ആര്യനെഴുത്ത്
വട്ടെഴുത്തിന്റെ രൂപാന്തരം വന്ന ഒരു വികസിത രൂപമാണ് ആധുനിക മലയാള ലിപി. വട്ടെഴുത്തിലുള്ള മുപ്പതോളം ദ്രാവിഡാക്ഷരങ്ങളുപയോഗിച്ച് സംസ്കൃത പദങ്ങളെഴുതാനോ സംസ്കൃതഗ്രന്ഥങ്ങൾ പകർത്താനോ സാധിച്ചിരുന്നില്ല. ഈ കുറവ് പരിഹരിക്കാൻ രൂപം കൊണ്ടതാണ് ഗ്രന്ഥലിപി. മലയാളത്തിൽ സംസ്കൃത പദങ്ങൾ കൂടുതലുള്ളതിനാൽ വട്ടെഴുത്തും ഗ്രന്ഥലിപിയും കൂടിച്ചേർന്നുള്ള ഒരു മിശ്രലിപിയാണ് ആര്യനെഴുത്ത് അഥവാ ആര്യലിപി. ആധുനികമലയാളത്തിൽ നാം ഇപ്പോൾ ഉപയോഗിക്കുന്ന വരമൊഴി ഈ സമ്പ്രദായമനുസരിച്ചുള്ളതാണ്. ഇത് വ്യവസ്ഥാപിതമാക്കിയത് തുഞ്ചത്തെഴുത്തച്ഛൻ ആണെന്നു കരുതപ്പെടുന്നു.[1]
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ആര്യനെഴുത്ത് പഠിപ്പിക്കുന്നത് മതവിരുദ്ധമാണെന്ന് യാഥാസ്ഥിതിക മുസ്ളീംകുടുംബങ്ങൾ വിശ്വസിച്ചിരുന്നു. [2] മലബാറിലെ ചില പ്രദേശങ്ങളിൽ ആര്യനെഴുത്ത് നിഷിദ്ധമായി കരുതിയിരുന്നു.[3] കോലെഴുത്ത്, വട്ടെഴുത്ത്, ഗ്രന്ഥലിപി തുടങ്ങിയ മറ്റ് എഴുത്തുരൂപങ്ങളെ കാലഹരണപ്പെടുത്തി മലയാളത്തിലൊട്ടുക്കും പ്രചാരത്തിലെത്തിയ ആര്യലിപിക്കുപകരം അവർ അറബിമലയാളം നിലനിർത്താൻ പരിശ്രമിച്ചു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ സന്തോഷ് ഉത്രാടൻ (13). "ആര്യനെഴുത്ത്". തൊഴിൽവാർത്ത ഹരിശ്രീ. പി.എസ്.സി മലയാളം. 21 (24): 10.
{{cite journal}}
:|access-date=
requires|url=
(help); Check date values in:|accessdate=
,|date=
, and|year=
/|date=
mismatch (help); Unknown parameter|month=
ignored (help) - ↑ "എടപ്പറ്റ ഗ്രാമപഞ്ചായത്ത് - സാമൂഹ്യചരിത്രം". തദ്ദേശസ്വയം ഭരണ വകുപ്പ്. Archived from the original on 2016-11-06. Retrieved 2013 മെയ് 7.
{{cite web}}
: Check date values in:|accessdate=
(help) - ↑ "മങ്കട ഗ്രാമപഞ്ചായത്ത് - സാമൂഹ്യചരിത്രം". തദ്ദേശസ്വയം ഭരണ വകുപ്പ്. Archived from the original on 2016-03-04. Retrieved 2013 മെയ് 7.
{{cite web}}
: Check date values in:|accessdate=
(help)