ഇടയാറന്മുള

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

9°19′49″N 76°40′17″E / 9.33028°N 76.67139°E / 9.33028; 76.67139 പത്തനംതിട്ട ജില്ലയിലെ ആറന്മുള ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ഇടയാറന്മുള. പമ്പാനദിയുടെ കരയിൽ ആറന്മുളയ്ക്കും മാലക്കരയ്ക്കും ഇടയിലായാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മഹാകവി കെ.വി. സൈമൺ, പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവ് സാധു കൊച്ചുകുഞ്ഞ് ഉപദേശി തുടങ്ങിയവർ ഈ ഗ്രാമത്തിലാണ് ജനിച്ചത്. തിരുവാറന്മുള മൂലസ്ഥാനം വിളക്കുമാടം കൊട്ടാരം ഈ ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. ഒരു ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പെടെ അഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇടയാറന്മുളയിൽ പ്രവർത്തിക്കുന്നുണ്ട്. 5ഓളം അമ്പലങ്ങളും 4 പള്ളികളും ഇടയാറന്മുളയിൽ സ്ഥിതി ചെയ്യുന്നുണ്ട്. ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേളയിൽ ഈ ഗ്രാമത്തിൽനിന്ന് മൂന്ന് പള്ളിയോടങ്ങൾ (ഇടയാറന്മുള, ഇടയാറന്മുള കിഴക്ക്, ളാക-ഇടയാറന്മുള) പങ്കെടുക്കുന്നുണ്ട്[1].

ഇടയാറന്മുള
Map of India showing location of Kerala
Location of ഇടയാറന്മുള
ഇടയാറന്മുള
Location of ഇടയാറന്മുള
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട
ഏറ്റവും അടുത്ത നഗരം കോഴഞ്ചേരി, ചെങ്ങന്നൂർ (ആലപ്പുഴ ജില്ല)
നിയമസഭാ മണ്ഡലം ആറന്മുള നിയമസഭാമണ്ഡലം
സമയമേഖല IST (UTC+5:30)
കോഡുകൾ

ഉൾപ്പെടുന്ന സ്ഥലങ്ങൾ

തിരുത്തുക
  • വിളക്കുമാടം
  • കോഴിപ്പാലം
  • ളാക
  • കോട്ടയ്ക്കകം
  • കളരിക്കോട്
  • കുറിച്ചിമുട്ടം
  • എരുമക്കാട്
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-31. Retrieved 2015-02-02.


"https://ml.wikipedia.org/w/index.php?title=ഇടയാറന്മുള&oldid=3658569" എന്ന താളിൽനിന്ന് ശേഖരിച്ചത്