വെക്ടർ ഗ്രാഫിക്സ് (അടിസ്ഥാനമായി നേർവരകൾക്ക്‌ കമ്പ്യൂട്ടർ ഗ്രാഫിക്‌സിൽ പ്രാധാന്യം കൊടുക്കുന്ന രീതി) ചെയ്യാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണു് ഇങ്ക്സ്കെയ്പ്. എക്സ്.എം.എൽ സ്വീകാര്യതയുള്ള വെക്ടർ ചിത്രങ്ങളുടെ ദ്വിമാന ചിത്രീകരണത്തിനു് ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടർ ഘടനയായ എസ്.വി.ജി. (സ്കെയിലബിൾ വെക്ടർ ഗ്രാഫിക്സ്) 1.1 സ്റ്റാൻഡേർഡ് പിന്തുണ ഇൻക്‌സ്കെയിപ്പിനുണ്ടു്. ഗ്നു സാർവ്വജനിക അനുമതിപത്രം അനുസരിച്ചാണ്‌ ഇത് വിതരണം ചെയ്യപ്പെടുന്നത്. എക്സ്.എം.എൽ , എസ്.വി.ജി, സി.എസ്.എസ്. മാനദണ്ഡങ്ങൾ അനുസരിച്ചുകൊണ്ടുതന്നെ ഒരു ശക്തമായ ഗ്രാഫിക്സ് ഉപകരണമായി നിലകൊള്ളുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.

ഇങ്ക്‌സ്കെയ്പ്
ലോഗോ
വികസിപ്പിച്ചത്ഇങ്ക്സ്കെയ്പ് സംഘം
ആദ്യപതിപ്പ്ഡിസംബർ 12, 2003; 20 വർഷങ്ങൾക്ക് മുമ്പ് (2003-12-12)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി++ (using gtkmm)
ഓപ്പറേറ്റിങ് സിസ്റ്റംമാക് ഒഎസ്, യുണിക്സ് സമാനം, വിൻഡോസ്
പ്ലാറ്റ്‌ഫോംGTKmm
വലുപ്പം35.7 MB
ലഭ്യമായ ഭാഷകൾ40 ഭാഷകൾ
തരംവെക്ടർ ഗ്രാഫിക്സ് ഉപകരണം
അനുമതിപത്രംഗ്നൂ സാർവ്വജനിക അനുവാദപത്രം
വെബ്‌സൈറ്റ്Inkscape.org
ഇൻക് സ്കെയ്പിൽ വരച്ച ചിത്രം

ലിനക്സ് പോലെയുള്ള യൂണിക്സ് സമാന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ, മൈക്രോസോഫ്റ്റ് വിൻഡോസ് എന്നിവ കൂടാതെ മാക് ഓ.എസ്. ടെൻ ഉം പ്രവർത്തിക്കുന്ന ഒരു ബഹുപ്ലാറ്റ്ഫോം ആപ്ലിക്കേഷനാണ്‌ ഇങ്ക്‌സ്കേപ്പ്.[1] ഇതിന്റെ എസ്.വി.ജി, സി.എസ്.എസ്., എന്നിവയുടെ പിന്തുണ പൂർണ്ണമല്ല. ആനിമേഷനുള്ള പിന്തുണ ഇതുവരെ ഇതിൽ ചേർക്കപ്പെട്ടിട്ടില്ല. പതിപ്പ് 0.47 മുതൽ എസ്.വി.ജി., ഫോണ്ടുകൾ നിർമ്മിക്കുവാനുള്ള അടിസ്ഥാന സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ക്‌സ്കേപ്പ് ബഹുഭാഷകൾ, പ്രത്യേകിച്ച് സങ്കീർണ്ണ ലിപികളെ പിന്തുണയ്ക്കുന്നുണ്ട്. ഈ സൗകര്യം ഇപ്പോഴത്തെ പല കൊമേഴ്സ്യൽ സോഫ്റ്റ്‌വെയറുകളിൽ പോലും ഉൾക്കൊള്ളിക്കപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്‌.

ഇതുപയോഗിച്ച് ത്രിമാനദൃശ്യങ്ങൾ നിർമ്മിക്കാം. സ്കൂളുകൾക്കുമുന്നിൽ സാധാരണ വയ്ക്കാറുള്ള ഗേറ്റുകൾ ഡിസൈൻ ചെയ്യാൻ ഇത് സഹായിക്കുന്നു.

ചിത്രശാല

തിരുത്തുക
  1. "FAQ - Inkscape Wiki". Wiki.inkscape.org. Retrieved 2009-10-22.


"https://ml.wikipedia.org/w/index.php?title=ഇങ്ക്‌സ്കേപ്പ്&oldid=4045410" എന്ന താളിൽനിന്ന് ശേഖരിച്ചത്