ഇന്ത്യയിലെ പോലീസ് റാങ്കുകളും ചിഹ്നങ്ങളും
ഗ്രൂപ്പ്.എ. വിഭാഗത്തിൽ പെടുന്ന ഇന്ത്യൻ പോലീസ് സർവീസ് (ഐ.പി.എസ്.) കേഡർ ഉദ്യോഗസ്ഥന്മാരും, സംസ്ഥാന പോലീസ് സർവീസിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റാങ്കും അതിനു മുകളിൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്മാരും ഗസറ്റഡ് ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു. എല്ലാം ഒരു അധികാര ശ്രേണി ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
പദവി | വിവരണം | ചിഹ്നം |
---|---|---|
ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡി.ജി.പി) | അശോക ചിഹ്നവും അതിനു താഴെ കുറുകെയുള്ള വാളും ദണ്‌ഡും അതിനു താഴെ ഇംഗ്ലീഷിൽ ഐ.പി.എസ്. | |
അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എ.ഡി.ജി.പി) | അശോക ചിഹ്നവും അതിനു താഴെ കുറുകെയുള്ള വാളും ദണ്‌ഡും അതിനു താഴെ ഇംഗ്ലീഷിൽ ഐ.പി.എസ് | |
ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐ.ജി) | ഒരു നക്ഷത്രം, അതിന് താഴെ കുറുകെയുള്ള വാളും ദണ്‌ഡും ഉണ്ട്, അതിന് താഴെ ഇംഗ്ലീഷിൽ IPS എന്ന് എഴുതിയിരിക്കുന്നു | |
ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഡി.ഐ.ജി) | അശോക ചിഹ്നം, താഴെ ത്രികോണ ആകൃതിയിൽ മൂന്ന് നക്ഷത്രങ്ങൾ, താഴെ ഇംഗ്ലീഷിൽ IPS | |
സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്.എസ്.പി)
(സെലക്ഷൻ ഗ്രേഡ്) |
അശോക ചിഹ്നം, അതിനു താഴെ രണ്ട് നക്ഷത്രം, അതിനു താഴെ ഇംഗ്ലീഷിൽ IPS അല്ലെങ്കിൽ അതാത് സംസ്ഥാന പോലീസ് സർവീസിന്റെ ചുരുക്ക നാമം | |
സൂപ്രണ്ട് ഓഫ് പോലീസ് (എസ്.പി) | അശോക ചിഹ്നം, അതിനു താഴെ ഒരു നക്ഷത്രം, അതിനു താഴെ ഇംഗ്ലീഷിൽ IPS അല്ലെങ്കിൽ അതാത് സംസ്ഥാന പോലീസ് സർവീസിന്റെ ചുരുക്ക നാമം | |
അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (Addl.SP) | അശോക ചിഹ്നം, അതിനു താഴെ ഇംഗ്ലീഷിൽ IPS അല്ലെങ്കിൽ അതാത് സംസ്ഥാന പോലീസ് സർവീസിന്റെ ചുരുക്കപ്പേരും. | |
അസിസ്റ്റൻ്റ് സൂപ്രണ്ട് ഓഫ് പോലീസ് (എ.എസ്.പി) | മൂന്ന് നക്ഷത്രങ്ങൾ ഒന്നിനുപുറകെ ഒന്നായി ക്രമീകരിച്ചിരിക്കുന്നു. അതിനു താഴെ ഇംഗ്ലീഷിൽ IPS എന്ന് എഴുതിയിരിക്കുന്നു. | |
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡി.വൈ.എസ്.പി/ഡി.എസ്.പി) | മൂന്ന് നക്ഷത്രങ്ങൾ ഒന്നിനുപുറകെ ഒന്നായി ക്രമീകരിച്ചിരിക്കുന്നു. അതിനു താഴെ അതാത് സംസ്ഥാന പോലീസ് സർവീസിന്റെ ചുരുക്ക നാമവും ഉണ്ട്. | |
പോലീസ് ഇൻസ്പെക്ടർ (Inspector) | മൂന്ന് നക്ഷത്രവും അതിൻ താഴെയായി ചുവപ്പും നീലയും നിറമുള്ള റിബ്ബണും അതിൻ താഴെയായി അതാത് സംസ്ഥാന പോലീസിൻറെ ചുരുക്ക നാമവും ഉണ്ട്. | |
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (എസ്.ഐ) | രണ്ട് നക്ഷത്രവും അതിൻ താഴെയായി ചുവപ്പും നീലയും നിറമുള്ള റിബ്ബണും അതിൻ താഴെയായി അതാത് സംസ്ഥാന പോലീസിൻറെ ചുരുക്ക നാമവും ഉണ്ട്. | |
അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (എ.എസ്.ഐ) | ഒരു നക്ഷത്രവും അതിൻ താഴെയായി ചുവപ്പും നീലയും നിറമുള്ള റിബ്ബണും അതിൻ താഴെയായി അതാത് സംസ്ഥാന പോലീസിൻറെ ചുരുക്കപ്പേരും. | |
ഹെഡ് കോൺസ്റ്റബിൾ (HC) | യൂണിഫോമിന്റെ ഷർട്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇംഗ്ലീഷ് അക്ഷരമായ 'V' യുടെ ആകൃതിയിൽ മൂന്ന് വരകളുണ്ട്. | |
സീനിയർ കോൺസ്റ്റബിൾ (SC) | യൂണിഫോമിന്റെ ഷർട്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇംഗ്ലീഷ് അക്ഷരമായ 'V' യുടെ ആകൃതിയിൽ രണ്ട് വരകളുണ്ട്. | |
പോലീസ് കോൺസ്റ്റബിൾ (പി.സി) | പ്രത്യേകിച്ച് ചിഹ്നമോ അടയാളമോ യൂണിഫോമിൽ ഇല്ല, അതാത് സംസ്ഥാന പോലീസിന്റെ ചുരുക്കപ്പേര് ഇംഗ്ലീഷ് അല്ലെങ്കിൽ മറ്റു ഭാഷകളിൽ ഉണ്ടാകും. | ചിഹ്നമില്ല |
ഔദ്യോഗിക വാഹനങ്ങളിലെ സ്റ്റാർ പ്ലേറ്റുകളും ഫ്‌ളാഗുകളും
-
മൂന്ന് നക്ഷത്രങ്ങൾ പ്രതിനിധീകരിക്കുന്ന ഡിജിപി/എഡിജിപി റാങ്ക്.
-
ഐജിപി റാങ്ക്, രണ്ട് നക്ഷത്രങ്ങൾ പ്രതിനിധീകരിക്കുന്നു.
-
ഡിഐജി റാങ്ക്, ഒരു നക്ഷത്രം
ഇന്ത്യയിലെ പോലീസ് റാങ്കുകളും ചിഹ്നങ്ങളും
തിരുത്തുകഭരണഘടനാപരമായി ക്രമസമാധാനവും പോലീസും സംസ്ഥാന വിഷയമായതിനാൽ പോലീസ് ഉദ്യോഗസ്ഥരുടെ റാങ്കുകളും തസ്തികകളും പദവികളും ഓരോ സംസ്ഥാനത്തിനനുസരിച്ച് വ്യത്യാസമുണ്ടാകും. എന്നിരുന്നാലും പൊതുവെ എല്ലാ സംസ്ഥാനങ്ങളിലും റാങ്കുകൾ ഏതാണ്ട് സമാനമാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാന പോലീസ് സേനകളിൽ നിന്ന് വിഭിന്നമായി മഹാരാഷ്ട്ര പോലീസിൽ അസിസ്റ്റൻ്റ് പോലീസ് ഇൻസ്പെക്ടർ (Assistant Inspector of Police) എന്ന റാങ്ക് നിലവിലുണ്ട്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഗസറ്റഡ് തസ്തികയിലേക്ക് അഥവാ ഡി.വൈ.എസ്.പി. റാങ്കിലേക്ക് നേരിട്ട് നിയമനമുണ്ട്. അവിടങ്ങളിൽ സംസ്ഥാന പോലീസ് സർവീസിലെ ഓഫീസർമാർക്ക് ഉയർന്ന പദവികളിലേക്ക് എത്താൻ സാധിക്കും.
പോലീസ് കമ്മീഷണർ (commissioner of police) എന്നത് ഒരു റാങ്ക് അല്ല, മറിച്ച് ഒരു സ്ഥാനം അല്ലെങ്കില് തസ്തിക ആണ്, വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത റാങ്കിലുള്ള ഉദ്യോഗസ്ഥർ വഹിക്കുന്ന ഒരു തസ്തികയാണ് പോലീസ് കമ്മീഷണർ. ഉദാഹരണത്തിന്, ഡൽഹിയിലും മുംബൈയിലും മാത്രം ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് പോലീസ് കമ്മീഷണർ; തിരുവനതപുരത്തും, കൊച്ചിയിലും ഐ.ജി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥരും, കോഴിക്കോട് ഡി.ഐ.ജി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനും; കൊല്ലം, തൃശൂർ, കണ്ണൂർ എന്നീ നഗരങ്ങളിൽ എസ്.പി റാങ്കിൽ ഉള്ളവരുമാണ് സിറ്റി പൊലീസ് കമ്മീഷണർമാർ. ആയതുകൊണ്ട് തന്നെ ഡി.സി.പി, എ.സി.പി എന്നിവ റാങ്കുകൾ അല്ല, മറിച്ച് പോലീസ് കമ്മീഷണറേറ്റിലെ തസ്തികകളാണ്. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) സ്ഥാനം പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥരും അസിസ്റ്റന്റ് പോലീസ് കമ്മിഷണർ (എസിപി) തസ്തിക ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥരും വഹിക്കുന്ന ഒന്നാണ്.
