ഇന്റർസ്റ്റീഷ്യം
തൊലിയ്ക്കും അവയവങ്ങൾക്കോ , പേശികൾക്കോ അല്ലെങ്കിൽ രക്തചംക്രമണ വ്യൂഹത്തിനോ വളരെ അടുത്തു ചേർന്നിരിക്കുന്ന ദ്രാവകങ്ങൾ നിറഞ്ഞ ഇടമാണ് ഇന്റർസ്റ്റീഷ്യം. [1][2][3]
ഇന്റർസ്റ്റീഷ്യം | |
---|---|
ഇന്റർസ്റ്റീഷ്യം, collagen bundles, mucosa, interstitial fluid എന്നിവ കാണിക്കുന്നു.
| |
തിരിച്ചറിയൽ | |
അനാട്ടോമിക്കൽ ടെർമിനോളജി |
ഇന്റർസ്റ്റീഷ്യത്തിലെ ദ്രാവകത്തിനെ ഇന്റർസ്റ്റീഷ്യൽ ഫ്ലൂയിഡ് എന്ന് പറയുന്നു. എക്സ്ട്രാസെല്ലുലാർ ഫ്യൂയിഡും, അതിന്റെ ലായനിയും ചേർന്ന് ഭാഗമാണത്.[2]ശരീരത്തോട് ബന്ധിപ്പിക്കുകയും, സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന പേശികൾ ഇന്റർസ്റ്റീഷ്യൽ ഭാഗത്ത് കാണാം. അവയെ എക്സ്ട്രാസെല്ലുലാർ മാട്രിക്സ് എന്നാണ് പറയുന്നത്. രക്തത്തിനും, ലിംഫിനും , പാരെൻ കൈമയ്ക്കും വെളിയിലും എക്സ്റ്റ്രാസെല്ലുലാർ മട്രിക് കാണപ്പെടുന്നു.[2][4] 2018-ൽ, ഇന്റർസ്റ്റീഷ്യൽ ഇടത്തിന്റെ ലിംഫിനാൽ നിറയ്ക്കപ്പെട്ട 60-70 മൈക്രോ മീറ്റർ ആഴത്തിൽ ഒരു ചെറിയ മൈക്രോസ്കോപിക് ഭാഗത്തെ കണ്ടെത്തി. അവ ലസികാഗ്രന്ഥിയിലേക്ക് ഒഴുകുകയായിരുന്നു. അതിന്റെ രൂപഘടനയെ കോളാജൻ നെറ്റ്‍വർക്കാണ് സപ്പോർട്ട് ചെയ്യുന്നത്.[3]
രൂപവിജ്ഞാനീയം
തിരുത്തുകകോളാജന്റ വിവിധ ഘടനകളിലൊന്നായ ടൈപ്പ് l, lll, V എന്നിവയും, എലാസ്റ്റിനും , ഹൈലോർനേറ്റ് പ്രോട്ടിഗ്ലൈക്കൻസ് എന്നിവ ചേർന്നുണ്ടാകുന്ന ഹണികോമ്പ് രീതിയിലുള്ള റെറ്റിക്കുലം പോലുള്ള ഗ്ലൈക്കോസാമിനോഗ്ലൈക്കൻസും ചേർന്നതാണ് ഇന്റർസ്റ്റീഷ്യത്തിന്റെ രൂപഘടന.[4] ശരീരത്തിന്റെ ജെനറൽ ഇന്റർസ്റ്റീഷ്യത്തിലും ഇതേ ആകൃതി കാണാം. [2]കൂടാതെ ഹൃദയം,വൃക്ക പോലുള്ള അവയവങ്ങളിലും ഇത്തരം ഘടനകൾ കാണാം.[5][6]
പ്രവർത്തനങ്ങൾ
തിരുത്തുകലായനികളേയും, പോഷകങ്ങളേയും, വിവിധ സെല്ലുകളിലേക്കും, അവയവങ്ങളിലേക്കും സൂക്ഷ്മരക്തവാഹിനികളിലേക്കും എത്തിക്കുകയും, സെല്ലുകൾ തമ്മിലുള്ള ആശയനവിനിമയം സാധ്യമാക്കുകയും, ആന്റിജനുകളേയും, സൈറ്റോക്കീനുകളേയും രോഗപ്രതിരോധ വ്യവസ്ഥക്ക് സജ്ജമാക്കുകയും ചെയ്യുന്നത് ഇന്റർസ്റ്റീഷ്യൽ ഫ്ലൂയിഡാണ്.[2] ഇതിന്റെ രാസഘടനകൾ അവയവങ്ങൾ , പ്രവർത്തനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ മാറ്റതിതന് വിധേയമാകുന്നു. ശരീര വളർച്ച ഘട്ടങ്ങൾ, പൊള്ളലുകൾ, രോഗാവസ്ഥ,[2] ഹൃദയാഘാതം[5] , വൃക്കകളുടെ തകരാറുകൾ എന്നിവയുടെ അടിസ്ഥാനത്തിലും ഘടനകൾ വ്യത്യാസപ്പെടുന്നു.[6] ഇതിനെ മനുഷ്യ ശരീരത്തിലെ എൺപതാമത്തെ അവയവമായി അടുത്തകാലത്ത് ശാസ്ത്രം സ്ഥിരീകരിച്ചു.
അവലംബം
തിരുത്തുക- ↑ Bert JL; Pearce RH (1984). The interstitium and microvascular exchange. In: Handbook of Physiology. The Cardiovascular System. Microcirculation (sect. 2; pt. 1; chapt. 12; vol. IV ed.). Bethesda, MD: American Physiological Society. pp. 521–547. ISBN 0683072021.
- ↑ 2.0 2.1 2.2 2.3 2.4 2.5 Wiig, H; Swartz, M. A (2012). "Interstitial fluid and lymph formation and transport: Physiological regulation and roles in inflammation and cancer". Physiological Reviews. 92 (3): 1005–60. doi:10.1152/physrev.00037.2011. PMID 22811424.
- ↑ 3.0 3.1 Benias, Petros C.; Wells, Rebecca G.; Sackey-Aboagye, Bridget; Klavan, Heather; Reidy, Jason; Buonocore, Darren; Miranda, Markus; Kornacki, Susan; Wayne, Michael (2018-03-27). "Structure and Distribution of an Unrecognized Interstitium in Human Tissues". Scientific Reports (in ഇംഗ്ലീഷ്). 8 (1). doi:10.1038/s41598-018-23062-6. ISSN 2045-2322.
|displayauthors=
suggested (സഹായം) - ↑ 4.0 4.1 Scallan J; Huxley VH; Korthuis RJ (2010). The Interstitium. In: Capillary Fluid Exchange: Regulation, Functions, and Pathology. San Rafael, CA: Morgan & Claypool Life Sciences.
- ↑ 5.0 5.1 Eckhouse SR; Spinale FG (2012). "Changes in the myocardial interstitium and contribution to the progression of heart failure". Heart Fail Clin. 8 (1): 7–20. doi:10.1016/j.hfc.2011.08.012. PMC 3227393. PMID 22108723.
- ↑ 6.0 6.1 Zeisberg, M; Kalluri, R (2015). "Physiology of the Renal Interstitium". Clinical Journal of the American Society of Nephrology. 10 (10): 1831–1840. doi:10.2215/CJN.00640114. PMC 4594057.