ആർ. ബാലകൃഷ്ണപിള്ള (തിരുക്കൊച്ചി നിയമസഭാംഗം)
തിരുവിതാംകൂർ-കൊച്ചി നിയമ സഭാംഗം
ഒന്നാം കേരളാ നിയമസഭയിൽ ആര്യനാട് നിയോജകമണ്ഡലത്തെ അവിഭക്ത കമ്മ്യൂണിസ്റ്റുകാരനായി പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ നേതാവാണ് ആർ. ബാലകൃഷ്ണപിള്ള(12 സെപ്റ്റംബർ 1922 - 13 നവംബർ 2013). എം. രാമൻ പിള്ളയുടെയും കാർത്തിയായനിയമ്മയുടേയും മകനായി 1922 സെപ്റ്റംബർ 12നു ജനിച്ചു. രത്നമ്മയാണ് ഭാര്യ ഒരു മകളുണ്ട്. സി.പി.ഐ.യുടെ തിരുവനന്തപുരം ജില്ലാക്കമറ്റിയംഗമായിരുന്നു ബാലകൃഷ്ണപിള്ള.നിരവധി തൊഴിൽ സമരങ്ങളിൽ നേതൃത്വം നൽകിയിരുന്ന അദ്ദേഹം പിന്നീട് കോൺഗ്രസ്സിൽ ചേർന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ഡി.സി.സി. അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.).[2]
ആർ. ബാലകൃഷ്ണപിള്ള | |
---|---|
കേരളനിയമസഭയിലെ അംഗം. | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | ആന്റണി ഡിക്രൂസ് |
മണ്ഡലം | ആര്യനാട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സെപ്റ്റംബർ 12, 1922 |
മരണം | 13 നവംബർ 2013 തിരുവനന്തപുരം | (പ്രായം 91)
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | രത്നമ്മ |
കുട്ടികൾ | ഒരു മകൾ |
As of സെപ്റ്റംബർ 16, 2020 ഉറവിടം: നിയമസഭ |
അവലംബം
തിരുത്തുക- ↑ http://www.niyamasabha.org/codes/members/m063.htm
- ↑ "കാട്ടാക്കട ആർ. ബാലകൃഷ്ണ പിള്ള അന്തരിച്ചു". മാതൃഭൂമി. 2013 നവംബർ 14. Retrieved 2013 നവംബർ 14.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി]