൽ 82% ശതമാനവുമാണ്. ഇരിവേരിയിലെ 12% പേർ 6 വയസ്സിൽ താഴെയുള്ള കുട്ടികളാണ്.

ചക്കരക്കല്ല് ആണ് ഇവിടുന്ന് അടുത്തുള്ള മറ്റൊരു പട്ടണം. ഇരിവേരിയിലുള്ള ഇരിവേരിക്കാവിൽ എല്ലാ വർഷവും നടത്തപ്പെടുന്ന തെയ്യം പ്രസിദ്ധമാണ്. അമ്പിളിയാട് ശ്രീ കൃഷ്ണന്റെ അമ്പലവും മണിക്കിയിൽ ഭഗവതി ക്ഷേത്രവുമാണ് ഇവിടുത്തെ പ്രധാന ഹിന്ദു ക്ഷേത്രങ്ങൾ.

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
"https://ml.wikipedia.org/w/index.php?title=ഇരിവേരി&oldid=4111688" എന്ന താളിൽനിന്ന് ശേഖരിച്ചത്