ആറ്റുവാശ്ശേരി രുധിര ഭയങ്കരി ദേവി ക്ഷേത്രം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
9°3′39″N 76°43′19″E / 9.06083°N 76.72194°E കൊല്ലം ജില്ലയിലെ കുളക്കട പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആറ്റുവാശ്ശേരി രുധിര ഭയങ്കരി ദേവി ക്ഷേത്രം. പരാശക്തിയായ ഭദ്രകാളിയുടെ ഉഗ്രഭാവമായ "രുധിര മഹാകാളിയാണ് "പ്രതിഷ്ഠ. മാതൃഭാവത്തിലാണ് ദേവി ഇവിടെ ആരാധിക്കപ്പെടുന്നത്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളിലും ദേവി ഇവിടെ ആരാധിക്കപ്പെടുന്നു.
ചരിത്രം
തിരുത്തുകമഹാഭാരതം കഥയോളം പഴക്കമുള്ളതാണ് ഈ ക്ഷേത്രത്തിന്റെ ചരിത്രം[അവലംബം ആവശ്യമാണ്]. പണ്ട് അജ്ഞാതവാസ കാലത്ത് പാണ്ഡവർ ഒളിവിൽ കഴിഞ്ഞ സ്ഥലമാണ് ഐവർകാല[അവലംബം ആവശ്യമാണ്]. ഐവർ എന്നാൽ പഞ്ച പാണ്ഡവർ. അവർ ഒളിവിൽ കഴിഞ്ഞ സ്ഥലമായതിനലാണ് ഇവിടം ഐവർകാല എന്ന് പിന്നീട് അറിയപ്പെട്ടത്. പാണ്ഡവരെ തിരക്കി കൗരവർ നാനാ ദിക്കിലും നടന്നു. ഒടുവിൽ അവർ കല്ലട ആറിനോട് ചേർന്ന മനോഹരമായ ഒരു ഗ്രാമത്തിൽ എത്തിച്ചേർന്നു[അവലംബം ആവശ്യമാണ്].ഗ്രാമത്തിൻറെ മനോഹാരിതയിലും സമൃദ്ധിയിലും മതിമറന്ന് നൂറ്റുവർ അവിടെ കുറേക്കാലം കഴിഞ്ഞു. അങ്ങനെ നൂറ്റുവർ വസിച്ച ചേരി നൂട്ടുവര്ചേരിയും പിന്നീട് ആറ്റുവാശ്ശേരിയും ആയി പരിണമിച്ചു. ഇതാണ് ഈ ഗ്രാമത്തിന് ആറ്റുവാശ്ശേരി എന്ന് പേര് വരുവാൻ കാരണം.ഇതിനെ സാധൂകരിക്കുന്ന അനേകം തെളിവുകൾ ഉണ്ട്[അവലംബം ആവശ്യമാണ്]. ആറ്റുവാശ്ശേരിയെ ചുറ്റി ഒഴുകുന്ന കല്ലടയാർ കടന്നാൽ ഐവർകാല ആണ്.ഐവർകാലയിൽ പാണ്ഡവർ ഉണ്ടെന്ന് മനസ്സിലാക്കിയ കൌരവർ ആറിനു കുറുകെ പാറകൾ കൊണ്ട് ഒരു ചിറകെട്ടി[അവലംബം ആവശ്യമാണ്].ഇത് മാറാൻചിറ പാറഎന്ന് അറിയപ്പെടുന്നു. ഇതിൻറെ ഒരു ഭാഗം ഇന്നും കല്ലടയാറ്റിൽ കാണാൻ കഴിയും. അതുപോലെ പവിത്രേശ്വരം എന്ന സ്ഥലത്ത് കാണപ്പെടുന്ന ശകുനി ക്ഷേത്രവും,പോരുവഴിയിൽ കാണപ്പെടുന്ന ദുര്യോധന ക്ഷേത്രവും ഇതിനെ സാധൂകരിക്കുന്നു.
