ആർതർ ഷ്നിറ്റ്സ്ലർ (ജീവിതകാലം: 15 മേയ് 1862 - ഒക്ടോബർ 21, 1931) ഒരു ഓസ്ട്രിയൻ എഴുത്തുകാരനും നാടകകൃത്തുമായിരുന്നു.

ആർതർ ഷ്നിറ്റ്സ്ലർ
Arthur Schnitzler, ca. 1912
Arthur Schnitzler, ca. 1912
ജനനം(1862-05-15)15 മേയ് 1862[1]
Vienna, Austria
മരണം21 ഒക്ടോബർ 1931(1931-10-21) (പ്രായം 69)
വിയന്ന, ആസ്ട്രിയ
തൊഴിൽആഖ്യാതാവ്, ചെറുകഥാകൃത്ത് രചയിതാവ്, നാടകകൃത്ത്
ഭാഷജർമ്മൻ
ദേശീയതആസ്ട്രിയൻ
Genreചെറുകഥ, നോവൽ, നാടകം
സാഹിത്യ പ്രസ്ഥാനംDecadent movement, Modernism
ശ്രദ്ധേയമായ രചന(കൾ)Dream Story, Reigen, Fräulein Else

ജീവചരിത്രം

തിരുത്തുക
 
Schnitzler's birthplace Praterstrasse 16

ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ (1867 ൽ, ഓസ്ട്രിയൻ-ഹംഗറി ഇരട്ട രാജവാഴ്ചയുടെ ഭാഗം) വിയന്നയിലെ ലിയോപോൾസ്റ്റാഡിനടുത്തുള്ള പ്രട്ടസ്റ്റേഴ്സ് 16 ൽ ആണ് ആർതർ ഷ്നിറ്റ്സ്ലർ ജനിച്ചത്. പ്രമുഖനായ ഹങ്കേറിയൻ ലാറിഗോളജിസ്റ്റായ ജൊഹാൻ സ്നിറ്റ്റ്റ്ലറുടേയും (ജീവിതകാലം :1835-1893), വിയന്നയിലെ ഡോക്ടർ ഫിലിപ്പ് മാർക്ക്ബ്രൈറ്ററുടെ പുത്രി ലൂയിസ് മാർക്ക്ബ്രീറ്ററുടേയും (ജീവിതകാലം:1838-1911) മകനായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ യഹൂദ കുടുംബങ്ങളിൽനിന്നുള്ളവരായിരുന്നു.[2] 1879-ൽ വിയന്നാ സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രം പഠിക്കാൻ തുടങ്ങുകയും 1885- ൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. ആദ്യകാലത്ത് വിയന്നയിലെ ജനറൽ ആശുപത്രിയിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നുവെങ്കിലും (ജർമൻ: അലഗെയിൻസ് ക്രാങ്കൻഹോസ് ഡെർ സ്റ്റാൻഡ്റ്റ് വിൻ) ഒടുവിൽ മെഡിസിൻ പ്രാക്ടീസ് ഉപേക്ഷിച്ചു.

1903 ഓഗസ്റ്റ് 26 ന് ഷ്നിറ്റ്‌സ്‌ലർ 21 വയസ്സുള്ള ഒരു അഭിനേത്രിയും ഗായികയുമായ ഓൾഗ ഗുസ്മാനെ (1882-1970) വിവാഹം കഴിച്ചു. 1902 ഓഗസ്റ്റ് 9 ന് ജനിച്ച ഹെൻ‌റിക് (1902–1982) എന്ന മകനുണ്ടായിരുന്നു. 1909 ൽ അവർക്ക് ലില്ലി എന്നൊരു മകളുണ്ടായിരുന്നു. 1928 ൽ അവർ ആത്മഹത്യ ചെയ്തു. മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന് 1931 ഒക്ടോബർ 21 ന് വിയന്നയിൽ ഷ്നിറ്റ്‌സ്‌ലർ മരിച്ചു. 1938-ൽ അൻച്ലസിനെ പിന്തുടർന്ന് അദ്ദേഹത്തിന്റെ മകൻ ഹെൻ‌റിക് അമേരിക്കയിലേക്ക് പോയി. 1959 വരെ ഓസ്ട്രിയയിലേക്ക് മടങ്ങിയില്ല; ഓസ്ട്രിയൻ സംഗീതജ്ഞനും പരിസ്ഥിതിസംരക്ഷകനുമായ മൈക്കൽ ഷ്നിറ്റ്‌സ്‌ലറുടെ പിതാവാണ് അദ്ദേഹം. 1944 ൽ കാലിഫോർണിയയിലെ ബെർക്ക്‌ലിയിൽ ജനിച്ച മൈക്കൽ 1959 ൽ മാതാപിതാക്കളോടൊപ്പം വിയന്നയിലേക്ക് താമസം മാറ്റി.[3]

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Theodor Reik, Arthur Schnitzler als Psychologe (Minden, 1913)
  • H. B. Samuel, Modernities (London, 1913)
  • J. G. Huneker, Ivory, Apes, and Peacocks (New York, 1915)
  • Ludwig Lewisohn, The Modern Drama (New York, 1915)
  1. "This day, May 15, in Jewish history". Cleveland Jewish News. Archived from the original on 2014-05-19. Retrieved 2018-10-15.
  2. "The Road to The Open (JC Verite European Classics Book 1) – Kindle edition by Arthur Schnitzler, J. Chakravarti, Horace Samuel. Literature & Fiction Kindle eBooks @ Amazon.com". amazon.com.
  3. "Archived copy". Archived from the original on 20 February 2012. Retrieved 2012-01-25.{{cite web}}: CS1 maint: archived copy as title (link)

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആർതർ_ഷ്നിറ്റ്സ്ലർ&oldid=3784575" എന്ന താളിൽനിന്ന് ശേഖരിച്ചത്