ആയവന ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

Coordinates: 9°35′N 76°23′E / 9.59°N 76.38°E / 9.59; 76.38 എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ളോക്കിൽ ഏനാനല്ലൂർ വില്ലേജു പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ആയവന ഗ്രാമപഞ്ചായത്ത്.

ആയവന ഗ്രാമപഞ്ചായത്ത്
Map of India showing location of Kerala
Location of ആയവന ഗ്രാമപഞ്ചായത്ത്
ആയവന ഗ്രാമപഞ്ചായത്ത്
Location of ആയവന ഗ്രാമപഞ്ചായത്ത്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം എറണാകുളം
ലോകസഭാ മണ്ഡലം എറണാകുളം
നിയമസഭാ മണ്ഡലം മൂവാറ്റുപുഴ
ജനസംഖ്യ 17,856 (2001)
സ്ത്രീപുരുഷ അനുപാതം 987 /
സാക്ഷരത 90.48%
സമയമേഖല IST (UTC+5:30)
വെബ്‌സൈറ്റ് http://lsgkerala.in/ayavanapanchayat

അടിസ്ഥാന വിവരങ്ങൾതിരുത്തുക

 
കാളിയാർ പുഴ


ചരിത്രംതിരുത്തുക

സാമൂഹിക സാംസ്കാരിക പശ്ചാത്തലംതിരുത്തുക

സ്ഥലനാമ പുരാണംതിരുത്തുക

 • കാരിമറ്റം

ഇവിടുത്തെ കാരിമറ്റം വെറും കാട്ടുപ്രദേശമായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിൽ ഇവിടെ കുടിയേറിപ്പാർത്ത നാമമാത്രമായ കുടിയേറ്റ കർഷകർ ഏറുമാടങ്ങളിലും കഞ്ഞിപ്പുരകളിലുമാണ് താമസം തുടങ്ങിയത്. സ്ഥലം പതിച്ചുവാങ്ങുന്നതിന് മടികാണിച്ചിരുന്നവരുടെ പേരിൽ പ്രതികാരബുദ്ധിയോടെ പാർവത്ത്യാർ സ്ഥലങ്ങൾ പതിച്ചുനൽകുന്ന ഏർപ്പാടുണ്ടായിരുന്നു. വൃക്ഷലതാദികൾ കൊണ്ട് നിബിഡമായ ആ സ്ഥലങ്ങളെല്ലാം കാടുകൾ വെട്ടിത്തെളിച്ച് നെൽപാടങ്ങളും മറ്റങ്ങളും ആക്കിയതിനാലായിരിക്കാം ഈ സ്ഥലത്തിന് കാരിമറ്റം എന്ന നാമം ലഭിച്ചത് എന്ന് പറയപ്പെയുന്നു.

 • ഏനാനല്ലൂർ

ഏനാനല്ലൂർ ഭാഗത്തെ നിബിഡ വനപ്രദേശങ്ങൾ വെട്ടിത്തെളിച്ച് എനമായ ഭൂമിയാക്കി മാറ്റി നല്ലൊരു ദേശമാക്കി എന്നതു കൊണ്ടാകാം ഈ പ്രദേശത്തിന് ഏനാനല്ലൂർ-എനമായ നല്ല സ്ഥലം-എന്ന പേര് നൽകിയത്.

 • കടുംപിടി, പുന്നമറ്റം

കടുംപിടി, പുന്നമറ്റം പ്രദേശങ്ങൾ വന്യമൃഗങ്ങൾ വ്യഹരിച്ചിരുന്ന കാടായിരുന്നു. സദാസമയം വന്യമൃഗങ്ങളുടെ കടിപിടിയും പക്ഷികളുടെ കലപില ശബ്ദവും കൊണ്ട് മുഖരിതമായിരുന്നു. അങ്ങനെ ആ സ്ഥലത്തിന് കടുംപിടിയെന്നും പുന്നമരങ്ങൾ ധാരാളമായി വളർന്നിരുന്ന പ്രദേശമായിരുന്നതിനാൽ കടുംപിടിക്ക് പടിഞ്ഞാറ് പുന്നമറ്റം എന്നും പേരുവന്നു.

