ഇന ബാലിൻ
ഇന ബാലിൻ (മുമ്പ്, റോസെൻബെർഗ്; ജീവിതകാലം: നവംബർ 12, 1937 - ജൂൺ 20, 1990) ഒരു അമേരിക്കൻ നാടക, സിനിമാ, ടെലിവിഷൻ നടിയായിരുന്നു. ഫ്രം ദ ടെറസ് (1960) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കലാരംഗത്ത് കൂടുതലായി അറിയപ്പെടുന്ന അവർക്ക്, ഇതിലെ അഭിനയത്തിൻറെ പേരിൽ രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശങ്ങളോടൊപ്പം ഏറ്റവും മികച്ച പുതുമുഖം - ഫീമെയിൽ എന്ന വിഭാഗത്തിൽ ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ലഭിച്ചിരുന്നു.
ഇന ബാലിൻ | |
---|---|
ജനനം | ഇന റോസെൻബെർഗ് നവംബർ 12, 1937 |
മരണം | ജൂൺ 20, 1990 | (പ്രായം 52)
വിദ്യാഭ്യാസം | ന്യൂയോർക്ക് യൂണിവേഴ്സിറ്റി |
തൊഴിൽ | നടി |
സജീവ കാലം | 1957–1990 |
കുട്ടികൾ | 3 (ദത്തെടുത്തു) |
ആദ്യ വർഷങ്ങൾ
തിരുത്തുകജൂത മാതാപിതാക്കളുടെ മകളായി അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്കിലെ ബ്രൂക്ലിൻ നഗരത്തിലാണ് ബാലിൻ ജനിച്ചത്. ഒരു നർത്തകനും ഗായകനും ഹാസ്യനടനുമായിരുന്ന അവളുടെ പിതാവ് സാം റോസൻബെർഗ് മുമ്പ് ബോർഷ് ബെൽറ്റിൽ ജോലി ചെയ്തിരുന്നു. പിന്നീട് തൻ്റെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള രോമ വ്യാപാരത്തിൽ പങ്കുചേരാൻ ഷോ ബിസിനസ്സ് ഉപേക്ഷിച്ചു. ഹംഗേറിയനിൽ ജനിച്ച ഒരു പ്രൊഫഷണൽ നർത്തകിയായിരുന്ന അവളുടെ മാതാവ് 15 വയസ്സിൽ വിവാഹം കഴിച്ച് പ്രശ്‌നകരമായ കുടുംബത്തിൽ നിന്ന് രക്ഷപ്പെട്ട വനിതയായിരുന്നു. 21 വയസ്സുള്ളപ്പോൾ സാം റോസൻബെർഗ് അവളുടെ മൂന്നാമത്തെ ഭർത്താവായിരുന്നു. ഇനയും സഹോദരൻ റിച്ചാർഡ് ബാലിനും വളരെ ചെറുപ്പമായിരുന്നപ്പോൾ ഇരുവരും വിവാഹമോചനം നേടി. മാതാവ് നാലാം തവണ വിവാഹം കഴിക്കുന്നതുവരെ ബോർഡിംഗ് സ്കൂളുകളിൽ പാർത്തിരിുന്ന സഹോദരങ്ങളായ ഇനയെയും റിച്ചാർഡിനെയും പിന്നീട് അമ്മയുടെ പുതിയ ഭർത്താവായ ഷൂ വ്യാപാരി ഹരോൾഡ് ബാലിൻ ദത്തെടുത്തു.[1] പെൻസിൽവാനിയയിലെ ഒരു ബോർഡിംഗ് സ്കൂളിൽ അഞ്ച് വർഷം ചെലവഴിച്ചതിന് ശേഷം 15 വയസ്സുള്ളപ്പോൾ ബാലിൻ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി.[2]
കരിയർ
തിരുത്തുകടെലിവിഷൻ
തിരുത്തുകദ പെറി കോമോ ഷോയിലാണ് ബാലിൻ ആദ്യമായി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്. വണ്ടർ വുമൺ, അഡ്വഞ്ചേർസ് ഇൻ പാരഡൈസ്; ബോണാൻസ; ദ ലെഫ്റ്റനൻ്റ്; ദ ഡിക്ക് വാൻ ഡൈക്ക് ഷോ; ദ സിക്സ് മില്ല്യൺ ഡോളർ മാൻ; വോയേജ് ടു ദ ബോട്ടം ഓഫ് ദ സീ; ബാറ്റിൽസ്റ്റാർ ഗാലക്‌റ്റിക്ക; ഗെറ്റ് സ്മാർട്ട്; ഹാർട്ട് ടു ഹാർട്ട്; ഇറ്റ് ടേക്സ് എ തീഫ്; അയൺസൈഡ്; ട്വൽവ് ഓ'ക്ലോക്ക് ഹൈ; ദി ലോണർ; ക്വിൻസി M.E.; ദ സ്ട്രീറ്റ്സ് ഓഫ് സാൻ ഫ്രാൻസിസ്കോ; മാഗ്നം P.I., മാന്നിക്സ് ഉൾപ്പെടെ ഡസൻ കണക്കിന് ടെലിവിഷൻ ഷോകളിൽ അവർ അതിഥിയായി അഭിനയിച്ചു. 1969 ലെ ടെലിവിഷൻ സിനിമയായ ദി ലോൺലി പ്രൊഫഷനിൽ ജോസഫ് കോട്ടൻ, ഫെർണാണ്ടോ ലാമാസ്, ഡീൻ ജാഗർ എന്നിവർക്കൊപ്പം അവർ പ്രത്യക്ഷപ്പെട്ടു.
