ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം

കൊല്ലം തങ്ങൾ കുഞ്ഞ് മുസലിയാർ എഞ്ചിനീയറിങ്ങ് കോളേജ്
(Thangal Kunju Musaliar College of Engineering, Kollam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


1958-ൽ സ്ഥാപിതമായ, കൊല്ലം തങ്ങൾ കുഞ്ഞ് മുസലിയാർ എഞ്ചിനീയറിങ്ങ് കോളേജാണ്(ടി.കെ.എം എൻജിനീയറിങ്ങ് കോളേജ്) കേരളത്തിലെ ആദ്യത്തെ 'സർക്കാർ എയ്‌ഡഡ് ’ എൻജിനീയറിങ്ങ് കോളേജ്[അവലംബം ആവശ്യമാണ്]. വ്യവസായപ്രമുഖനും വിദ്യാഭ്യാസം, പത്രപ്രവർത്തനം, സംസ്കാരം എന്നീ രംഗങ്ങളിലെ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന തങ്ങൾ കുഞ്ഞു മുസലിയാറായിരുന്നു സ്ഥാപകൻ. കൊല്ലം നഗരത്തിൽ നിന്നും ഏകദേശം 6 കി.മീ. ദൂരെയായിട്ട് കരിക്കോട് എന്ന സ്ഥലത്താണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്. കേരള സർവ്വകലാശാലയുടെ കീഴിലുള്ള ഈ സ്ഥാപനത്തിൽ എല്ലാ കോഴ്സുകളും എ.ഐ.സി.ടി.ഇ. അംഗീകാരം ഉള്ളവയാണ്.

Thangal Kunju Musaliar College of Engineering
ടി.കെ.എം. എൻജിനീയറിങ്ങ് കോളേജ്

സ്ഥാപിതം 1958
വിഭാഗം/തരം ഗവഃ എയ്ഡഡ്
സർവ്വകലാശാല കേരള സർവ്വകലാശാല
പ്രിൻസിപ്പാൾ ഡോ. അയൂബ്
വിദ്യാർത്ഥി യൂണിയൻ ടെക്നോസ്
അധ്യാപകർ 200
സ്റ്റാഫ് 136
വിദ്യാർത്ഥികൾ 2000
സ്ഥലം കരിക്കോട് (8°54′50″N 76°37′57″E / 8.91389°N 76.63250°E / 8.91389; 76.63250)
സംസ്ഥാനം കേരളം
ജില്ല കൊല്ലം
രാജ്യം ഇന്ത്യ
ഹ്രസ്വനാമം TKMCE
വെബ്‌സൈറ്റ് www.tkmce.org.in

1956-ൽ ഇന്ത്യൻ പ്രസിഡന്റ് ഡോ. എൻ. രാജേന്ദ്രപ്രസാദാണ് ടി.കെ.എം. കോളേജിന്റെ തറക്കല്ലിട്ടത്. [1] രണ്ട് വർഷത്തിന് ശേഷം, ജൂലൈ 3, 1958-ലാണ്, ഈ കലാലയത്തിന്റെ ഉദ്ഘാടന കർമ്മം നടന്നത്. അന്നത്തെ ശാസ്ത്ര സാംസ്കാരിക വകുപ്പ് മന്ത്രി, പ്രൊഫ. ഹുമയൂൺ കബീർ ആണ് ഈ ചരിത്ര മുഹൂർത്തത്തിന് നേതൃത്വം വഹിച്ചത്. മെക്കാനിക്കൽ എൻജിനീയറിങ്ങ്, സിവിൽ എൻജിനീയറിങ്ങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്ങ് എന്നീ വിഭാഗങ്ങളിലായി 120 വിദ്യാർത്ഥികളെയാണ് ആദ്യ കാലത്ത് പ്രവേശിപ്പിച്ചിരുന്നത്. മെക്കാനിക്കൽ പ്രൊഡക്ഷൻ, കെമിക്കൽ, ഇലക്ട്രോണിക്സ് ആൻറ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് തുടങ്ങിയ വിഭാഗങ്ങൾ പിന്നീട് ചേർക്കപ്പെട്ടു. ഇന്ന് 700-ൽ പരം വിദ്യാർത്ഥികൾ ഒരോ വർഷവും ഈ കലാലയത്തിൽ വിവിധ പഠനപദ്ധതികളിലായി പ്രവേശനം നേടുന്നു. 85 ശതമാനം വിദ്യാർത്ഥികളേയും കേരളസർക്കാർ സ്ഥാപനമായ എൻ‌ട്രൻസ് കമ്മീഷണറേറ്റ് വഴി ആണ് അഡ്മിഷൻ നൽകുന്നത്. ശേഷിച്ച 15 ശതമാനം സീറ്റ് മാനേജ്മെന്റിന്റെ വിവേചനാധികാരത്തിൽ അഡ്മിഷൻ നൽകുന്നു. പതിവായി നടത്താറുള്ള കോന്ജുറ (ദേശീയ ശാസ്ത്ര സാങ്കേതിക സിം‌പോസിയം), വീൽ‌സ് ഓട്ടോമൊബൈൽ എക്സിബിഷൻ എന്നീ പരിപാടികൾ നടത്താറുണ്ട്. ടി.കെ.എം ട്രസ്റ്റ് ആണ് ഭരണപരമായ നിയന്ത്രണം

