ശ്രീകണ്ഠൻ നായർ
കേരള ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന അവതാരകനും പഴയകാല അദ്ധ്യാപകനുമാണ് ആർ. ശ്രീകണ്ഠൻ നായർ (ജനനം:1959). കേരളവർമ്മ കോളേജിൽ അദ്ധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായർ ദൂരദർശനിലെ ഒരു നിമിഷം എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് മാധ്യമ രംഗത്തേക്കെത്തുന്നത്. ഏഷ്യാനെറ്റിലെ നമ്മൾ തമ്മിൽ എന്ന സമ്പർക്ക പരമ്പര അവതരിപ്പിച്ച് പ്രശസ്തിയിലേക്ക് കുതിച്ചു. നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുള്ള അവതാരകനാണ്. പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തന്റെ സ്വതസ്സിദ്ധമായ ആക്ഷേപഹാസ്യപരമായ ചോദ്യങ്ങളിലൂടെ നമ്മൾ തമ്മിൽ എന്ന പരിപാടി ജനപ്രിയമാക്കുന്നതിൽ വലിയ പങ്കു വഹിച്ചു. [2]ഏഷ്യാനെറ്റിൽ നിന്നും വിട്ട അദ്ദേഹം മനോരമയുടെ മാധ്യമ ചാനലായ മഴവിൽ മനോരമയുടെ ഉപദേഷ്ടാവായി. സമദൂരം എന്ന അഭിമുഖപരിപാടി അവതരിപ്പിച്ചു. എമ്മി അവാർഡ് ഇന്റർനാഷണലിൽ വിധികർത്താവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വന്തന്ത്ര പത്രപ്രവർത്തകനായും റേഡിയോ പ്രക്ഷേപകനുമാണ്. മനോരമ വിട്ട് സൂര്യടി.വി.യിൽ ചേക്കേറിയ അദ്ദേഹം ശ്രീകണ്ഠൻ നായർ ഷോ എന്ന ടോക് ഷോ അവതരിപ്പിക്കുന്നു.ഇപ്പോൾ ഫ്ലവഴ്സ് ചാനലിൽ ഒരു നിമിഷം എന്ന പരിപാടി പുനരാവിഷ്കരിക്കുകയും ചെയ്തു.2020 കേരള തദ്ദേശ്ശിയ തെരഞ്ഞെടുപ്പ് റിസൾട്ട് സമയത്ത് ഫ്ലവഴ്സിന്റെ തന്നെ ന്യൂസ് ചാനൽ ആയ ട്വന്റി ഫോർ ന്യൂസ് ചാനലിൽ അരുൺ കുമാറിനൊപ്പം ന്യൂസ് വായിച്ചു ജനപ്രിയമാം വിധം രസകരമാക്കുകയും ചെയ്തു.
ശ്രീകണ്ഠൻ നായർ | |
---|---|
ജനനം | രാമൻ പിള്ള ശ്രീകണ്ഠൻ നായർ 12 ജൂലൈ 1959 |
തൊഴിൽ | അവതാരകൻ, അദ്ധ്യാപകൻ |
ജീവിതപങ്കാളി(കൾ) | ഉഷ. |
മാതാപിതാക്ക(ൾ) | രാമൻ പിള്ള, ജാനകി അമ്മ.[1] |
ജീവിതരേഖ
തിരുത്തുകശ്രീകണ്ഠൻ നായർ 1959-ൽ കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്ക്കടുത്ത് മേലില എന്ന സ്ഥലത്ത് രാമൻ പിള്ള, ജാനകി അമ്മ എന്നിവരുടെ മകനായി ജനിച്ചു. വീടിനടുത്തുള്ള വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ശ്രീകണ്ഠൻ കേരള സർവകലാശാലയിൽ നിന്നും എം.എ. ബിരുദാനന്ദ ബിരുദവും എം. ഫിലും കരസ്ഥമാക്കി. 1983-ൽ കേരളവർമ്മ കലാലയത്തിൽ സീനിയർ ലക്ചററായി ചേർന്നു. ഉഷയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
മാധ്യമരംഗത്ത്
തിരുത്തുകകേരള കൗമുദിയിൽ കുറച്ചുകാലം പത്രപ്രവർത്തനം പയറ്റിയ ശേഷം ആകാശവാണിയിലെത്തി. കണ്ടതും കേട്ടതും എന്ന പരിപാടിയുടെ 1500ഓളം ലക്കങ്ങൾ അവതരിപ്പിച്ചു. മറ്റൊരു പരിപാടി പ്രഭാത ഭേരി ആയിരുന്നു. [3] അക്കാലത്ത് ദൂരദർശനിൽ ഒരു നിമിഷം എന്ന അഭിമുഖം പരിപാടി അവതരിപ്പിക്കാനായുള്ള ജോലി കരസ്ഥമാക്കി. [4] ദൂരദർശനിൽ ഒരു നിമിഷം എന്ന പരിപാടി അവതരിപ്പിച്ചാണ് മാധ്യമരംഗത്തേക്ക് രംഗപ്രവേശനം