ഐ.പി.എസ് ഓഫീസർമാരുടെ റാങ്കുകൾ
തിരുത്തുകചിഹ്നം | |||||||||||||||||||||||||||
റാങ്ക് | ഡയറക്ടർ ജനറൽ ഓഫ് പോലീസ് | അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്[note 1] | ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് | ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് | അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് / സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് | സൂപ്രണ്ട് ഓഫ് പോലീസ് | അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് | അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് | അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് (Probationary Rank: 2വർഷത്തെ സർവീസ്) | അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് (Probationary Rank: 1വർഷത്തെ സർവീസ്) | |||||||||||||||||
ചുരുക്കെഴുത്ത് | ഡി.ജി.പി | എ.ഡി.ജി.പി | ഐ.ജി | ഡി.ഐ.ജി | എ.ഐ.ജി/എസ്.എസ്. പി | എസ്.പി | അഡീഷണൽ എസ്.പി | എ.എസ്.പി | എ.എസ്.പി
(ട്രെയിനി) |
എ.എസ്.പി
(ട്രെയിനി) | |||||||||||||||||
|
സംസ്ഥാന പോലീസ് സർവീസിലെ ഉദ്യോഗസ്ഥരുടെ റാങ്കുകൾ
തിരുത്തുകചിഹ്നം | ||||||||||||||||||||||||
റാങ്ക് | സുപ്രണ്ട് ഓഫ് പോലീസ് (നോൺ-ഐ.പി.എസ്) | അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് | ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് | |||||||||||||||||||||
ചുരുക്കെഴുത്ത് | എസ്.പി
(നോൺ-ഐ.പി.എസ്) |
അഡി:എസ്.പി | ഡി.എസ്.പി/ ഡി.വൈ.എസ്പി | |||||||||||||||||||||
|
ഗസറ്റഡ് അല്ലാത്ത പോലീസ് ഉദ്യോഗസ്ഥരുടെ റാങ്കുകൾ
തിരുത്തുകചിഹ്നം | |
അടയാളങ്ങളൊന്നുമില്ല | ||||||||||||||||||||||||||||||||||
റാങ്ക് | ഇൻസ്പെക്ടർ | അസിസ്റ്റന്റ് ഇൻസ്പെക്ടർ[note 2] | സബ് ഇൻസ്‌പെക്ടർ | അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ | ഹെഡ് കോൺസ്റ്റബിൾ/സീനിയർ സിവിൽ പോലീസ് ഓഫീസർ[note 3] | സീനിയർ കോൺസ്റ്റബിൾ | കോൺസ്റ്റബിൾ/ സിവിൽ പോലീസ് ഓഫീസർ | |||||||||||||||||||||||||||||
ചുരുക്കെഴുത്ത് | INS/പി.ഐ /സി.ഐ | എ.പി.ഐ | എസ്.ഐ/
പി.എസ്.ഐ |
എ.എസ്.ഐ | എച്.സി | എസ്.സി | പി.സി | |||||||||||||||||||||||||||||
|
കുറിപ്പുകൾ
- ↑ Rank insignia of DGP is similar to additional DGP.
- ↑ മഹാരാഷ്ട്ര പോലീസിൽ മാത്രമേ ഈ റാങ്ക് നിലവിലുള്ളൂ.
- ↑ മഹാരാഷ്ട്ര പോലീസിൽ മാത്രമാണ് ഈ തോൾ ചിഹ്നം ഉപയോഗിക്കുന്നത്.
- ↑ "Police Ranks" (PDF). Maharashtra Police. Archived from the original (PDF) on 2017-08-15. Retrieved August 14, 2017.
- ↑ "Governance of Kerala Police". Kerala Police. Retrieved August 14, 2017.
- ↑ "Police Ranks and Badges". Odisha Police. Retrieved August 15, 2017.
- ↑ "Police Ranks" (PDF). Maharashtra Police. Archived from the original (PDF) on 2017-08-15. Retrieved August 14, 2017.
- ↑ "Governance of Kerala Police". Kerala Police. Retrieved August 14, 2017.
- ↑ "Police Ranks and Badges". Odisha Police. Retrieved August 15, 2017.