സഫാരി (വെബ് ബ്രൗസർ)
(ആപ്പിൾ സഫാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആപ്പിൾ വികസിപ്പിച്ച വെബ് ബ്രൗസർ ആണ് സഫാരി. മാക് ഒഎസ് എക്സ് v10.3 ഉം അതിന്റെ തുടർച്ചകളിലും അടിസ്ഥാന ബ്രൗസർ ആയ സഫാരിയുടെ പബ്ലിക് ബീറ്റ ജനുവരി 7,2003 നു ഇറങ്ങി[1]. ആപ്പിൾ ഐഫോണിലെയും ഐപോഡിലെയും ബ്രൗസർ ഇതു തന്നെ. മൈക്രോസോഫ്റ്റ് വിൻഡോസിനുള്ള പതിപ്പ് ജൂൺ 11,2007ൽ ഇറങ്ങി[2]. വിൻഡോസ് എക്സ് പി,വിസ്ത എന്നിവയിലും ഇതുപയോഗിക്കാം.
ഉപയോഗത്തിനു ലഭ്യമായതിനു ശേഷം സഫാരിയുടെ ഉപയോക്താക്കളുടെ എണ്ണത്തിൽ കുത്തനെയുള്ള വർദ്ധനവാണുണ്ടായിട്ടുള്ളത്.നെറ്റ് ആപ്ലിക്കേഷൻസിന്റെ കണക്കനുസരിച്ച് ബ്രൗസർ വിപണിയിലെ 6.25% പങ്ക് സഫാരി കൈയടക്കിയിരിക്കുന്നു[3].
സവിശേഷതകൾതിരുത്തുക
ആധുനിക ബ്രൗസറുകൾക്കുള്ള മിക്ക സവിശേഷതകളും സഫാരിക്കുണ്ട്. ചില സൗകര്യങ്ങൾ വ്യത്യസ്തമായി അവതരിപ്പിച്ചതിനൊപ്പം നൂതനമായവ ഉൾക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.
- ടാബുകൾ വലിച്ചു നീക്കി പുനക്രമീകരിക്കാവുന്ന സംവിധാനം.
- പോപ്-അപ് പരസ്യങ്ങൾ തടയാനുള്ള സംവിധാനം.
- ടെക്സ്റ്റ് ബോക്സുകൾ സൗകര്യാർഥം വലുതാക്കാനും ചെറുതാക്കാനും കഴിയും.
- ടൈപ്പ് ചെയ്യുന്നതിനൊപ്പം തിരച്ചിൽ നടത്താൻ കഴിയും.
വിവിധ ബ്രൗസറുകളുടെ മാർക്കറ്റ് ഷെയർതിരുത്തുക
ഇന്റർനെറ്റ് എക്സ്പ്ലോറർ (49.87%)
ഫയർഫോക്സ് (29.95%)
ഗൂഗിൾ ക്രോം (11.40%)
സഫാരി (5.50%)
ഓപ്പറ (1.60%)
അവലംബംതിരുത്തുക
- ↑ "Apple Unveils Safari". ശേഖരിച്ചത് 2008-07-08.
- ↑ "Apple Introduces Safari for Windows". ശേഖരിച്ചത് 2008-07-08.
- ↑ "Market share for browsers, operating systems and search engines". ശേഖരിച്ചത് 2008-07-08.