ആവണീശ്വരം

കൊല്ലം‍ ജില്ലയിലെ ഗ്രാമം

9°02′13″N 76°51′12″E / 9.036993°N 76.853267°E / 9.036993; 76.853267 കൊല്ലം ജില്ലയിലെ തലവൂർ, വിളക്കുടി പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന ഒരു പ്രദേശമാണ് ആവണീശ്വരം. ദേശീയപാത 208 ൽ (കൊല്ലം- തിരുമംഗലം) കുന്നിക്കോട് നിന്നും 2 കിലോമീറ്റർ പത്തനാപുരംത്തേക്ക് മാറിയാണ് ആവണീശ്വരത്തിന്റെ സ്ഥാനം. ശ്രാവണേശ്വരപുരം എന്ന വാക്ക് ലോപിച്ചാണ് ആവണീശ്വരത്തുനു ആ പേര് ലഭിച്ചത്.

ആവണീശ്വരം
ശ്രാവണേശ്വരപുരം
Location of ആവണീശ്വരം
ആവണീശ്വരം
Location of ആവണീശ്വരം
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം
ഏറ്റവും അടുത്ത നഗരം പുനലൂർ
ലോകസഭാ മണ്ഡലം അടൂർ
നിയമസഭാ മണ്ഡലം പത്തനാപുരം
സമയമേഖല IST (UTC+5:30)
കോഡുകൾ

കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാത, ആവണീശ്വരം വഴിയാണ് കടന്നു പോകുന്നത്. ആവണീശ്വരം റയിൽ‌വേസ്റ്റേഷൻ പണ്ട് മുതൽക്കേ പ്രസിദ്ധമാണ്. കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഒരു സംഭരണ ശാല ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=ആവണീശ്വരം&oldid=3405645" എന്ന താളിൽനിന്ന് ശേഖരിച്ചത്