ലഭ്യമായ കോഴ്സുകൾ

തിരുത്തുക
 
ടി.കെ.എം. കോളേജ്, കൊല്ലം

ബിരുദ വിഷയങ്ങൾ (REGULAR)

ബിരുദ വിഷയങ്ങൾ (PART TIME)

ബിരുദാനന്തര ബിരുദ വിഷയങ്ങൾ -എം ടെക് (REGULAR)

  • ഇൻഡസ്ട്രിയൽ റെഫ്രിജെറേഷൻ ആന്റ് ക്രയോജെനിക് എൻജിനീയറിങ്ങ്
  • സ്ട്രക്ച്ച്വറൽ എൻജിനീയറിങ്ങ് ആന്റ് കൺസ്ട്രക്ഷൻ മാനേജ്‌മെന്റ്
  • മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസി‌എ)

ടെക്നിക്കൽ മേളകൾ

തിരുത്തുക

കലാലയത്തിലെ എല്ലാ ബ്രാഞ്ച് വിദ്യാർത്ഥികളും സംയുക്തമായി നടത്തുന്ന വാർഷിക സാങ്കേതിക മേളയാണ് കോന്ജുറ.ഒരുമ എന്നാണ് കോന്ജുറ എന്ന വാക്കിന്റെ അർത്ഥം.മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റ് നടത്തുന്ന ദ്വൈവാർഷിക മേളയാണ് വീൽസ്.

പൂർവ്വവിദ്യാർത്ഥി സംഘടന

തിരുത്തുക

ഔദ്യോഗികമായി ഒരു പൂർവ്വവിദ്യാർത്ഥി സംഘടനയാണ് ടി.കെ.എം. എൻ‌ജിനിയറിംഗ് കോളജിന് ഉള്ളത്. എല്ലാ വർഷവും ജനുവരി 26ന് കലാലയാങ്കണത്തിൽ പൂർവ്വവിദ്യാർത്ഥി യോഗങ്ങൾ നടക്കാറുണ്ട്. ഇതിനോടനുബന്ധിച്ച് പ്രഭാഷണങ്ങളും കലാപരിപാടികളും അരങ്ങേറുന്നു. ഇത് കൂടാതെ ഗൾഫിലെ പല സ്ഥലങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ഒക്കെ അതത് പ്രദേശത്ത് ജോലിചെയ്യുന്ന പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മകൾ അലൂംനി ചാപ്ടറുകളായി ചെറിയ ഒത്തുചേരലുകളും അനുബന്ധ പരിപാടികളും നടത്താറുണ്ട്. [2]. ഇതു കൂടാതെ ടാഗാ (TAGA- Tkmce Alumni Global Association) എന്ന പേരിൽ ഒരു ഓൺലൈൻ അലൂംനി ഗ്രൂപ്പും പ്രവർത്തിക്കുന്നുണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-03-06. Retrieved 2008-01-29.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-02-19. Retrieved 2008-01-29.

മറ്റ് പ്രധാന കണ്ണികൾ

തിരുത്തുക