ആറ്റുവാശ്ശേരി ഒരു കർഷക ഗ്രാമമാണ്.ഈ ഗ്രാമത്തിൻറെ സകല ഐശ്വര്യത്തിനും കാരണം ഈ ഗ്രാമത്തിൻറെ അധിപതിയായ ശ്രീ രുധിരഭയങ്കരി ദേവി ആണ് എന്ന് വിശ്വാസികൾ വിശ്വസിക്കുന്നു. കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കുളക്കട പഞ്ചായത്തിൽ ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകൾ പഴക്കം ഉള്ളതായി കരുതുന്നു.പ്രധാന പ്രതിഷ്ഠ ശ്രീ ഭദ്രകാളി ആണ്. കൂടാതെ ഉപദേവതകളായി മഹായക്ഷി, മഹാഗണപതി, രക്ഷസ്സ്, യോഗീശ്വരൻ, മഹാദേവൻ,നാഗരാജാവ്,നാഗയക്ഷി എന്നിവയും കാണപ്പെടുന്നു.
ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകൾ പഴക്കം ഉണ്ട്.ആട്ടുവാശ്ശേരിയിലെ രണ്ടു പുരാതന കുടുംബങ്ങൾ ആയ[അവലംബം ആവശ്യമാണ്] പോണാൽ കുടുംബം, വാഴപ്പള്ളി കുടുംബം എന്നിവയുമായി ഈ ക്ഷേത്രത്തിൻറെ ഉൽഭവ കഥ ബന്ധപ്പെട്ടിരിക്കുന്നു[അവലംബം ആവശ്യമാണ്].
പ്രധാന വഴിപാടുകൾ
തിരുത്തുകക്രമനം | ഇനം |
1 | ഗണപതിഹോമം |
2 | രക്തപുഷ്പാഞ്ജലി |
3 | ഭഗവതിസേവ |
4 | കടുംപയാസം |
5 | സിവനുധാര |
6 | നാഗർക്കഭിഷേകം |
7 | നൂറുംപാലും |
8 | തോറ്റംപാട്ട് |
9 | അർച്ചന |
10 | മംഗല്യഅർച്ചന |
11 | പാൽപ്പായസം |
12 | ശത്രുതാസംഹാരപുഷ്പാഞ്ജലി |
13 | പന്തിരുനാഴി |
14 | നീരാന്ജനം |
15 | ഭാഗവതപാരായണം |
16 | കളമെഴുത്തുംപാട്ടും |
17 | നിറപറ |
19 | ഗുരുതി |
20 | മൃത്യുഞ്ജയപുഷ്പാഞ്ഞലി |
വിശേഷദിവസങ്ങൾ
തിരുത്തുക- ചിങ്ങമാസത്തിലെ തിരുവോണം നാളിൽ ദേവിക്ക് തിരുവാഭരണം ചാർത്തി വിശേഷാൽ പൂജ.
- വിനായകചതുർഥി - അഷ്ടദ്രവ്യ മഹാഗണപതി ഹോമം
- ദുർഗഷ്ടമി,മഹാനവമി, വിജയദശമി - വിദ്യാരംഭം, സരസ്വതിപൂജ
- തുലാം മാസത്തിലെ ആയില്യം നാളിൽ - ആയില്യപൂജ, നൂരുംപലും,അന്നദാനം, ലക്ഷാർച്ചന
- മണ്ഡല മഹോത്സവം
- മകരഭരണി ആറാട്ടു മഹോത്സവം -
- തൃക്കൊടിയേറ്റ് ദിവസത്തിന് മുൻപുള്ള വെള്ളിയാഴ്ച ഊരുവലം.
- ആശ്വതി നാളിൽ പൊങ്കാല
- തൃക്കൊടിയേറ്റ് ദിവസം മുതൽ 7 ദിവസം തോറ്റംപാട്ട്.
- ഏഴാം ഉത്സവനാളിൽ ഗുരുതി.
- ശിവരാത്രി മഹോത്സവം,നീരാന്ജനം
- മേടവിഷു,
- ഇടവം - 3 പ്രതിഷ്ടാ വാർഷികം, ദേവിഭാഗവത നവാഹപാരായണം
- കർക്കിടകം - രാമായണമാസാചരണം