അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട്
അസിസ്റ്റന്റ് സൂപ്രണ്ട്, അല്ലെങ്കിൽ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് അഥവാ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് (A.S.P) (English: Assistant Superintendent of Police) വിവിധ പോലീസ് സേനകളിൽ ഉപയോഗിക്കുന്ന ഒരു റാങ്ക് ആണ്. അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് (ASP) ഇന്ത്യയിൽ ഇപ്പോഴും ഉപയോഗത്തിലുണ്ട്, ഈ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഇന്ത്യൻ പോലീസ് സർവീസിൽ നിന്നുള്ളയാളാണ്. എന്നിരുന്നാലും, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് എന്നത് ഒരു പരിശീലന കാലയളവിൽ ലഭിക്കുന്ന റാങ്കാണ് (പ്രോബേഷണറി റാങ്ക്) (ഒരു IPS ഓഫീസറുടെ കരിയറിന്റെ രണ്ടാം വർഷം വരെ) കൂടാതെ ദേശീയ പോലീസ് അക്കാദമി യിൽ പരിശീലനത്തിലായിരിക്കുമ്പോൾ ഉദ്യോഗസ്ഥർക്കു എ.എസ്.പി റാങ്ക് ലഭിക്കും. എല്ലാ ഐ.പി.എസ് ഉദ്യോഗസ്ഥരും അസിസ്റ്റൻറ് പോലീസ് സൂപ്രണ്ട് (ASP) ആയാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. സംസ്ഥാന കേഡർ അല്ലെങ്കിൽ സംസ്ഥാന സർവീസിലെ ഓഫീസർക്ക് ഈ റാങ്ക് വഹിക്കാനാകില്ല. ഈ റാങ്കിന് തുല്യമായ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡി.വൈ.എസ്.പി) റാങ്ക് ആണ് സംസ്ഥാന പോലീസ് സർവീസ് ലെ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്.
അധികാര ശ്രേണിയിൽ എ.എസ്.പി റാങ്കും ഡി.വൈ.എസ്.പി റാങ്കും തുല്യമാണ്, എന്നിരുന്നാലും അസിസ്റ്റൻറ് പോലീസ് സൂപ്രണ്ട് എന്നത് ഒരു ഐപിഎസ് ഓഫീസർക്ക് ലഭിക്കുന്ന ആദ്യ റാങ്കും , ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റാങ്ക് സംസ്ഥാന സർവ്വീസിലെ ഓഫീസർക്ക് പോലീസ് ഇൻസ്പെക്ടർ റാങ്കിൽ നിന്ന് പ്രൊമോഷൻ മുഖേനയും ആണ്. ചില സംസ്ഥാനങ്ങളിൽ ഡി.വൈ.എസ്.പി റാങ്കിലേക്ക് നേരിട്ട് നിയമനം ഉണ്ട്.
ഇതും കാണുക
തിരുത്തുക- പോലീസ് സൂപ്രണ്ട് (എസ്.പി)
- ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈ.എസ്.പി)