ആനേശ്വരം ശിവക്ഷേത്രം
തൃശ്ശൂർ ജില്ലയിൽ, തൃശ്ശൂർ താലൂക്കിൽ, താന്ന്യം പഞ്ചായത്തിൽപ്പെടുന്ന വടക്കുമ്മുറി വില്ലേജിലെ ചെമ്മാപ്പിള്ളിയിലാണ് ആനേശ്വരം ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രത്തിൽ നിന്നും മൂന്നുകിലോമീറ്ററോളം വടക്കുകിഴക്കുമാറിയാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. കിഴക്കും പടിഞ്ഞാറും പാടശേഖരങ്ങളും വടക്കുഭാഗത്ത് ക്ഷേത്രക്കുളവും കൂടിയുള്ള മനോഹരമായ പ്രദേശമാണിത്. തൃശ്ശൂരിൽ നിന്ന് ഏകദേശം 24 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ഉഗ്രമൂർത്തിയായ ശിവനാണ് ഇവിടെ പ്രതിഷ്ഠ. തൃപ്രയാർ ക്ഷേത്രവുമായി ഐതിഹ്യപരമായ ബന്ധം ഈ ക്ഷേത്രത്തിനുണ്ട്. തുലാമാസത്തിലെ വാവുബലിയോടനുബന്ധിച്ച് നിരവധിപേർ ഇവിടെ പിതൃതർപ്പണം നടത്താറുണ്ട്.[1]
ഉത്സവം
തിരുത്തുകശിവരാത്രി
തിരുത്തുകകുംഭമാസത്തിലെ ശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. അന്നേ ദിവസം അനവധിപേർ ശയനപ്രദക്ഷിണം നടത്തുന്നതിനായി എത്തിച്ചേരുന്നു. ശിവരാത്രിയോടനുബന്ധിച്ച് നിരവധി കലാപരിപാടികൾ അരങ്ങേറുന്നു. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. അഷ്ടമിരോഹിണി, വിജയദശമി പൂജവയ്പ്പ്, പ്രതിഷ്ടാദിനം, രാമായണ മാസാചരണം, വാവുബലി എന്നിവ ഇവിടെ ആഘോഷിച്ചു വരുന്നു.
അഷ്ടമിരോഹിണി
തിരുത്തുകഅഷ്ടമിരോഹിണിയോടനുബന്ധിച്ച് കൃഷ്ണവേഷം ധരിച്ച ബാലികാബാലന്മാരുടെ ശോഭായാത്ര, ഉറിയടി, ഭജന, ചുറ്റുവിളക്ക്, നിറമാല, പ്രസാദവിത്രണം എന്നിവ നടന്നു വരുന്നു.
രാമായണ മാസാചരണം
തിരുത്തുകകർക്കടകമാസം രാമായണമാസമായി ഇവിടെ ആചരിച്ചു വരുന്നു. ഇതോടനുബന്ധിച്ച് എല്ലാദിവസവും രാവിലെ ഗണപതി ഹോമം, രാമായണപാരായണം എന്നിവ നടക്കുന്നു. വൈകീട്ട് ഭജന, ചുറ്റുവിളക്ക്, നിറമാല, പ്രസാദവിത്രണം എന്നിവ നടക്കുന്നു. കൂടാതെ കർക്കടകം 16ന് 'ഔഷധ സേവാദിനം' ആയി ആചരിക്കുന്നു. അന്നേദിവസം നിരവധി പേർ ഇവിടെ വന്ന് ഔഷധം സേവിക്കുന്നു. കൂടാതെ ഈ മാസത്തിലെ ഒരു ദിവസം രാമായണ ഏകാഹ യജ്ഞം നടത്തുന്നു.
