ആന്റിവൈറൽ അല്ലെങ്കിൽ ആന്റിനിയോപ്ലാസ്റ്റിക് മരുന്നാണ് ഇന്റർഫെറോൺ ആൽഫ -2 ബി. ഇന്റർഫെറോൺ ആൽഫ -2 എന്ന പ്രോട്ടീന്റെ പുനർസംയോജന രൂപമാണിത്. സൂറിച്ച് സർവകലാശാലയിലെ ചാൾസ് വൈസ്മാന്റെ ലബോറട്ടറിയിൽ ആദ്യം സീക്വൻസ് ചെയ്യുകയും എഷെറിക്കീയ കോളി ബാക്റ്റീരിയയുമായി [1]പുന:സംയോജിപ്പിക്കുകയും ചെയ്തു.[2][3] ഇത് അമേരിക്കൻ മൾട്ടിനാഷണൽ ബയോടെക്നോളജി കമ്പനി ബയോജനിൽ വികസിപ്പിച്ചെടുത്തു. ഇൻട്രോൺ-എ എന്ന വ്യാപാര നാമത്തിൽ ഷെറിംഗ്-പ്ലോവ് ഇതിനെ വിപണനം ചെയ്തു. വൈറൽ അണുബാധകൾക്കും ക്യാൻസറിനും ഇത് ഉപയോഗിക്കുന്നു.

ഇന്റർഫെറോൺ ആൽഫ -2 ബി
Clinical data
MedlinePlusa690006
License data
Routes of
administration
Subcutaneous, intramuscular
ATC code
Legal status
Legal status
Identifiers
IUPHAR/BPS
DrugBank
ChemSpider
  • none
ChEMBL
ECHA InfoCard100.208.165 വിക്കിഡാറ്റയിൽ തിരുത്തുക
 ☒NcheckY (what is this?)  (verify)

ക്രോണിക് ഹെപ്പറ്റൈറ്റിസ് സി, ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി, ഹെയറി സെൽ ലുക്കീമിയ, ബെഹ്ചെറ്റ്സ് രോഗം, ക്രോണിക് മൈലോജെനസ് ലുക്കീമിയ, മൾട്ടിപ്പിൾ മൈലോമ, ഫോളികുലാർ ലിംഫോമ, കാർസിനോയിഡ് ട്യൂമർ, മാസ്റ്റോസൈറ്റോസിസ്, മാലിഗ്നന്റ് മെലനോമ എന്നിവയുടെ ചികിത്സയ്ക്കായി ഈ മരുന്ന് ലോകമെമ്പാടും അംഗീകരിച്ചിട്ടുണ്ട്.

SARS-CoV-2 ഉള്ള രോഗികളെ ചികിത്സിക്കുന്നതിനായി ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഈ മരുന്ന് ഉപയോഗിക്കുന്നു.[4] കൊറോണ വൈറസ് രോഗം 2019 ബാധിതരെ ചികിൽസിക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ഇന്റർഫെറോൺ ആൽഫ -2 ബി. ഉപയോഗിച്ചുവരുന്നു.[5][6]

Interferon alfa-2b products[7]
Product Manufacturer Features Special uses
ആൽഫറോണ ഫാർമക്ലോൺ
ഇൻട്രോൺ-എ / ഇൻട്രോൺഎ ഷെറിംഗ്-പ്ലോ
റിയൽ‌ഡെറോൺ തേവ
റീഫെറോൺ ഇ.സി. ജിഎൻ‌സി വെക്റ്റർ
റീഫെറോൺ ഇസി-ലിപിന്റ് വെക്റ്റർ-മെഡിക്ക ലിപ്പോസോമൽ
ഇൻഫാഗെൽ വെക്റ്റർ-മെഡിക്ക ointment
റെകോളിൻ വെക്റ്റർ-മെഡിക്ക
അൽടെവിർ ബയോപ്രോസസ് സബ്സിഡിയറി liquid, free of HSA
കിപ്ഫെറോൺ അൽഫാം combination with IgM, IgA, IgG
ജിയഫെറോൺ എ / എസ് വിറ്റഫർമ
ജെൻഫെറോൺ ബയോകാഡ്
ഒഫ്താലാമോഫെറോൺ Firn-M with dimedrol നേത്ര അണുബാധ
  1. Nagata, Shigekazu; Taira, Hideharu; Hall, Alan; Johnsrud, Lorraine; Streuli, Michel; Ecsödi, Josef; Boll, Werner; Cantell, Kari; Weissmann, Charles (1980). "Synthesis in E. coli of a polypeptide with human leukocyte interferon activity". Nature (in ഇംഗ്ലീഷ്). 284 (5754): 316–320. doi:10.1038/284316a0. ISSN 1476-4687.
  2. Weissmann, Charles (2001), Buckel, Peter (ed.), "Recombinant interferon - the 20th anniversary", Recombinant Protein Drugs, Milestones in Drug Therapy (in ഇംഗ്ലീഷ്), Birkhäuser, pp. 3–41, doi:10.1007/978-3-0348-8346-7_1, ISBN 978-3-0348-8346-7, retrieved 2020-03-20
  3. Mantei, Ned; Schwarzstein, Marco; Streuli, Michel; Panem, Sandra; Nagata, Shigekazu; Weissmann, Charles (1980-06-01). "The nucleotide sequence of a cloned human leukocyte Interferon cDNA". Gene (in ഇംഗ്ലീഷ്). 10 (1): 1–10. doi:10.1016/0378-1119(80)90137-7. ISSN 0378-1119.
  4. EDT, Tom O'Connor On 3/24/20 at 5:34 PM (March 24, 2020). "Cuba uses "wonder drug" to fight coronavirus around the world despite U.S. sanctions". Newsweek.{{cite web}}: CS1 maint: numeric names: authors list (link)
  5. https://oncubanews.com/en/cuba/cuba-to-send-doctors-and-pharmaceuticals-to-nicaragua-to-face-coronavirus/
  6. https://menafn.com/1099841078/Cuban-drug-used-against-coronavirus-in-China-available-in-Panama
  7. Dmitrij I. Bairamashvili1 and Mikhail L. Rabinovich2* (2007). "Russia through the prism of the world biopharmaceutical market" (PDF). Biotechnol. J. 2. Archived from the original (PDF) on 2012-02-24. Retrieved 2009-06-14.{{cite journal}}: CS1 maint: numeric names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇന്റർഫെറോൺ_ആൽഫ_-2_ബി&oldid=4144222" എന്ന താളിൽനിന്ന് ശേഖരിച്ചത്