ഇംതിയാസ് ധർക്കർ
ഇന്തോ-ആംഗ്ലിയൻ കവയിത്രിയായ ഇംതിയാസ് ധർക്കർ 1954-ൽ ലാഹോറിൽ ജനിച്ചു. ബ്രിട്ടനിൽ വളർന്ന ഇവർ പിന്നീട് മുംബൈയിൽ താമസമാക്കി. ദൃശ്യ-ശ്രാവ്യ കൃതികൾ (audio-visuals) രചിക്കുന്നതിലും സംവിധാനം ചെയ്യുന്നതിലും ഇവർ പ്രതിഭ തെളിയിച്ചു. 1975-85 കാലഘട്ടത്തിൽ ഡെബെനേർ എന്ന പ്രസിദ്ധീകരണത്തിന്റെ കവിതാവിഭാഗം എഡിറ്റർ എന്ന നിലയിൽ പ്രവർത്തിക്കുകയുണ്ടായി. ഇതിൽ പ്രസിദ്ധീകരിച്ച പല കവിതകൾക്കും ചിത്രം നൽകിയത് ഇംതിയാസ് ധർക്കർതന്നെ ആയിരുന്നു. പ്രസിദ്ധ ഇന്തോ-ആംഗ്ലിയൻ കവിയായ നിസിം എസെക്കീലിന്റെ ചിത്രം 1978-ൽ പ്രസിദ്ധീകരിച്ചത് ഇവർക്ക് കൂടുതൽ പ്രശസ്തി നേടിക്കൊടുത്തു.
പ്രധാന പ്രസിദ്ധീകരണങ്ങൾ
തിരുത്തുകപർദ (1989), പോസ്റ്റ്കാർഡ്സ് ഫ്രം ഗോഡ് (1994) എന്നിവയാണ് ധർക്കറിന്റെ പ്രധാന കവിതാസമാഹാരങ്ങൾ. ഇസ്ലാമിക സമൂഹത്തിൽ വളർന്നുവരുന്ന ഒരു സ്ത്രീയുടെ വിവിധങ്ങളായ അനുഭവവിശേഷങ്ങൾ പർദയിലെ കവിതകളിൽ ആവിഷ്കരിച്ചിരിക്കുന്നു. പർദാ സമ്പ്രദായത്തിന്റെ ആക്ഷേപഹാസ്യാത്മകമായ ചിത്രീകരണം പർദ II എന്ന കവിതയിൽ കാണാം[അവലംബം ആവശ്യമാണ്]. എ വുമൺസ് പ്ലെയ്സ് എന്ന കവിതയിലാകട്ടെ, ഒരു സ്ത്രീ അലർച്ചയും ഒപ്പം പുഞ്ചിരിയും അമർത്തിവയ്ക്കണമെന്ന മാമൂൽപാഠം കവയിത്രിയുടെ രൂക്ഷമായ പരിഹാസത്തിനു ശരവ്യമാകുന്നു[അവലംബം ആവശ്യമാണ്]. ദ് ചൈൽഡ് സിങ്സ്, നോ-മാൻസ് ലാൻഡ് എന്നിവയാണ് ഈ കവിതാ സമാഹാരത്തിലെ മറ്റു പ്രധാന കവിതകൾ.
ചിത്രപ്രദർശനങ്ങൾ
തിരുത്തുകഇന്ത്യയിലും വിദേശത്തും ധാരാളം ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുള്ള ഇംതിയാസ് ധർക്കറിന്റെ പോസ്റ്റ്കാർഡ്സ് ഫ്രം ഗോഡ് എന്ന കവിതാസമാഹാരത്തിൽ കവിതകൾക്കൊപ്പം ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. കവിതയും ചിത്രകലയും തമ്മിലുള്ള പരസ്പരപൂരകത്വത്തിന്റെ ഉത്തമ നിദർശനമാണ് ലിവിങ് സ്പെയ്സ് എന്ന കവിത. പർദയിലെ കവിതകളിൽ കവയിത്രിയുടെ വൈയക്തികാനുഭൂതികൾക്കാണ് മുൻതൂക്കമെങ്കിൽ ഈ സമാഹാരത്തിൽ സാമൂഹികാംശം കേന്ദ്രബിന്ദുവായി മാറുന്നു[അവലംബം ആവശ്യമാണ്].
പുസ്തകങ്ങൾ
തിരുത്തുകപുറംകണ്ണികൾ
തിരുത്തുക- http://www.helpmewithenglish.co.uk/page_1545584.html Archived 2011-12-06 at the Wayback Machine.
- http://www.english-teaching.co.uk/freeenglishteachingresources/blessing.pdf Archived 2011-05-16 at the Wayback Machine.
- http://www.helium.com/items/231689-poetry-analysis-blessing-by-imtiaz-dharker Archived 2011-12-21 at the Wayback Machine.
- http://india.poetryinternationalweb.org/piw_cms/cms/cms_module/index.php?obj_id=2720 Archived 2010-05-28 at the Wayback Machine.
- http://www.imtiazdharker.com/poems
- http://www.festivaldepoesiademedellin.org/pub.php/en/Diario/05_01_10.html Archived 2013-05-25 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ധർക്കർ, ഇംതിയാസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |