ഇന്ത്യയുടെ ദേശീയ ചിഹ്നം

അശോകചക്രവർത്തി സ്ഥാപിച്ച അശോക സ്തംഭത്തിൽ നിന്നും പകർത്തിയെടുത്തിട്ടുളളതാണ് ഇന്ത്യയുടെ ദേശീയ ചിഹ്നം. ഉത്തർ പ്രദേശിലെ സാരാനാഥിലുള്ള മ്യൂസിയത്തിൽ ഇതു സൂക്ഷിച്ചിട്ടുണ്ട്. 1950 ജനുവരി 26 നാണ് ഇന്ത്യ ദേശീയ ചിഹ്നമായി അശോക സ്തംഭം സ്വീകരിച്ചത്.

ഇന്ത്യയുടെ ദേശീയ ചിഹ്നം
Emblem of India.svg
Details
Armigerഇന്ത്യൻ റിപ്പബ്ലിക്ക്
Adopted1950 ജനുവരി 26
മുദ്രാവാക്യംസത്യമേവ ജയതേ"(Truth alone triumphs)

രാജ്യത്തിന്റെ ഔദ്യോഗിക എഴുത്തു കുത്തുകളിൽ ഉപയോഗിക്കുന്ന പേപ്പറിന്റെ മുകളിൽ ഈ ചിഹ്നം ഉപയോഗിക്കാറുണ്ട്. കൂടാതെ ഇന്ത്യൻ കറൻസി നോട്ടുകളിലും ഈ ചിഹ്നം ഉപയോഗിക്കുന്നു. ഇന്ത്യൻ പാസ്‌പോർട്ടിൽ ഇവ അച്ചടിച്ചിട്ടുണ്ട്. ചിഹ്നത്തിന്റെ അടിയിൽ കാണാവുന്ന അശോകൻ ചക്രം ഇന്ത്യൻ പതാകയുടെ ഭാഗമാക്കിയിട്ടുണ്ട്.


ഇതും കാണുകതിരുത്തുക