ആശുരെ
ധാന്യങ്ങൾ, പഴങ്ങൾ, ഉണങ്ങിയ പഴങ്ങൾ, അണ്ടിപ്പരിപ്പ് എന്നിവ അടങ്ങിയ മിശ്രിതത്തിൽ നിർമ്മിച്ച തുർക്കിഷ് ഭക്ഷണാവസാനം വിളമ്പുന്ന ഒരു മധുരപദാർത്ഥമായ പായസം ആണ് ആഷുരെ [1] (ടർക്കിഷ്: ആഷൂർ) അല്ലെങ്കിൽ നോഹയുടെ പുഡ്ഡിംഗ്. തുർക്കിയിൽ ഇത് പ്രത്യേകിച്ചും മുഹറം പോലുള്ള വിശേഷദിവസങ്ങളിൽ വർഷം മുഴുവനും വിളമ്പുന്നു. [2] ഇസ്ലാമിക് കലണ്ടറിന്റെ ആദ്യ മാസം, മുഹറത്തിന്റെ പത്താം തീയതി ആശൂറ ദിനത്തോട് യോജിക്കുന്നു. ("പത്താം" എന്നതിന്റെ അറബി വാക്ക് ആണ് "ആശൂറ" .)
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | Turkey |
വിഭവത്തിന്റെ വിവരണം | |
Course | Dessert |
തരം | Porridge |
പ്രധാന ചേരുവ(കൾ) | Grains, fruits and nuts |
മൃഗ ഉൽപന്നങ്ങളില്ലാത്ത ടർക്കിഷ് മധുരപലഹാരങ്ങളുടെ ഒരു കൂട്ടാണ് ആഷുരെ. എല്ലാ തരത്തിലുള്ള അക്രമങ്ങളെയും രക്തച്ചൊരിച്ചിലുകളെയും പ്രതിഷേധിക്കുന്നതാണ് ഇതിന് പിന്നിലെ ഒരു കാരണം. തുർക്കിയിലെ അലവിസ് ഈ പുഡ്ഡിംഗ് പ്രോത്സാഹിപ്പിക്കുന്ന പ്രധാന കൂട്ടരാണ്. പരമ്പരാഗതമായി പാചകം ചെയ്യുകയും പങ്കിടുകയും ചെയ്യുന്നതിനാൽ നോമ്പുകാലത്ത് (കാർബല യുദ്ധത്തോട് അനുബന്ധിച്ച്) അവർ മാംസം കഴിക്കുന്നത് ഒഴിവാക്കുന്നു. കർബല യുദ്ധത്തിൽ ഹുസൈൻ ഇബ്നു അലിയും അനുയായികളും രക്തസാക്ഷിത്വം വരിച്ചിരുന്നു.
അവലംബം
തിരുത്തുക- ↑ "Ashure. Rumi Club" (PDF). Retrieved 2012-02-21.
- ↑ Fieldhouse, P. (2017). Food, Feasts, and Faith: An Encyclopedia of Food Culture in World Religions [2 volumes]. ABC-CLIO. p. 42. ISBN 978-1-61069-412-4. Retrieved August 11, 2017.