ഓർനിത്തോമീമീഡ് എന്ന ജെനുസിൽ പെട്ട തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ആൻസെരിമൈമസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു ഇവ ജീവിച്ചിരുന്നത്. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയിൽ നിന്നും ആണ്. ഇവ ഒരു മിശ്രഭോജി ആയിരികണം എന്നാന്നു ഇപോഴത്തെ നിഗമനം.[1]

ആൻസെരിമൈമസ്
Mounted skeleton
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
ക്ലാഡ്: Ornithomimosauria
Family: Ornithomimidae
Genus: Anserimimus
Barsbold, 1988
Species:
A. planinychus
Binomial name
Anserimimus planinychus
Barsbold, 1988

പേരിന്റെ അർഥം വാത്തിനെ അനുകരികുന്നത് എന്നാണ്. ലാറ്റിൻ anser അർഥം വാത്ത , ഗ്രീക്ക് mimos അർഥം അനുകരണം.

ശാരീരിക ഘടന

തിരുത്തുക

നീളവും ശക്തവുമായ കൈകൾ മാറ്റിനിർത്തിയാൽ ബാക്കി എല്ലാ ശരീര ഭാഗങ്ങൾക്കും മറ്റ് ഓർനിത്തോമീമീഡുകളോട് വളരെ ഏറെ അടുത്ത സാമ്യം ഉണ്ട്. പരന്ന നഖങ്ങൾ ആയിരുന്നു ഇവയ്ക്ക്.[2]ഇത് വരെ ഇവയുടെ ഒരു ഫോസ്സിൽ മാത്രമേ കിട്ടിയിടുള്ളൂ അതിൽ തന്നെ തലയോടിയും കിഴ്താടിയും ഉണ്ടായിരുന്നില്ല. കിട്ടിയ എല്ലുകളുടെ ഘടന വെച്ച് ഇവ വളരെ വേഗത്തിൽ ഓടിയിരുന്ന ഒരു ദിനോസർ ആയിരുന്നു എന്ന് കരുതുന്നു. ഏകദേശം 3 മീറ്റർ ആയിരുന്നു നീളം , ഭാരം ആകട്ടെ 50 കിലോയും.[3]

  1. Osborn, H.F. 1917. Skeletal adaptations of Ornitholestes, Struthiomimus, and Tyrannosaurus. Bulletin of the American Museum of Natural History 35: 733–771.M
  2. Rinchen Barsbold, 1988, "A new Late Cretaceous ornithomimid from the Mongolian People's Republic", Paleontological Journal 22: 124-127
  3. Paul, G.S., 2010, The Princeton Field Guide to Dinosaurs, Princeton University Press p. 113
  • Osborn, H.F. 1917. Skeletal adaptations of Ornitholestes, Struthiomimus, and Tyrannosaurus. Bulletin of the American Museum of Natural History 35: 733–771.
"https://ml.wikipedia.org/w/index.php?title=ആൻസെരിമൈമസ്&oldid=2444320" എന്ന താളിൽനിന്ന് ശേഖരിച്ചത്