ചാരോ!
ചാരോ! എൽവിസ് പ്രെസ്‌ലി അഭിനയിച്ച 1969-ലെ അമേരിക്കൻ വെസ്റ്റേൺ ചിത്രമായിരുന്നു. അരിസോണയിലെ അപ്പാച്ചെലാൻഡ് മൂവി റാഞ്ചിലും ഓൾഡ് ടക്‌സൺ സ്റ്റുഡിയോയിലുമാണ് ഇത് ചിത്രീകരിച്ചത്. സ്‌ക്രീനിൽ ആലാപനം നടത്താത എൽവിസ് പ്രെസ്‌ലിയുടെ ഒരേയൊരു സിനിമയായിരുന്ന ഇതിൽ ഓപ്പണിംഗ് ക്രെഡിറ്റുകളിൽ പ്ലേ ചെയ്ത പ്രധാന ശീർഷക തീം ഒഴികെയുള്ള ഗാനങ്ങളൊന്നും ഉണ്ടായിരുന്നില്ല.[3] പ്രെസ്ലി താടി വച്ച് അഭിനയിച്ച ഒരേയൊരു സിനിമ കൂടിയായിരുന്നു ഇത്.[4] ഹാരി വിറ്റിംഗ്ടൺ ഈ ചിത്രത്തെ തൻറെ 1969 ലെ നോവലിന് പ്രമേയമാക്കിയിരുന്നു.[5]
ചാരോ! | |
---|---|
പ്രമാണം:CharroElvis.jpg | |
സംവിധാനം | ചാൾസ് മാർക്വിസ് വാറൻ |
നിർമ്മാണം | ചാൾസ് മാർക്വിസ് വാറൻ |
കഥ | ഫ്രെഡറിക് ലൂയിസ് ഫോക്സ് |
തിരക്കഥ | ചാൾസ് മാർക്വിസ് വാറൻ |
അഭിനേതാക്കൾ | |
സംഗീതം | ഹ്യൂഗോ മോണ്ടിനെഗ്രോ |
ഛായാഗ്രഹണം | എൽസ്വർത്ത് ഫ്രെഡറിക്സ് |
ചിത്രസംയോജനം | അൽ ക്ലാർക്ക് |
സ്റ്റുഡിയോ | നാഷണൽ ജനറൽ പിക്ചേർസ് |
വിതരണം | നാഷണൽ ജനറൽ പിക്ചേർസ് |
റിലീസിങ് തീയതി |
|
രാജ്യം | യു.എസ്. |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | 98 മിനിട്ട് |
ആകെ | $1.5 million (US/ Canada rentals)[2] |
ഇന ബാലിൻ, വിക്ടർ ഫ്രഞ്ച്, ബാർബറ വെർലെ, സോളമൻ സ്റ്റർജസ് എന്നിവർ അദ്ദേഹത്തോടൊപ്പം സഹനടീനടന്മാരായി. അത് നിർമ്മിക്കുകയും എഴുതുകയും ചെയ്ത സംവിധായകൻ ചാൾസ് മാർക്വിസ് വാറൻ്റെ അവസാന ചിത്രമായിരുന്നു ഇത്.[6] നാഷണൽ ജനറൽ പിക്‌ചേഴ്‌സ് വിതരണം ചെയ്ത ഏക പ്രെസ്‌ലി ചിത്രം കൂടിയായിരുന്നു ഇത്.[7] ഈ ചിത്രം ലാഭമുണ്ടാക്കിയെങ്കിലും ഒരു പ്രദർശന വിജയമായില്ല, മാത്രമല്ല പ്രെസ്ലിയുടെ അഭിനയത്തിൻ്റെ കാര്യത്തിൽ (അദ്ദേഹത്തിൻ്റെ ആലാപനത്തിൽ നിന്ന് വ്യത്യസ്തമായി) ഏറ്റവും മികച്ചതായി ഈ ചിത്രം കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അദ്ദേഹത്തിൻറെ ഏറ്റവും കുറച്ച് കാണപ്പെട്ട സിനിമകളിൽ ഒന്നായി ഇത് തുടരുന്നു.[8]
അഭിനേതാക്കൾ
തിരുത്തുക- എൽവിസ് പ്രെസ്‌ലി - ജെസ് വേഡ്
- ഇന ബാലിൻ - ട്രേസി വിൻ്റേഴ്സ്
- വിക്ടർ ഫ്രഞ്ച് - വിൻസ് ഹാക്കറ്റ്
- ബാർബറ വെർലെ - സാറാ റാംസി
- സോളമൻ സ്റ്റർജസ് - ബില്ലി റോയ് ഹാക്കറ്റ്
- ലിൻ കെല്ലോഗ് - മാർസി
- പോൾ ബ്രിനെഗർ - ഒപ്പി കീച്ച്
- ഹാരി ലാൻഡേഴ്സ് - ഹെഫ്ഫ്
- ടോണി യംഗ് - ലെഫ്റ്റനൻ്റ് റിവേര
- ജെയിംസ് അൽമൻസാർ - ഷെരീഫ് റാംസി
- ജെയിംസ് സിക്കിങ് - തോക്കുധാരി