നാടകം
തിരുത്തുകബാലിൻ സമ്മർ സ്റ്റോക്ക് തീയേറ്ററിലെ നാടകങ്ങളിൽ അഭിനയിച്ചതോടെ ബ്രോഡ്‌വേയിലെ വേഷങ്ങളിലേക്ക് ക്ഷണിക്കപ്പെട്ടു. റൂത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അവർ കംപൾഷൻ എന്ന നാടകത്തിലൂടെ ബ്രോഡ്‌വേയിൽ അരങ്ങേറ്റം കുറിച്ചു.[3] 1959-ൽ എ മെജോറിറ്റി ഓഫ് വൺ എന്ന ഹാസ്യ നാടകത്തിൽ ആലീസ് ബ്ലാക്ക് എന്ന കഥാപാത്രത്തെ അവർ അവതരിപ്പിച്ചു.[4]
സിനിമ
തിരുത്തുക1959-ൽ ബാലിൻ തൻ്റെ ആദ്യ ചലച്ചിത്ര വേഷം ദ ബ്ലാക്ക് ഓർക്കിഡ് എന്ന ചിത്രത്തിൽ അവതരിപ്പിച്ചു.[5] 1960-ൽ ഫ്രം ദ ടെറസ് എന്ന ചിത്രത്തിൽ പോൾ ന്യൂമാൻ്റെ പ്രണയഭാജനമായി അവൾ വേഷമിട്ടു. 1961-ൽ, ജോൺ വെയ്ൻ, സ്റ്റുവർട്ട് വിറ്റ്മാൻ എന്നിവർക്കൊപ്പം ദി കോമഞ്ചെറോസ് എന്ന ചിത്രത്തിലെ പിലാർ ഗ്രെയ്ൽ എന്ന കഥാപാത്രമായി അവർ പ്രത്യക്ഷപ്പെട്ടു. 1964-ലെ ഹിറ്റ് കോമഡി ദി പാറ്റ്‌സിയിൽ ജെറി ലൂയിസിനൊപ്പം അഭിനയിച്ച ബാലിൻ, 1965-ലെ ദി ഗ്രേറ്റസ്റ്റ് സ്റ്റോറി എവർ ടോൾഡ് എന്ന ചിത്രത്തിലും ഒരു മോശമല്ലാത്ത വേഷം അവതരിപ്പിച്ചു. എൽവിസ് പ്രെസ്‌ലിയുടെ 1969-ൽ പുറത്തിറങ്ങിയ ചാരോ! എന്ന ചിത്രത്തിലും അവർ അഭിനയിച്ചു. 1971-ൽ പുറത്തിറങ്ങിയ ദി പ്രൊജക്ഷനിസ്റ്റ് എന്ന സിനിമയിൽ സഹനടിയായി അഭിനയിച്ചു. 1982-ലെ ഹാസ്യ ചിത്രം ദ കംബാക്ക് ട്രെയിലിലും അഭിനയിച്ച അവർ കൂടാതെ 1961-ലെ ആശുപത്രി നാടകീയ ചിത്രം ദി യംഗ് ഡോക്‌ടേഴ്‌സിൽ ബെൻ ഗസാര, ഫ്രെഡ്രിക് മാർച്ച് എന്നിവരോടൊപ്പം അഭിനയിച്ചു.