 • അഞ്ചൽപ്പെട്ടി

മൺറോ ദിവാൻ സന്ദേശവാഹക തുറക്ക് അഞ്ചൽ എന്ന് നാമകരണം ചെയ്തു. കത്തുകളും മറ്റു രേഖകളും ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്ന ആളെ അഞ്ചൽക്കാരൻ എന്ന പേരു നൽകി. അതുപ്രകാരം ആയവന പഞ്ചായത്തിൽ ഉരുപ്പടികൾ നിക്ഷേപിക്കുന്നതിനുള്ള പെട്ടി(അഞ്ചൽപ്പെട്ടി) സ്ഥാപിച്ചിരുന്നു. അങ്ങനെ ഈ സ്ഥലം അഞ്ചൽപ്പെട്ടി എന്ന സ്ഥലമായി അറിയപ്പെട്ടു.

 • കാലാമ്പൂർ

19 ആം നൂറ്റാണ്ടിൽ സ്ഥാപിതമായ തൃക്കമഹാവിഷ്ണു ക്ഷേത്രത്തിൽ പുരാതന കാലങ്ങളിൽ പതിവായി 15 ദിവസത്തേക്ക് പൂരമഹോത്സവം നടത്തിയിരുന്നു. പൂരം നടന്ന സ്ഥലം എന്നതാന് പിന്നീച് കാലാമ്പൂർ എന്ന പേരിലറിയപ്പെട്ടത്.

ആയവന പഞ്ചായത്തിൽ 1889 ജൂലൈ മാസം 15-ാം തീയതി ആയവന തിരുഹൃദയപള്ളി സ്ഥാപിതമായി. അതുപോലെതന്നെ ഏറ്റവും പുരാതനമായ തൃക്ക മഹാവിഷ്ണുക്ഷേത്രം 19-ാം നൂറ്റാണ്ടിൽ സ്ഥാപിതമായതാണ്. പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളിൽ ഏറ്റവും സവിശേഷതയുള്ളത് കാലമ്പൂര് ഭഗവതിക്ഷേത്രത്തിലെ ഭരണിമഹോത്സവവും തിരുഹൃദയപള്ളിയിലെ പെരുന്നാളുമാണ്. ഉടുക്ക്, ചിന്ത്, ദഫ്മുട്ട് തുടങ്ങിയ കലാ രൂപങ്ങൾ ഇപ്പോഴും പ്രചാരത്തിലുണ്ട്. പുരാതന വാസ്തുശില്പ മാതൃകയിലുള്ള ആരാാധനാലയം കാലമ്പൂര് തൃക്ക മഹാവിഷ്ണുക്ഷേത്രം മാത്രമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക

 
ഗവണ്മെന്റ്‌‌ എൽ പി സ്കൂൾ,അഞ്ചൽപ്പെട്ടി
 • എസ്. എച്ച് ഹൈസ്കൂൾ, ആയവന

ആയവന പഞ്ചായത്തിൽ എട്ടാംവാർഡിലാണ്‌ ഈ എയിഡഡ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. കോതമംഗലം രൂപതാ കോർപറേറ്റ്‌ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ. ഫാ. മാത്യു കോണിക്കലും ഹെഡ്‌മിസ്‌ട്രസ്‌ ശ്രീമതി. അന്നക്കുട്ടി കെ.കെ. യുമാണ്‌. യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 14 ഡിവിഷനുകളും 25 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്‌. 2007-08 വർഷത്തിൽ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 564 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.

