പ്രസിദ്ധയായ പാകിസ്താൻ ഗസൽ ഗായികയായിരുന്നു ഇഖ്ബാൽ ബാനു ( 27 ഓഗസ്റ്റ് 1928 - 21 ഏപ്രിൽ 2009). നിരവധി ചലച്ചിത്രങ്ങളിലും പാടി. നിരവധി ഫൈസ് അഹമ്മദ് ഫൈസ് ഗസലുകൾ അവർ പാടി അവിസ്മരണീയമാക്കി. [2]

Iqbal Bano
Iqbal Bano Pakistani Singer
പശ്ചാത്തല വിവരങ്ങൾ
ജനനം1928 (1928)[1][2]
Delhi, India
ഉത്ഭവംRohtak, Haryana, India
മരണം21 April 2009 (2009-04-22)[3][4] (aged 80)
Lahore, Pakistan
വിഭാഗങ്ങൾGhazal, Thumri, Dadra and Khayal[4]
തൊഴിൽ(കൾ)singer
വർഷങ്ങളായി സജീവം1940-2009

ജീവിതരേഖ

തിരുത്തുക

ഡൽഹിയിൽ ജനിച്ച ബാനോ വിവാഹത്തിനുശേഷമാണ് ലാഹോറിൽ എത്തുന്നത്.[1][3] ഡൽഹി ഖരാനയിലെ ഉസ‌്താദ് ചാന്ദ്ഖാന്റെ കീഴിൽ ശാസ‌്ത്രീയസംഗീതം പഠിച്ചതെങ്കിലും[4][2] ഗസൽ, തുമ്രി, ദാദ്ര എന്നിവയായിരുന്നു ബാനോവിന് താൽപ്പര്യം. ഇറാനിലും അഫ്ഗാനിസ്ഥാനിലും പേർഷ്യൻ ഗസലുകൾ അവതരിപ്പിച്ച ഇക്ബാൽ ബാനോവിന് അവിടങ്ങളിൽ നല്ല ആരാധകർ ഉണ്ടായിരുന്നു. കാബൂളിൽ എല്ലാ വർഷവും നടക്കുന്ന സംഗീതോത്സവത്തിൽ ബാനോ ഗസലുകൾ അവതരിപ്പിച്ചു.

സിയാവുൾ ഹഖിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ഫൈസ് അഹമ്മദ് ഫൈസ് എഴുതിയ ഹം ദേഖേംഗെ എന്ന ഉർദു കവിത, 1985ൽ ഇഖ്ബാൽ ബാനോ പാടിയപ്പോൾ പാക് ഭരണകൂടം നിരവധി പ്രതികാര നടപടികൾ സ്വീകരിച്ചു. ബാനോവിന്റെ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി. ടെലിവിഷനിൽ പാടാനും വിലക്ക‌് ഏർപ്പെടുത്തി.[5][4][5]

2003നുശേഷം ബാനോ അസുഖംമൂലം പൊതുപരിപാടികളിൽനിന്ന് വിട്ടുനിന്നു. അതിനുശേഷം അപൂർവമായി മാത്രമേ സ്റ്റേജിൽ പാടിയിരുന്നുള്ളൂ.

2009 ഏപ്രിൽ 21ന് എഴുപത്തിനാലാം വയസ്സിൽ മരിച്ചു.

പുരസ്കാരം

തിരുത്തുക

പ്രൈഡ് ഓഫ് പെർഫോമൻസ് അവാർഡ് (1974)

  1. 1.0 1.1 Pakistani singer Iqbal Bano dies by M. Ilyas Khan. BBC News website, published 22 April 2009. Retrieved 21 June 2018
  2. 2.0 2.1 2.2 "Iqbal Bano - Renowned Pakistani singer of Urdu ghazals". The Guardian (UK). 10 May 2009., Retrieved 21 June 2018
  3. 3.0 3.1 Iqbal Bano: Singer who transformed the genre of the ghazal The Independent newspaper [UK], published 5 May 2009, Retrieved 21 June 2018
  4. 4.0 4.1 4.2 4.3 Iqbal Bano ghazal personified Dawn (newspaper), published 22 April 2009, Retrieved 21 June 2018
  5. 5.0 5.1 "Husn-e-Ghazal". The Hindu (newspaper). 12 March 2005. Archived from the original on 2016-01-12. Retrieved 21 June 2018.
"https://ml.wikipedia.org/w/index.php?title=ഇഖ്ബാൽ_ബാനു&oldid=3980294" എന്ന താളിൽനിന്ന് ശേഖരിച്ചത്