അവാർഡുകൾ
തിരുത്തുക1959-ൽ, ബ്രോഡ്‌വേ കോമഡി നാടകമായ എ മെജോറിറ്റി ഓഫ് വണ്ണിലെ പ്രകടനത്തിന് ബാലിന് തിയേറ്റർ വേൾഡ് അവാർഡ് ലഭിച്ചു.[6] 1961-ൽ, ഫ്രം ദ ടെറസ് എന്ന ചിത്രത്തിലെ നിരൂപക പ്രശംസ നേടിയ പ്രകടനത്തിന് ന്യൂ സ്റ്റാർ ഓഫ് ദ ഇയർ-നടി വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ അവർ മോഷൻ പിക്ചർ വിഭാഗത്തിൽ മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശവും ചെയ്യപ്പെട്ടു.[7]
വിയറ്റ്നാം
തിരുത്തുക1966-ൽ, യുദ്ധത്തിൽ തകർന്ന പ്രദേശത്തേക്കുള്ള നിരവധി യാത്രകളിൽ ആദ്യത്തേതെന്ന നിലയിൽ, ബാലിൻ USO ക്കൊപ്പം (യുണൈറ്റഡ് സർവ്വീസ് ഓർഗനൈസേഷൻ) വിയറ്റ്‌നാം പര്യടനം നടത്തി. 1975-ൽ, സൈഗോണിൻ്റെ പതനത്തിൽ അവിടെനിന്ന് അനാഥരെ ഒഴിപ്പിക്കാൻ അവർ സഹായിച്ചു. ഒടുവിൽ, അനാഥരായ മൂന്ന് കുട്ടികളെ അവൾ ഇവിടെനിന്ന് ദത്തെടുത്തു. 1980-ൽ, അവളുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ദ ചിൽഡ്രൻ ഓഫ് ആൻ ലാക്ക് എന്ന ടെലിവിഷൻ സിനിമയായിൽ അവർ അഭിനയിച്ചു.[8]
മരണം
തിരുത്തുകമുമ്പ് സിഗരറ്റ് വലിക്കാരിയായിരുന്ന[9] ബാലിൻ പൾമണറി ഹൈപ്പർടെൻഷൻ (ശ്വാസകോശ ധമനികളിൽ രക്തസമ്മർദ്ദം വർദ്ധിക്കുന്ന അവസ്ഥ) ഉൾപ്പെടെയുള്ള വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുടെ സങ്കീർണതകൾ മൂലം 1990 ജൂൺ 20-ന്, കണക്റ്റിക്കട്ടിലെ ന്യൂ ഹേവനിലുള്ള യേൽ-ന്യൂ ഹേവൻ ഹോസ്പിറ്റലിൽ വെച്ച്, 52 വയസ്സ് പ്രായമുള്ളപ്പോൾ അന്തരിച്ചു.[10][11] ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായാണ് അവൾ ആശുപത്രിയിൽ എത്തിയത്.[12] മരണസമയത്ത് അവിവാഹിതയായ അമ്മയായിരുന്ന അവൾക്ക് പിതാവ് സാം റോസെൻബെർഗ്; മൂന്ന് ദത്തെടുത്ത കുട്ടികളായ എൻഗുയെറ്റ് ബാറ്റി, ബാ-നി മായ്, കിം തുയ്, ഒരു സഹോദരനായിരുന്ന, റിച്ചാർഡ് ബാലിൻ; കൂടാതെ രണ്ട് പേരക്കുട്ടികളും ഉണ്ടായിരുന്നു.[13] ഹോളിവുഡ് ടാലൻ്റ് ഏജൻ്റായിരുന്ന ടെഡ് ആഷ്‌ലിയും അദ്ദേഹത്തിൻറെ ഭാര്യ പേജുമാണ് (മുമ്പ്, കഡ്ഡി) വളർത്തുമക്കളായ ബാ-നി മയേയും കിം തുയിയെയും ഏറ്റെടുത്ത് വളർത്തിയത്.[14]
സിനിമകൾ
തിരുത്തുക- ദ ബ്ലാക്ക് ഓർക്കിഡ് (1958) – മേരി വാലൻ്റേ
- ഫ്രം ദ ടെറസ് (1960) – നതാലി ബെൻസിംഗർ
- ദ യംഗ് ഡോക്ടേർസ് (1961) – കാത്തി ഹണ്ട്
- ദ കോമാഞ്ചെറോസ് (1961) – പിലാർ ഗ്രെയ്ൽ
- ദ പാറ്റ്സി (1964) – എല്ലെൻ ബെറ്റ്സ്
- ആക്ട് ഓഫ് റിപ്രൈസൽ (1964) – എലെനി
- ദ ഗ്രേറ്റസ്റ്റ് സ്റ്റോറി എവർ ടോൾഡ് (1965) – Martha of Bethany
- ബോണാൻസ - "ഈവിൾ ഓൺ ഹെർ ഷോൾഡർ" (1965) - സാറ
- റൺ ലൈക് എ തീഫ് (1967) – മോന ഷാനൻ
- ചാരോ! (1969) – ട്രേസി വിൻ്റേഴ്സ്
- ദ ലോൺലി പ്രൊഫഷൻ (1969, ടിവി സിനിമ) – Karen Menardos
- ഡെസ്പറേറ്റ് മിഷൻ (1969) – ഒട്ടിലിയ റൂയിസ്
- ദ പ്രൊജക്ഷനിസ്റ്റ് (1971) – പെൺകുട്ടി
- കോൾ ടു ഡേഞ്ചർ (1973, ടിവി സിനിമ) – മാർല ഹെയ്സ്
- ദ ഡോൺ ഈസ് ഡെഡ് (1973) – നെല്ല