ചെയ്തത് . ദൂരദർശനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് പുതിയതായി തുടങ്ങിയ ഏഷ്യാനെറ്റ് ചാനൽ ജനസമ്പർക്ക ടോക് ഷോയ്ക്ക് വേണ്ടി അവതാരകനെ അന്വക്ഷിച്ചത്. ഏഷ്യാനെറ്റിന്റെ അദ്ധ്യക്ഷനായിരുന്ന ശശികുമാർ ശ്രീകണ്ഠൻ നായർക്ക് പുതിയ ജോലി നൽകുകയായിരുന്നു. ഓപറ വിൻഫ്രേയുടെ പരിപാടികളുടെ കാസറ്റുകൾ കാണാൻ നൽകിയശേഷം ഒരു ആശയം കൈകൊണ്ടശേഷം പരിപാടി അവതരിപ്പിക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അത് ഏതാണ്ട് അതേ രീതിയിൽ തന്നെ പ്രദർശിപ്പിക്കാൻ ശ്രീകണ്ഠൻ നായർക്ക് കഴിഞ്ഞു [5]
ഏഷ്യാനെറ്റിൽ
തിരുത്തുകനമ്മൾ തമ്മിൽ എന്ന ടോക് ഷോ (സമ്പർക്കാഭിമുഖ) പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ഏഷാനെറ്റിൽ ശ്രീകണ്ഠൻ നായർ പ്രത്യക്ഷപ്പെടുന്നത്. നിരവധി പരിപാടികളും സ്റ്റേജ് ഷോകളും സംവിധാനം ചെയ്ത നായർ ഏഷ്യാനെറ്റിന്റെ വൈസ് പ്രസിഡന്റ് പദം വരെ എത്തിച്ചേർന്നു. [6]
നമ്മൾ തമ്മിൽ
തിരുത്തുകഗിന്നസ് റെക്കോർഡ് തകർത്ത ഒരു പരമ്പരയാണ് നമ്മൾ തമ്മിൽ.1994 ആരംഭിച്ച പരമ്പരയിൽ 17 വർഷങ്ങൾ കൊണ്ട് 727 ലക്കങ്ങൾ സമ്പ്രേക്ഷണം ചെയ്യപ്പെട്ടു.[7] തുടക്കം മുതലേ അവതരിപ്പിച്ചിരുന്നത് ശ്രീകണ്ഠൻ നായരായിരുന്നു. ശനിയാഴ്ചകളിൽ 10 മണീക്കാണ് പ്രദർശിപ്പിച്ചിരുന്നത്. സാമൂഹികമായി പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളിൽ വിദഗ്ദരേയും സാധാരണക്കാരേയും കൂട്ടിയിണക്കി എല്ലാവരുടേയും അഭിപ്രായത്തെ ലോകം മുഴുവനും അറിയിക്കാനും നിരവധി കാപട്യങ്ങൾ വെളിപ്പെടുത്താനും അദ്ദേഹത്തിനു സാധിച്ചു. വിഷയത്തെ സമീപിക്കുന്ന രീതിയിൽ അദ്ദേഹം വ്യത്യസ്തത പുലർത്തിയിരുന്നു. സ്വതസ്സിദ്ധാമായ വിടപറയൽ രീതി (ഗുഡ് ബാായ്) ഉണ്ടാക്കിയെടുത്ത് കൈയ്യടി നേടി. ഇടക്ക് 2002 ഒരു വർഷത്തോളം പരിപാടി നിർത്തി വച്ചിരുന്നു. അന്നത്തെ ഏഷ്യനെറ്റ് ചെയർമാനായിരുന്ന റജി നായരുടെ നിർദ്ദേശപ്രകാരം ജനങ്ങൾ ഈ പരിപാടിയെക്കുറിച്ച് നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ ഉണ്ടാക്കാനയിരുന്നു ഇതത്രെ.
പുരസ്കാരങ്ങൾ
തിരുത്തുകറഫറൻസുകൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-05. Retrieved 2016-06-07.
- ↑ http://www.thehindu.com/todays-paper/tp-features/tp-metroplus/reality-talk-to-woo-viewers/article787530.ece
- ↑ http://www.thehindu.com/todays-paper/tp-features/tp-fridayreview/talk-the-talk/article1436484.ece
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-05. Retrieved 2016-06-07.
- ↑ http://www.thehindu.com/todays-paper/tp-features/tp-fridayreview/talk-the-talk/article1436484.ece
- ↑ http://www.spiderkerala.net/resources/2794-Nammal-Thammil-talk-show-Asianet.aspx
- ↑ http://www.thehindu.com/features/metroplus/radio-and-tv/talk-of-the-small-screen/article4268813.ece