ഐതിഹ്യം
തിരുത്തുകതേവർ തീർക്കാത്ത കടം
തിരുത്തുകതൃപ്രയാർ തേവരും ആനേശ്വരത്തപ്പനും തമ്മിലൊരു കടമുണ്ട്. ആനേശ്വരത്തപ്പന്റെ കയ്യിൽ നിന്നും തൃപ്രയാർ തേവർ ഒരു മുറി തേങ്ങയും, ഒരുനാഴി നെല്ലും കടം വാങ്ങി. അന്നു വച്ചു കുലച്ച തെങ്ങിന്റെ തേങ്ങയും, അന്നു വിതച്ച് കൊയ്തെടുത്ത നെല്ലും തനിക്ക് തിരികെ തരണമെന്നാണ് ആനേശ്വരത്തപ്പൻ ആവശ്യപ്പെട്ടത്. എന്നാൽ തേവർ ആയത് തിരികെ നൽകിയില്ല.
കടം തിരികെ നൽകാത്തതിന്റെ കാരണം
തിരുത്തുകആയത് തിരികെ നൽകിയാൽ ലോകം അവസാനിക്കും എന്നതാണ്, പ്രജാക്ഷേമ തൽപ്പരനായ തൃപ്രയാർ തേവർ കടം വീട്ടാത്തതിന്റെ കാരണം. ആറാട്ടു പുഴ ദേവമേളക്ക് തേവർ പുറപ്പെട്ടതിനുശേഷം അഞ്ചാം ദിവസമാണ് പുഴ കടക്കുന്നത്[2]. ഊരായ്മ ഇല്ലങ്ങളായ ചേലൂർ, പുന്നപ്പിള്ളി,ജ്ഞാനപ്പിള്ളി എന്നിവിടങ്ങളിലെ ഉൽസവത്തിൻ അന്ന് തേവർ പങ്കെടുക്കുന്നു. പുന്നപ്പിള്ളി മനയിലെ ചടങ്ങുകൾക്കു ശേഷം മുറ്റിച്ചൂർ കൊട്ടാരത്തിലേക്കുള്ള യാത്രക്കിടയിലാണ് അതീവഭക്തിയോടെ ആനേശ്വരത്തപ്പനെ കബളിപ്പിക്കുന്ന ചടങ്ങ് നടക്കുന്നത്.
ആനേശ്വരത്തപ്പൻ തിരികെ വിളിക്കാത്തതിന്റെ കാരണം
തിരുത്തുകതേവർ തന്റെ നടയിലെത്തുന്നതും കാത്ത്, ക്ഷേത്രത്തിന്റെ പടിഞ്ഞാറേതിരുമുറ്റത്ത് ആനേശ്വരത്തപ്പൻ നിലവിളക്ക് കത്തിച്ചു വയ്ചാണിരിക്കുക്കത്. പുന്നപ്പിള്ളി മന കഴിഞ്ഞാൽ പിന്നെ പോകുന്നത് കൊണഞ്ചേരി പറമ്പിലേക്കാണ്. ആനേശ്വരത്തെത്താറാവുമ്പോൽ വാദ്യഘോഷങ്ങൾ നിർത്തി, ആനയുടെ മണി പൊത്തി നിശ്ശബ്ദമായാണ് ആനേശ്വരം കടക്കുന്നത്. നടയിൽ നിന്നു തേവർ കടന്നാൽ ആർപ്പു വിളികളും ചെണ്ടമേളവും തുടങ്ങും. 'പറ്റിച്ചേ' എന്ന കളിയാക്കലാണത്. തന്റെ നടകടന്നു പോയവരെ വിളിക്കില്ല എന്ന് പ്രതിജ്ഞാബദ്ധനായതിനാൽ , പിൻ വിളി ഉണ്ടാകാറില്ല. യഥാർത്ഥത്തിൽ ഇരുവരും തങ്ങളുടെ പ്രജകൾക്കു വേണ്ടിത്തന്നെയാണ് ഇത് "കിട്ടാക്കടമായി" നിലനിർത്തുന്നത്.
അവലംബം
തിരുത്തുക- ↑ "തുലാമാസ വാവുബലി". Archived from the original on 2014-05-28. Retrieved 2014-05-28.
- ↑ "തൃപ്രയാർ തേവർ പള്ളിയോടത്തിൽ അക്കരയ്ക്കു പുറപ്പെട്ടു" (പത്രലേഖനം). മംഗളം. 10 ഏപ്രിൽ 2014.