ശരീരത്തിലോ മറ്റോ ധരിക്കാവുന്ന ഉപകരണങ്ങൾക്കായി ഇന്റൽ രൂപകൽപ്പന ചെയ്ത ഒരു കമ്പ്യൂട്ടർ-ഓൺ-മൊഡ്യൂൾ (ചെറിയ കമ്പ്യൂട്ടർ) സിസ്റ്റമാണ് ഇന്റൽ എഡിസൺ.[1]കൂടാതെ ഇന്റർനെറ്റ് ഓഫ് തിംഗ്സ് ഉപകരണങ്ങൾക്ക് വേണ്ടിയും ഇത് ഉപയോഗിക്കാം. ഇതിനു ഒരു എസ്ഡി കാർഡിന്റെ വലിപ്പം മാത്രമാണുള്ളത്. ഇതിന്റെ പ്രചരണത്തിനായി ഇന്റൽ ക്യാമ്പയ്‌നും തുടങ്ങിയിട്ടുണ്ട്. "വാട് വില്ല് യൂ മൈക്ക് വിത് ഇന്റൽ എഡിസൺ" എന്നാണ് ക്യാമ്പെയ്ന്റെ മുദ്രാവാക്യം. ഈ കുഞ്ഞൻ കംപ്യൂട്ടറിനുള്ളിൽ 4 ജിബി സ്റ്റോറേജും 1 ജിബി മെമ്മറിയോടൊപ്പം വൈഫൈ , ബ്ലുടൂത് കണക്ടിവിറ്റി വഴി ആശയവിനിമയം നടത്തുന്ന 400 മെഗാഹെർട്‌സ് ഡ്യുവൽ കോർ ഇന്റൽ ക്വാർക്ക് x86[2] സിപിയുവും അടങ്ങിയിരിക്കുന്നു.[3][4][5]പിന്നീടുള്ള ഒരു പ്രഖ്യാപനം സിപിയുവിനെ 500 മെഗാഹെഡ്സ് സിൽവർമോണ്ട് ഡ്യുവൽ കോർ ഇന്റൽ ആറ്റം സിപിയു ആക്കി മാറ്റി,[6] കൂടാതെ 2014 സെപ്റ്റംബറിൽ എഡിസന്റെ രണ്ടാമത്തെ പതിപ്പ് ഐഡിഎഫിൽ(IDF) പ്രദർശിപ്പിച്ചു, അത് ഒരു സാധാരണ എസ്ഡി കാർഡിനേക്കാൾ വലുതും കട്ടിയുള്ളതുമാണ്.[3][7][8]

ഇന്റൽ എഡിസൺ
ഡെവലപ്പർIntel Corporation
തരംComputer-on-module
CPUAtom 2-Core (Silvermont)
Storage capacity4 GB EMMC
വെബ്താൾsoftware.intel.com/en-us/iot/hardware/edison

ബോർഡ് 2017 ജൂൺ 19-ന് നിർത്തലാക്കി.[9]

അവലംബം തിരുത്തുക

  1. "Intel's smallest computer to power wearable devices". PC World. 2014-01-06. Archived from the original on 2014-01-07. Retrieved 2023-01-21.
  2. "Intel Edison". Archived from the original on 29 March 2014. Retrieved 18 March 2014.{{cite web}}: CS1 maint: unfit URL (link)
  3. 3.0 3.1 "Intel's SD card-sized computer may not be so tiny after all". Engadget. 2014-03-31.
  4. Brown, Eric (Sep 10, 2014). "Edison IoT module ships with Atom/Quark combo SoC". LinuxGizmos. Retrieved 14 September 2014.
  5. "Intel's Edison launches at IDF, and it's still tiny". Engadget. September 9, 2014. Retrieved 14 September 2014.
  6. "Wearables: Tailoring Intel Edison Technology to Provide Expanded Benefits". Intel. 2014-03-28.
  7. Brown, Eric (Sep 10, 2014). "Edison IoT module ships with Atom/Quark combo SoC". LinuxGizmos. Retrieved 14 September 2014.
  8. "Intel's Edison launches at IDF, and it's still tiny". Engadget. September 9, 2014. Retrieved 14 September 2014.
  9. "http://hackaday.com/2017/06/19/intel-discontinues-joule-galileo-and-edison-product-lines/"
"https://ml.wikipedia.org/w/index.php?title=ഇന്റൽ_എഡിസൺ&oldid=3844168" എന്ന താളിൽനിന്ന് ശേഖരിച്ചത്