ആദിമ മനുഷ്യരും പിന്നീട് ആധുനിക മനുഷ്യരും നടത്തിയ കുടിയേറ്റങ്ങളും വ്യാപനങ്ങളും ആദ്യകാല മനുഷ്യ കുടിയേറ്റങ്ങൾ എന്ന് വിളിക്കപ്പെടുന്നു. ഇത് രണ്ട് ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ആദിമമനുഷ്യരായ ഹോമോ ഇറക്റ്റസ് ആഫ്രിക്കയിൽനിന്നാണ് ഈ കുടിയേറ്റം ആരംഭിച്ചത്. ഇത് മറ്റുള്ള ആദിമമനുഷ്യരുടെ കുടിയേറ്റങ്ങൾക്ക് തുടക്കംകുറിച്ചു. അഞ്ച് ലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന, ഡെനിസോവൻ മനുഷ്യന്റെയും നിയാണ്ടർത്താൽ മനുഷ്യന്റെയും പൂർവികനാവാൻ സാധ്യതയുള്ള ഹോമോ ഹൈ‌ൻഡൽബെർഗെൻസിസ്‌ ആണ് പിന്നെ കുടിയേറ്റം നടത്തിയത്.

ആഫ്രിക്കയിൽ നിന്ന് പുറത്തേക്കും തിരിച്ചുമുള്ള കുടിയേറ്റങ്ങളുടെയും പ്രധാന പൗരാണിക അവശിഷ്ടങ്ങളുടെയും രൂപരേഖ

ആഫ്രിക്കയിൽത്തന്നെ ഹോമോ സാപിയൻ അഥവാ ആധുനികമനുഷ്യൻ ഉരുത്തിരിഞ്ഞപ്പോൾ തന്നെ അവർ ഭൂഖണ്ഡത്തിന്റെ വിവിധഭാഗങ്ങളിലേക്ക് വ്യാപിച്ചു. ഏകദേശം മൂന്നുലക്ഷം വർഷം മുൻപായിരുന്നു ഇത്.[1] അടുത്തിടെ രൂപം കൊണ്ട ആഫ്രിക്കൻ ഒറിജിൻ തത്ത്വപ്രകാരം ആഫ്രിക്കക്ക് പുറത്തുള്ള ശരീരശാസ്ത്രപരമായി ആധുനിക മനുഷ്യർ രൂപപ്പെട്ടത് പൂർവാഫ്രിക്കയിൽനിന്ന് 70000 വർഷം മുൻപ് ഏഷ്യയിലേക്കും ഓഷ്യാനിയയിലേക്കും കുടിയേറിയ ഒരു ഹോമോ സാപിയൻ സമൂഹത്തിൽനിന്നാണ്. ആധുനികമനുഷ്യൻ ഏകദേശം 40,0000 വർഷം മുൻപാണ് യൂറോപ്പിൽ വ്യാപിച്ചത്.

കുടിയേറ്റം നടത്തിയ ആധുനിക മനുഷ്യസമൂഹങ്ങൾ തദ്ദേശീയരായ ആദിമമനുഷ്യരുമായി ഇടകലർന്ന് പ്രജനനം നടത്തി. അതുകൊണ്ട് ഇന്നത്തെ മനുഷ്യസമൂഹത്തിന്റെ എകദേശം 10% തദ്ദേശീയരായ ആദിമമനുഷ്യരിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണെന്ന് കണക്കാക്കപ്പെടുന്നു.[2]

അവസാനത്തെ ഹിമയുഗത്തിനു ശേഷം ഉത്തര യൂറേഷ്യൻ ജനപഥങ്ങൾ അമേരിക്കകളിലേക്ക് ഏകദേശം 20,000 വർഷം മുൻപ് പ്രയാണം തുടങ്ങി. ആർടിക് കാനഡയും ഗ്രീൻലാൻഡും പ്രാചീന എസ്കിമോ വ്യാപനം മൂലം 4,000 വർഷം മുൻപ് ജനവാസകേന്ദ്രങ്ങളായി. അവസാനമായി 2,000 വർഷം മുൻപ് ആസ്ട്രൊനേഷ്യൻ കുടിയേറ്റം മൂലം പോളിനേഷ്യ കൂടി ജനവാസകേന്ദ്രമായതോടെ ആദ്യകാല മനുഷ്യന്റെ കുടിയേറ്റങ്ങൾ അവസാനിച്ചു.

  1. Schlebusch et al., "Southern African ancient genomes estimate modern human divergence to 350,000 to 260,000 years ago", Science, 28 Sep 2017, DOI: 10.1126/science.aao6266, Fig. 3 Archived 2018-01-14 at the Wayback Machine.
  2. Archaic admixture from different sources is known from Europe and Asia (Neanderthals), Southeast Asia and Melanesia (Denisovans) as well as from Western and Southern Africa. The proportion of admixture varies by region, but in all cases has been reported below 10%: In Eurasian mostly estimated at 1–4% (with a high estimate of 3.4–7.3% by Lohse, K.; Frantz, L.A.F. (2014). "Neandertal Admixture in Eurasia Confirmed by Maximum-Likelihood Analysis of Three Genomes". Genetics. 196 (4): 1241–1251. doi:10.1534/genetics.114.162396); in Melanesians estimated at 4–6% (Reich et al. (2010). "Genetic history of an archaic hominin group from Denisova Cave in Siberia". Nature. 468 (7327): 1053–1060. doi:10.1038/nature09710. PubMed). Admixture of an unknown archaic hominin in Sub-Saharan African hunter-gatherer popultations was estimated at about 2% (Hammer et al. (2011). "Genetic evidence for archaic admixture in Africa". Proceedings of the National Academy of Sciences. 108 (37): 15123–15128. doi:10.1073/pnas.1109300108. PMC 3174671 Freely accessible. PubMed.)
"https://ml.wikipedia.org/w/index.php?title=ആദ്യകാല_കുടിയേറ്റങ്ങൾ&oldid=3795189" എന്ന താളിൽനിന്ന് ശേഖരിച്ചത്