 • ഗവണ്മെന്റ് എൽ പി സ്കൂൾ, അഞ്ചൽപ്പെട്ടി
 • ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂൾ,ആയവന

മതസ്ഥാപനങ്ങൾതിരുത്തുക

 
തൃപ്പൂരത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.
 • ആയവന തിരുഹൃദയപ്പള്ളി
 • കാവക്കാട് സെന്റ് മേരീസ് പള്ളി
 • ഏനാനല്ലൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളി
 • പേരമംഗലം വിൻസൻഷ്യൽ ആശ്രമം
 • കാലമ്പൂര് സെന്റ് മേരീസ് പള്ളി
 • കാലാംപൂര് ജുമാമസ്ജിദ്
 • പുന്നമറ്റം, മൊഹിയ്ദീൻ മസ്ജിദ്
 • വരാപ്പിള്ളി, മ്യാൽ മുസ്ളീംപള്ളി
 • കാലാമ്പൂര് ഭഗവതിക്ഷേത്രം
 • തൃക്കമഹാവിഷ്ണുക്ഷേത്രം
 • പേരമംഗലം ശിവക്ഷേത്രം
 • ആയവന അന്നപൂർണ്ണേശ്വരിക്കാവ്
 • ഏനാനല്ലൂർ മഹിളമാർകാവ്
 • കാരിമറ്റം കാളിയേലിക്കാവ്
 • തോട്ടഞ്ചരി കാക്കനാട്ട് കാവ്
 • കടുമ്പിടി പാറപ്പുഴക്കാവ്
 • തൃപ്പൂരത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

വാർഡുകൾതിരുത്തുക

 1. പുന്നമറ്റം
 2. കടുംപിടി
 3. അഞ്ചൽപ്പെട്ടി
 4. കാലാമ്പൂർ
 5. സിദ്ധൻപ്പടി
 6. പേരമംഗലം
 7. കാവക്കാട്
 8. മണപ്പുഴ
 9. ആയവന
 10. ഏനാനല്ലൂർ
 11. മുല്ലപ്പുഴച്ചാൽ
 12. ഏനാനല്ലൂർ വെസ്റ്റ്
 13. കടുക്കാഞ്ചിറ
 14. തോട്ടഞ്ചേരി

ഭരണ നിർവ്വഹണംതിരുത്തുക

മുൻ പ്രസിഡന്റുമാർ[1]തിരുത്തുക

ക്രമനംബർ മുൻ പ്രസിഡന്റുമാരുടെ പേര് കാലാവധി
1 ഇ. ജെ ജോസഫ്
2 പി. ജെ പൈലി
3 റ്റി. വി ജോസഫ്
4 പി. എം ഖാദർ പിള്ള
5 പി. എം ചാക്കോ
6 പി. കെ കുഞ്ഞുമുഹമ്മദ്
7 ജി. ജയരാജ് 1992-1997
8 കെ. കുട്ടപ്പൻ 1997-1998
9 ഡോ. പോൾസൺ പൈലി 1998
10 ജോയി തോമസ് 1998-2000
11 ജോളി ഉലഹന്നാൻ 2000-2002
12 മേഴ്സി ജോർജ് 2002-2003
13 ജയശ്രീ കേശവൻ നായർ 2005
14 ഷാജി അലിയാർ 2005-2007
15 ജോജോ ജോസഫ് 2007-2010

പരാതിപരിഹാര വിഭാഗംതിരുത്തുക

ഗ്രാമപഞ്ചായത്തുമായോ, ഗ്രാമപഞ്ചായത്തിന്റെ അധികാരത്തിൽ വരുന്ന സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുണ്ടാകുന്ന പരാതികൾ എത്രയും പെട്ടെന്ന് തീർപ്പാക്കുന്നതിനായി ഒരു പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ ഗ്രാമപഞ്ചായത്തു പ്രസിഡന്റിനാണ് നൽകേണ്ടത്[2].

അവലംബംതിരുത്തുക

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-04-03.
 2. http://lsgkerala.in/ayavanapanchayat/services/public-grievance/[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ആയവന_ഗ്രാമപഞ്ചായത്ത്&oldid=3624339" എന്ന താളിൽനിന്ന് ശേഖരിച്ചത്