ഇന്ദുമതി ഗോപിനാഥ്
പ്രശസ്ത ഇന്ത്യൻ പാത്തോളജിസ്റ്റാണ് ഇന്ദുമതി ഗോപിനാഥൻ (ജനനം: 23 മാർച്ച് 1956). ഡയഗ്നോസ്റ്റിക് മെഡിസിൻ, [1] ഒക്കുലാർ ഓങ്കോപാത്തോളജി, ഗൈനക്കോളജിക്കൽ ഹിസ്റ്റോപാത്തോളജി എന്നിവയിലാണ് അവർ വിദഗ്ദ്ധയായിട്ടുള്ളത്. [2]
ഇന്ദുമതി ഗോപിനാഥ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
കലാലയം | കിംഗ് എഡ്വേർഡ് മെമ്മോറിയൽ ഹോസ്പിറ്റൽ ആന്റ് സേത്ത് ഗോർഡന്ദാസ് സുന്ദർദാസ് മെഡിക്കൽ കോളേജ് |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | പതോളജി, ടെലിമെഡിസിൻ |
മെഡിക്കൽ ജീവിതം
തിരുത്തുകകിംഗ് എഡ്വേർഡ് മെമ്മോറിയൽ ഹോസ്പിറ്റൽ ആന്റ് സേത്ത് ഗോർധൻദാസ് സുന്ദർദാസ് മെഡിക്കൽ കോളേജിൽ നിന്നുമാണ് അവർ പാത്തോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും (എംഡി) പൂർത്തിയാക്കിയത്. ടെലിപഥോളജിക്ക് പ്രചാരം നൽകുന്നതിൽ പ്രമുഖയായ അവർ [3] ചെന്നൈ ആസ്ഥാനമായുള്ള ടെലിമെഡിസിൻ കമ്പനിയായ സ്‌പേസ് ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ഇംഗ്ലീഷ് പത്രമായ ടൈംസ് ഓഫ് ഇന്ത്യയുടെ ഹെൽത്ത് കൺസൾട്ടന്റ് / കോളമിസ്റ്റാണ് അവർ. [4] [5] പ്രിവന്റീവ് മെഡിസിനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യൻ ഹെൽത്ത് കെയർ മാസികയായ ഹെൽത്ത്സ്ക്രീന്റെ എഡിറ്റോറിയൽ ബോർഡ് അംഗവും ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ പ്രമുഖ പ്രതിവാരആരോഗ്യസംരക്ഷണ പ്രസിദ്ധീകരണമായ ഹെൽത്ത് കെയർ എക്സ്പ്രസിൽ കോളമിസ്റ്റും കൂടിയാണ് അവർ. .
തൈറോകെയർ ഹെൽത്ത് കെയറിന്റെ ഡയറക്ടർ ബോർഡ് ഡയറക്ടറാണ് ഇന്ദുമതി ഗോപിനാഥൻ. [6]
നിലവിൽ മുംബൈയിലെ ചെമ്പൂരിലാണ് അവർ താമസിക്കുന്നത്.
അവലംബം
തിരുത്തുക
- ↑ "Aditya's Blog:: If you are a parent". Indyarocks.com. Archived from the original on 13 July 2011. Retrieved 2016-06-05.
- ↑ "Archived copy". Archived from the original on 16 June 2008. Retrieved 15 January 2009.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Archived copy". Archived from the original on 29 January 2009. Retrieved 15 January 2009.
{{cite web}}
: CS1 maint: archived copy as title (link) - ↑ "The body shop :every breath you take - Times of India". Timesofindia.indiatimes.com. 2005-06-05. Retrieved 2016-06-05.
- ↑ "India News, Latest Sports, Bollywood, World, Business & Politics News". The Times of India. Archived from the original on 2012-10-25. Retrieved 2016-06-05.
- ↑ "Thyrocare Investor Details". economictimes.indiatimes.com. 2017-08-23. Retrieved 2017-08-23.