ഓസ്ട്രേലിയായിലെ അരാന്റെ ആദിഗോത്രത്തിൽപ്പെട്ട ചിത്രകാരനാണ് ആൽബർട്ട് നമാത്ത്ജീര (28 ജൂലൈ 1902 – 8 ഓഗസ്റ്റ് 1959) (യഥാർഥ നാമധേയം: എലിയ)

Albert Namatjira, 1949 Alice Springs

ജീവിതരേഖ

തിരുത്തുക

1902 ജൂലൈ 28-ന് ആലിസ് സ്പ്രിങ്ങിനടുത്ത ഹെർമാൻ ബർഗിൽ ജനിച്ചു. 1905-ൽ ഇദ്ദേഹത്തിന്റെ കുടുംബം ക്രിസ്തുമതം സ്വീകരിച്ചതോടെ എലിയ എന്ന പേര് ആൽബർട്ട് എന്നാക്കി മാറ്റി. രണ്ടായിരത്തോളം രചനകൾ നിർവഹിച്ചിട്ടുള്ള ബാറ്റർബീ എന്ന ചിത്രകാരനായിരുന്നു ഇദ്ദേഹത്തിന്റെ ഗുരുനാഥനൻ. മധ്യ ഓസ്ട്രേലിയയുടെ പ്രകൃതി സൗന്ദര്യത്തെ ആസ്പദമാക്കി വരച്ച ജലച്ചായചിത്രങ്ങളാണ് ആൽബർട്ടിനെ പ്രശസ്തനാക്കിയത്. സെൻട്രൽ ആസ്റ്റ്രേലിയൻ ലാൻഡ്സ്കേപ്പ് (1936), ആജന്റ്സി വാട്ടർ ഹോൾ (1937), റെഡ് ബ്ളഫ് (1938), സെൻട്രൽ ആസ്റ്റ്രേലിയൻ ഗോർഗ് (1940) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ആദ്യകാല രചനകൾ.

1938-ൽ ഇദ്ദേഹത്തിന്റെ ആദ്യ ചിത്രപ്രദർശനം മെൽബണിലെ ഫൈൻ ആർട്സ് സൊസൈറ്റിയിൽ നടന്നു. ഇദ്ദേഹത്തിന്റെ ആദ്യനാല്പത് ചിത്രങ്ങളുടെ പ്രദർശനമായിരുന്നു അത്. പിന്നീട് സിഡ്നിയിലും അഡലൈഡിലും ഇദ്ദേഹത്തിന്റെ ചിത്രപ്രദർശനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ഇക്കാലയളവിനിടയിൽ ആൽബർട്ടിനെ നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും തേടിയെത്തി. 1953-ൽ എലിസബത്ത് രാജ്ഞിയുടെ കൊറോണേഷൻ മെഡൽ നല്കി ഇദ്ദേഹത്തെ ആദരിച്ചു. 1950-ൽ വില്യം ഡാർഗിയുടെ ചിത്രത്തിന് ഇദ്ദേഹത്തിന് ആർക്കിബാൽഡ് പ്രൈസ് ലഭിച്ചു. 1955-ൽ ന്യൂസൌത്ത് വെയിൽസിലെ റോയൽ ആർട്ട് സൊസൈറ്റി വിശിഷ്ടാംഗത്വം നല്കി. നിരവധി വിവാദങ്ങളിലും പ്രതിസന്ധികളിലും ഇദ്ദേഹം അകപ്പെട്ടിട്ടുണ്ട്. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, 1957-ൽ മാത്രമാണ് ഇദ്ദേഹത്തിന് ഓസ്ട്രേലിയൻ പൗരത്വം ലഭിച്ചത്. അക്കാലത്ത് അരാന്റെ വിഭാഗത്തിൽപ്പെട്ടയാളുകൾക്ക് പൗരത്വം ലഭിച്ചിരുന്നില്ല. ഓസ്ട്രേലിയയിലെ മിക്ക ആർട്ട് ഗ്യാലറികളിലും ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് മൂന്നു ചലച്ചിത്രങ്ങളും ഇറങ്ങിയിട്ടുണ്ട്. 1959 ഓഗസ്റ്റ് 8-ന് ആലീസ് സ്പ്രിങ്ങിൽവച്ച് ന്യുമോണിയ ബാധിച്ച് അന്തരിച്ചു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആൽബർട്ട് നമാത്ത്ജീര എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  • Kleinert. "Namatjira, Albert (Elea) (1902 - 1959)". Australian Dictionary of Biography. Australian National University. Retrieved 2007-11-16. {{cite web}}: Text "crap stuff.com" ignored (help)
  • Biography - Australian National Botanic Gardens

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആൽബർട്ട്_നമാത്ത്ജീര&oldid=3131735" എന്ന താളിൽനിന്ന് ശേഖരിച്ചത്