ആസ്ട്രോഡോൺ
സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസറാണ് ആസ്ട്രോഡോൺ. ഇവയ്ക്ക് ബ്രാക്കിയോസോറസുമായി അടുത്ത ബന്ധമുണ്ട്. 110 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്.
ആസ്ട്രോഡോൺ | |
---|---|
Life restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Sauropoda |
ക്ലാഡ്: | †Macronaria |
ക്ലാഡ്: | †Titanosauriformes |
Family: | †Pleurocoelidae Marsh, 1888 |
Genus: | †Astrodon Johnston, 1859 |
Species: | †A. johnstoni
|
Binomial name | |
†Astrodon johnstoni Leidy, 1865
| |
Synonyms | |
|
പേര്
തിരുത്തുകആസ്ട്രോഡോൺ എന്ന പേരിന്റെ അർഥം നക്ഷത്രപ്പല്ല് എന്നാണ് . ഇവയുടെ പല്ലിന്റെ സൂക്ഷ്മപരിശോധനയിൽ ഇവയുടെ പൾപ്പ് ക്യാവിറ്റിയിൽ കണ്ട നക്ഷത്രസമാനമായ ആകൃതിയിൽ നിന്നാണ് ഇവയുടെ പേര് വന്നത്.
ശരീര ഘടന
തിരുത്തുകആസ്ട്രോഡോണിന് 15 - 18 മീറ്റർ വരെ (50 - 60 അടി) നീളമുണ്ടായിരുന്നു. 9 മീറ്റർ (30 അടി) വരെ ഉയരം ഉണ്ടായിരുന്ന ഇവയുടെ ശരീരഭാരം ഏകദേശം 20 ടൺ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
സാംസ്കാരികം
തിരുത്തുകഅമേരിക്കൻ യൂണിയനിൽ ചേർന്ന ഏഴാമത് സംസ്ഥാനമായ മെരിലാൻഡിന്റെ സംസ്ഥാന ദിനോസറാണ് ആസ്ട്രോഡോൺ. റോബർട്ട് ടി. ബാക്കെർ എഴുതിയ റാപ്പ്റ്റർ റെഡ് എന്ന നോവലിലെയും കഥപാത്രമാണ് ആസ്ട്രോഡോൺ.
അവലംബം
തിരുത്തുക- Johnston, C., 1859, "Note on odontography," Amer. Journal Dental Sci. 9:337-343.
- Kranz, P.M. 1996, "Notes on the Sedimentary Iron Ores of Maryland and their Dinosaurian Fauna", in Maryland Geological Survey Special Publication No. 3, pp. 87-115.
- Leidy, J 1865, Memoir on the extinct reptiles of the Cretaceous formations of the United States. Smithson. Contrib. Knowl. XIV: atr. VI: 1-135.
- Lucas, F.A. 1904, "Paleontological notes," Science (n.s.) XIX (480): 436-437.
- Lull, R.S. 1911, "The Reptillian Fauna of the Arundel Formation" and "Systematic Paleontology of the Lower Cretaceous Deposits of Maryland -Dinosauria", Lower Cretaceous : Maryland Geological Survey Systematic Reports, pp. 173-178, 183-211.
- Marsh, O.C. 1888, "Notice of a New Genus of Sauropoda and Other New Dinosaurs from the Potomac Group," American Journal of Science, 3rd Series, Vol. XXXV, pp. 89-94.