പശ്ചാത്തലം
തിരുത്തുകജെസ് വേഡിൻറെ വേഷം ആദ്യം ക്ലിൻ്റ് ഈസ്റ്റ്വുഡ് എന്ന നടന് വാഗ്ദാനം ചെയ്തുവെങ്കിലും അദ്ദേഹം അത് നിരസിച്ചു.[9] 2.5 മില്യൺ ഡോളറായിരുന്നു ചിത്രത്തിൻ്റെ ആകെ ബജറ്റ്. ജാക്ക് വാലൻ്റൈൻ, ജോണി ഹംഗ്, കം ഹെൽ ഓർ കം സൺഡൗൺ എന്നിവയായിരുന്നു ചിത്രീകരണസമയത്തെ സിനിമയുടെ ടൈറ്റിലുകൾ.[10] ഗൗരവമേറിയതും പാട്ടുകളില്ലാത്തതുമായ സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷം വളരെ പ്രതീക്ഷയോടെയാണ് പ്രെസ്‌ലി പ്രൊജക്‌റ്റിനായി സൈൻ ചെയ്‌തത്,[11] എന്നാൽ 1968 ജൂലൈ 22-ന് ആദ്യ ദിവസത്തെ ഷൂട്ടിങ്ങിന് എത്തിയപ്പോൾ താൻ ആദ്യം സൈൻ ചെയ്‌ത സ്‌ക്രിപ്റ്റ് തിരിച്ചറിയാനാകാത്ത വിധം മാറ്റിയിരിക്കുന്നുവെന്ന് കണ്ടെത്തിയതോടെ[12] നിരാശനായെങ്കിലും ജീസസ് വേഡ് എന്ന പ്രധാന കഥാപാത്രത്തിൻറെ പേര് ജെസ് വേഡ് എന്നാക്കി മാറ്റുന്നതിന് എൽവിസ് ഉറപ്പു നേടിയിരുന്നു.
സ്വീകരണം
തിരുത്തുകചിത്രം വിജയമായിരുന്നെങ്കിലും പ്രെസ്‌ലിയുടെ മുൻ ചിത്രങ്ങളെപ്പോലെ സ്വീകരിക്കപ്പെട്ടില്ല.[13] പ്രെസ്‌ലിയുടെ ആരാധകരിൽ പലരും പാട്ടുകളുടെ അഭാവം മൂലം ചിത്രം കാണുന്നതിൽനിന്ന് പിന്തിരിഞ്ഞു, കൂടാതെ നിരൂപകരിൽ പൊതുവെ ചിത്രം മതിപ്പുളവാക്കിയില്ല.[14] ഇതൊക്കെയാണെങ്കിലും, സിനിമ നല്ല ലാഭം നേടുകയും പ്രെസ്ലി ഈ ചിത്രത്തിലൂടെ $ 850,000 നേടുകയും ചെയ്തു.[15]
അവലംബം
തിരുത്തുക- ↑ Charro! - History. AFI Catalog of Feature Films. American Film Institute. Retrieved April 21, 2019.
- ↑ "Big Rental Films of 1969" in Variety, 7 January 1970 p. 15.
- ↑ Victor, Adam (2008). The Elvis Encyclopedia. Gerald Duckworth & Co Ltd. pp. 75, 76. ISBN 978-0-7156-3816-3.
- ↑ Victor, Adam (2008). The Elvis Encyclopedia. Gerald Duckworth & Co Ltd. pp. 75, 76. ISBN 978-0-7156-3816-3.
- ↑ Bridges, Ben. "Harry Whittington." www.benbridges.com.uk. Retrieved December 9, 2016.
- ↑ Victor, Adam (2008). The Elvis Encyclopedia. Gerald Duckworth & Co Ltd. pp. 75, 76. ISBN 978-0-7156-3816-3.
- ↑ Victor, Adam (2008). The Elvis Encyclopedia. Gerald Duckworth & Co Ltd. p. 362. ISBN 978-0-7156-3816-3.

- ↑ Guralnick, Peter (1999). Careless Love: the Unmaking of Elvis Presley. Little, Brown & Company. p. 319. ISBN 978-0-316-64402-0.