- പാനിക് ഓൺ ദ 5:22 (1974, ടിവി സിനിമ) – കൗണ്ടസ് ഹെഡി മരിയ ടോവാരീസ്
- ദ ഇമിഗ്രൻറ്സ് (1978, ടിവി സിനിമ) –മരിയ കാസ്സല
- ഗാലിയൻ (1980) – ജാനറ്റ് ഡേവിസ്
- ദ ചിൽഡ്രൺ ഓഫ് ആൻ ലാക് (1980, ടിവി സിനിമ) – ഇന ബാലിൻ
- ദ കംബാക്ക് ട്രെയിൽ (1982) – ജൂലി തോമസ്
- വാസക്ടമി: എ ഡെലിക്കേറ്റ് മാറ്റർ (1986) – റെജിൻ
- ദാറ്റ്സ് ആഡിക്വേറ്റ് (1989) – സിസ്റ്റർ മേരി എൻക്വയ്റർ
അവലംബം
തിരുത്തുക- ↑ "Elvis' Women: Ina Balin". Elviswomen.greggers.net. Retrieved 2015-07-17.
- ↑ Battelle, Phyllis (October 6, 1961). "Ina Balin Thinks Lipstick Gets In Way, Won't Use It". Lubbock Avalanche-Journal. Texas, Lubbock. p. 7. Retrieved February 15, 2017 – via Newspapers.com.
- ↑ "'Black Orchid' Another Score For 19-Year-Old Ina Balin". The Salt Lake Tribune. Utah, Salt Lake City. April 1, 1959. p. 47. Retrieved February 15, 2017 – via Newspapers.com.
- ↑ "Ina Balin". Playbill Vault. Retrieved February 15, 2017.
- ↑ "'Black Orchid' Another Score For 19-Year-Old Ina Balin". The Salt Lake Tribune. Utah, Salt Lake City. April 1, 1959. p. 47. Retrieved February 15, 2017 – via Newspapers.com.
- ↑ "Theatre World Award Recipients". Theatre World Awards. Archived from the original on October 4, 2015. Retrieved February 15, 2017.
- ↑ "Ina Balin". Golden Globe Awards. The Hollywood Foreign Press Association. Retrieved February 15, 2017.
- ↑ "Balin biography". Movies & TV Dept. The New York Times. 2010. Archived from the original on 2010-04-18. Retrieved 2015-07-17.
- ↑ "American actress Ina Balin smoking a cigarette". gettyimages.com. Getty Images. 1960. Retrieved December 31, 2017.
- ↑ "Ina Balin, 52, Dies; Actress Adopted Vietnamese Girls". The New York Times. June 21, 1990. Retrieved December 31, 2017.
- ↑ "Ina Balin, 52; Movie and TV Actress Sought Lung Implant". The Los Angeles Times. June 21, 1990. Retrieved December 31, 2017.
- ↑ "Ina Balin, 52; Movie and TV Actress Sought Lung Implant". The Los Angeles Times. June 21, 1990. Retrieved December 31, 2017.
- ↑ "Ina Balin, 52, Dies; Actress Adopted Vietnamese Girls". The New York Times. June 21, 1990. Retrieved December 31, 2017.
- ↑ "Actress Ina Balin, who as Saigon "was falling in 1975 helped spirit 217 Vietnamese orphans out of the city and ended up adopting three of them herself, died at the age of 52 of lung disease in New Haven, Conn". People. July 9, 1990. Retrieved March 27, 2018.