മൃദൂതകം
ഒരു അവയവത്തിന്റെയോ ഗ്രന്ഥിയുടെയോ മുഖ്യധർമ്മം നിറവേറ്റുന്ന കോശങ്ങളെ ആകെത്തുകയിൽ പറയുന്ന പേരാണ് മൃദൂതകം അഥവാ പാരൻകിമ (Parenchyma). അവയവത്തിന്റെ ധർമ്മം നിറവേറ്റുന്ന പാരൻകിമയെ ദൃഢമായി താങ്ങിനിർത്തുന്നതും അവയവത്തിന്റെ രൂപഘടനയ്ക്ക് കാരണമാകുന്നതുമായ കലകളെ പീഠിക അഥവാ സ്ട്രോമ (stroma) എന്നും പറയുന്നു.[1]
മൃഗങ്ങളിലെ വിവിധ അവയവങ്ങളും അവയുടെ മൃദൂതകം നിർമ്മിച്ചിരിക്കുന്ന കലകളും:
അവയവം | മൃദൂതകം നിർമ്മിക്കപ്പെട്ടിരിക്കുന്ന കല |
മസ്തിഷ്കം | ന്യൂറോണുകളും ഗ്ലീയൽ കോശങ്ങളും |
ഹൃദയം | ഹൃദയപേശികൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന മയോസൈറ്റ് |
വൃക്ക | മൂത്രം അരിക്കാൻ സഹായിക്കുന്ന കലകളായ നെഫ്രോൺ |
കരൾ | ഹെപ്പറ്റോസൈറ്റ് |
ശ്വാസകോശം | ശ്വസനിക (bronchiole), വായുകോശം (alveolus) എന്നിവയാണു മുഖ്യഘടകങ്ങൾ. ചില അവസരങ്ങളിൽ അന്തരാളകലയെയും (interstitium) ശ്വാസകോശത്തിലെ രക്തക്കുഴലുകളെയും ശ്വാസകോശമൃദൂതകമായി കണക്കാക്കാറുണ്ട്. |
ആഗ്നേയഗ്രന്ഥി | ഇസുലിൻ ഉല്പാദനത്തിനു സഹായിക്കുന്ന ലാങർഹാന്റെ ഐലറ്റുകൾ and ബഹിഃസ്രാവി ഗ്രന്ഥി (exocrine) ആയി ധർമ്മം നിർവ്വഹിക്കുന്ന ആഗ്നേയഗ്രന്ഥിയുടെ ഭാഗങ്ങൾ (ആഗ്നേയ ചുളകൾ (pancreatic acini) ) |
പ്ലീഹ | ശ്വേതകല (white pulp), അരുണകല (red pulp) |
അവലംബം
തിരുത്തുക- ↑ Tilley, Larry P. (November 19, 2003). Stedman's Medical Dictionary, 27th Edition. Lippincott Williams & Wilkins. ISBN 978-0781745468.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help)