ആർട്ടിക് പാലം അഥവാ ആർട്ടിക് കടൽപ്പാലം റഷ്യയെ കാനഡയുമായി, പ്രത്യേകിച്ച് റഷ്യൻ തുറമുഖമായ മർമാൻസ്കിനെ, മനിറ്റോബയിലെ ഹഡ്സൺ ബേ തുറമുഖമായ ചർച്ചിലുമായി ബന്ധിപ്പിക്കുന്ന ഏകദേശം 6,700 കിലോമീറ്റർ (4,200 മൈൽ; 3,600 NM) നീളമുള്ള ഒരു കാലികമായ കടൽപ്പാതയാണ്.

വടക്കേ അമേരിക്കയെ യൂറോപ്പിലെയും ഏഷ്യയിലെയും വിപണികളുമായി ആർട്ടിക് സമുദ്രത്തിനു കുറുകെയുള്ള ഐസ് രഹിത റൂട്ടുകൾ വഴി ബന്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആർട്ടിക് ബ്രിഡ്ജ് ഷിപ്പിംഗ് റൂട്ട് (മാപ്പിലെ നീല വര).

കാനഡയുടെ വടക്കൻ തീരത്തെ ഒരു പ്രധാന തുറമുഖമായ ചർച്ചിൽ തുറമുഖത്തുനിന്ന് കാനഡയുടെ മറ്റ് ഭാഗങ്ങളിലേക്ക് റോഡ് വഴിയുള്ള ബന്ധങ്ങളൊന്നുമില്ല. ഹഡ്‌സൺ ബേ റെയിൽവേയുടെ വടക്കൻ ടെർമിനസായ ഇത്, കനേഡിയൻ പ്രയറികളിൽ നിന്ന് യൂറോപ്യൻ വിപണികളിലേക്ക് ധാന്യം കയറ്റുമതി ചെയ്യുന്നതിനുള്ള ഉപയോഗപ്രദമായ കണ്ണിയാണ്. റഷ്യൻ ഗേജ് മർമാൻസ്ക് റെയിൽവേ ഹിമ രഹിത കോലാ ബേയിലെ മർമാൻസ്ക് തുറമുഖത്തെ സെന്റ് പീറ്റേഴ്‌സ്ബർഗ്, മറ്റ് യൂറോപ്യൻ ഭാഗങ്ങൾ, റഷ്യയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് M18 കോല മോട്ടോർവേയിലൂടെ ബന്ധിപ്പിക്കുന്നു.

ആർട്ടിക് ബ്രിഡ്ജ് പാത വികസിപ്പിക്കുന്നതിൽ അതീവ താല്പര്യം കാണിക്കുന്ന റഷ്യ, "യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവയ്ക്കിടയിൽ ജിയോസ്ട്രാറ്റജിക് പാലം" നിർമ്മിക്കാനുള്ള ഒരു പദ്ധതിയുടെ ഭാഗമായി ഈ ലിങ്ക് വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇതിനായി പാരീസ്, ബെർലിൻ, ടോക്കിയോ, ബെയ്ജിംഗ് തുടങ്ങിയ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് റഷ്യ റെയിൽപ്പാതകളും റോഡുകളും നിർമ്മിക്കുന്നു.[1] വികസിപ്പിച്ചെടുത്താൽ (വടക്കുപടിഞ്ഞാറൻ പാസേജിനൊപ്പം) യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കും മധ്യേയുള്ള ഒരു പ്രധാന വ്യാപാര പാതയായി ഇത് പ്രവർത്തിക്കുന്നതാണ്. റഷ്യൻ ഫെഡറേഷന്റെ ഒട്ടാവ പ്രസ് അറ്റാഷെ സെർജി ഖുദുയാക്കോവ് പറയുന്നതനുപ്രകാരം, ആർട്ടിക് ഹിമത്തിന്റെ പിൻവാങ്ങൽ ഒരു വ്യാപാര പാത തുറക്കാൻ സഹായിച്ചു. നിലവിൽ, വർഷത്തിൽ ഏകദേശം നാല് മാസം മാത്രമേ ഈ പാതയിലൂടെ എളുപ്പത്തിൽ സഞ്ചരിക്കാൻ സാധിക്കുകയുള്ളു.[2]

ചരിത്രം

തിരുത്തുക

ചർച്ചിലിൽ ഒരു ഹബ്ബ് ഉൾപ്പെടുത്തിക്കൊണ്ടുള്ള "ആർട്ടിക് പാലം" എന്ന ആശയം 1990 കളുടെ പ്രാരംഭത്തിൽ കാനഡക്കാർ നിർദ്ദേശിച്ചു. 1997-ൽ ചർച്ചിൽ തുറമുഖം ഡെൻവർ ആസ്ഥാനമായുള്ള ഒരു പ്രധാന റെയിൽവേ ഓപ്പറേറ്ററായ ഓമ്‌നിട്രാക്‌സിന് വിറ്റു. 2004-ൽ, ഓമ്‌നിട്രാക്‌സ് ആർട്ടിക് ബ്രിഡ്ജ് എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനായി മർമാൻസ്ക് ഷിപ്പിംഗ് കമ്പനിയുമായി ചർച്ചകളിൽ ഏർപ്പെട്ടു.[3] പ്രതിവർഷം ഏകദേശം 400,000 ടൺ (15 ദശലക്ഷം ബുഷൽസ്) ഗോതമ്പ് കയറ്റുമതി ചെയ്യുന്ന കനേഡിയൻ വീറ്റ് ബോർഡിന് (CWB) ചർച്ചിലിനെ ഒരു പ്രായോഗിക തുറമുഖമായി നിലനിർത്താൻ കഴിഞ്ഞുവെങ്കിലും ചർച്ചിലിൽ ഇറക്കുമതി ചെയ്യുന്നതിൽ ഓമ്‌നിട്രാക്‌സ് ബുദ്ധിമുട്ടുകൾ നേരിട്ടു.[4] 2007 ഒക്ടോബർ 17 ന്, മർമാൻസ്കിൽ നിന്നുള്ള രാസവളത്തിന്റെ ആദ്യ കയറ്റുമതി ചർച്ചിൽ തുറമുഖത്തെത്തി.[5] 2008-ൽ 9000 ടൺ റഷ്യൻ വളത്തിന്റെ രണ്ട് വ്യത്യസ്ത ഇറക്കുമതികൾ എത്തുകയും സസ്‌കറ്റൂണിലെ ഫാർമേഴ്‌സ് ഓഫ് നോർത്ത് അമേരിക്ക കോഓപ്പറേറ്റീവ് കലിനിൻഗ്രാഡിൽ നിന്ന് ഇത് വാങ്ങുകയും ചെയ്തു.[6] ചർച്ചിൽ തുറമുഖം 1977-ൽ 710,000 ടൺ ധാന്യവും 2007-ൽ 621,000 ടണ്ണും 2009-ൽ 529,000 ടണ്ണും കയറ്റുമതി ചെയ്തു.[7] CWB 2015-ൽ സൗദി കമ്പനിയായ G3 ഗ്ലോബൽ ഗ്രെയിൻ ഗ്രൂപ്പിന് വിറ്റതോടെ ധാന്യ കയറ്റുമതി സാവധാനത്തിൽ നിർത്തലാക്കുകയും ചർച്ചിൽ തുറമുഖം ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തു.[8] പ്രവർത്തനങ്ങളുടെ ലാഭക്കുറവ് ചൂണ്ടിക്കാട്ടി ഓമ്‌നിട്രാക്‌സ് റെയിൽവേപ്പാതയും തുറമുഖവും അടച്ചുപൂട്ടി.

  1. Teotonio, Isabel (May 10, 2004). "Why We Need An 'Arctic Bridge'". Institute for Agriculture and Trade Policy. Archived from the original on October 25, 2019. Retrieved February 13, 2021.
  2. Friesen, Joe; Gandhi, Unnati (October 18, 2007). "Russian ship crosses 'Arctic bridge' to Manitoba". The Globe and Mail. Archived from the original on 20 February 2009. Retrieved March 20, 2010.
  3. "The Arctic Bridge". Benmuse.typepad.com. Archived from the original on October 16, 2017. Retrieved October 15, 2017.
  4. "'Arctic Bridge' And Expanded Global Trade Subject of Worldwide Interest". Archived from the original on January 16, 2010. Retrieved February 20, 2009.
  5. "Churchill port welcomes first-ever Russian shipment". CBC News. October 17, 2007. Archived from the original on February 23, 2014. Retrieved February 13, 2021.
  6. "Port of Churchill Welcomes Continued Ship Movements From Russia". Archived from the original on April 24, 2010. Retrieved March 20, 2010.
  7. "Wheat exports big in Churchill". Winnipeg Free Press. October 30, 2009. Archived from the original on June 14, 2011. Retrieved March 20, 2010.
  8. "Ottawa closes sale of Canadian Wheat Board, name changes to G3 Canada Ltd". CBC News. July 31, 2015. Retrieved April 12, 2017.
"https://ml.wikipedia.org/w/index.php?title=ആർട്ടിക്_പാലം&oldid=3750914" എന്ന താളിൽനിന്ന് ശേഖരിച്ചത്