ദാദ്ര
20°11′N 72°35′E / 20.19°N 72.58°E
ദാദ്ര | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ദാദ്ര, നഗർ ഹവേലി |
ജില്ല(കൾ) | സിൽവാസ്സ |
അഡ്മിനിസ്ട്രേറ്റർ | ആർ. കെ. വർമ്മ |
സമയമേഖല | IST (UTC+5:30) |
ദാദ്ര നഗർ ഹവേലി കേന്ദ്രഭരണ പ്രദേശത്തിലെ ഒരു പ്രദേശവും, അതിലെ പ്രധാന പട്ടണവുമാണ് ദാദ്ര. നഗർ ഹവേലി, ദാദ്ര എന്നീ വേറിട്ടു കിടക്കുന്ന രണ്ടു പ്രദേശങ്ങൾ ചേരുന്നതാണ് ദാദ്ര, നഗർഹവേലി കേന്ദ്രഭരണ പ്രദേശം. ദാദ്രയേയും, നഗർ ഹവേലിയേയും ഗുജറാത്ത് സംസ്ഥാനം വേർതിരിക്കുന്നു. ദാദ്ര തലസ്ഥന പട്ടണമായ സിൽവാസ്സയിൽനിന്നും 6 കിലോമീറ്റർ വടക്കുമാറിയാണ് സ്ഥിതിചെയ്യുന്നു.[1]1947 ൽ ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോഴും സ്വതന്ത്രം ലഭിക്കാതെ പോർച്ചുഗീസുകാരുടെ ഉടമസ്ഥതയിലുള്ള ഒരു പ്രദേശം കൂടിയായിരുന്നു ഇത്.1961ലാണ് ഈ പ്രദേശമുൾപ്പടെയുള്ളവ പോർച്ചുഗീസുകാർ ഒഴിവാക്കി പോയത്.പിന്നീട് ഇത് കേന്ദ്രസർക്കാർ ഭരണപ്രദേശമാക്കി മാറ്റുകയായിരുന്നു.[2]
വൻഗംഗാ ഉദ്യാനം
തിരുത്തുകദാദ്രയുടെ ഹൃദയ ഭാഗത്ത് നിർമ്മിച്ചിരിക്കുന്ന ഈ ഉദ്യാനം ദാദ്ര, നഗർ ഹവേലിയിലെ പ്രധാന ഉദ്യാനങ്ങളിൽ ഒന്നാണിത്. സിൽവാസ്സ - വാപി റോഡിനരുകിൽ കിഴക്കുവശത്തായി ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നു. 7.58 ഹെ.ക്ടർ വിസ്താരമേറിയ ഈ ഉദ്യാനം ജാപനീസ് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന നിരവധി പാലങ്ങളാലും, പലതരത്തിലുള്ള പൂക്കളാലും പ്രശസ്തമാണ്.[3] നവംബർ - ജനുവരി, ജൂലൈ-സെപ്തബർ മാസങ്ങളിൽ ധാരാളം സന്ദർശകരെ ആകർഷിക്കാറുണ്ട്. ബോളിവുഡ് ചലചിത്രങ്ങളുടെ ചിത്രീകരണത്തിനു സ്ഥിരവേദിയാകാറുള്ള ഈ ഉദ്യാനം നിരവധി ചെറിയ വെള്ളചാട്ടങ്ങളാലും, ദ്വീപ സമൂഹങ്ങളാലും, സമ്പന്നമാണ്.[4]
അവലംബം
തിരുത്തുക- ↑ ദാദ്ര & നഗർ ഹവേലി
- ↑ കേരള സർക്കാർ പത്താതരം സാമൂഹ്യശാസ്ത്രം പാഠപുസ്തകം-ഭാഗം-1.വർഷം 2012-പേജ് 105
- ↑ വൻ ഗംഗാ ഉദ്യാനം-ദാദ്ര
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-21. Retrieved 2011-08-14.