മലയാളത്തിലെ പ്രൊഫഷണൽ നാടകരംഗത്ത് ഗായകൻ, നടൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കലാകാരനാണ് ആലപ്പി ബെന്നി. ആകാശവാണിയിൽ 'എ' ഗ്രേഡ് ആർട്ടിസ്റ്റാണ്[1]

ആലപ്പി ബെന്നി
Alleppey Benny ആലപ്പി ബെന്നി.jpg
ആലപ്പി ബെന്നി 2016ൽ
ജീവിതരേഖ
ജനനനാമംബെനഡിക്റ്റ് ഫെർണാണ്ടസ്
ജനനം05 ജൂൺ 1952
സ്വദേശംആലപ്പുഴ, കേരളം,  ഇന്ത്യ
തൊഴിലു(കൾ)നാടക നടൻ, ഗായകൻ, സംഗീതസംവിധായകൻ
ഉപകരണംഹാർമോണിയം
സജീവമായ കാലയളവ്1970 മുതൽ

ജീവിതരേഖതിരുത്തുക

റോബർട്ട് ഫെർണാണ്ടസിന്റെയും ജയിൻ ഫെർണാണ്ടസിന്റെയും പുത്രനായി ആലപ്പുഴയിൽ ജനിച്ചു. പിതാവിൽ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങളും ഹാർമോണിയം വായനയും പരിശീലിച്ച ബെന്നി പിന്നീട് ചെല്ലൻ ഭാഗവതർ, കുഞ്ഞുപണിക്കർ ഭാഗവതർ എന്നീ ഗുരുക്കന്മാരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. സാംബശിവന്റെ സംഘത്തിൽ ഹാർമ്മോണിസ്റ്റായി കഥാപ്രസംഗവേദികളിൽ എത്തിത്തുടങ്ങിയ ബെന്നി ബാബുരാജിന്റെ സഹായിയായി ചലച്ചിത്രരംഗത്തുമെത്തി. എം.ജി. സോമൻ, ബ്രഹ്മാനന്ദൻ തുടങ്ങിയവർക്കൊപ്പം തോപ്പിൽ രാമചന്ദ്രൻ പിള്ളയുടെ കായംകുളം കേരളാ തിയേറ്റേഴ്സിലൂടെയാണു നാടകരംഗത്തെത്തിയതു്.[2] പിന്നീട് സെയ്ത്താൻ ജോസഫിന്റെ ആലപ്പി തിയേറ്റേഴ്സ്, കായംകുളം പീപ്പിൾ തിയേറ്റേഴ്സ്, കൊല്ലം യൂണിവേഴ്സൽ തുടങ്ങിയ സമിതികളുടെ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.[3] നൂറിലധികം നാടകഗാനങ്ങൾക്കും ക്രിസ്തീയ ഭക്തിഗാനങ്ങൾ ഉൾപ്പെടെ നിരവധി ആൽബങ്ങൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

മലയാളസംഗീതം

"https://ml.wikipedia.org/w/index.php?title=ആലപ്പി_ബെന്നി&oldid=3089606" എന്ന താളിൽനിന്ന് ശേഖരിച്ചത്