ആണവോർജ്ജ കമ്മീഷൻ (ഇന്ത്യ)
ഇന്ത്യൻ ആണവോർജ്ജ വകുപ്പിന്റെ (Department of Atomic Energy - DAE, (ഹിന്ദി: भारत सरकार परमाणु ऊर्जा विभाग)) കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ആണവോർജ്ജ കമ്മീഷൻ. ഇന്ത്യൻ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്ഥാപനമാണിത്.
ആണവോർജ്ജ കമ്മീഷൻ | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | ഓഗസ്റ്റ് 3, 1948 |
മുമ്പത്തെ ഏജൻസി | ശാസ്ത്ര ഗവേഷണ വകുപ്പ് |
അധികാരപരിധി | ഇന്ത്യ |
ആസ്ഥാനം | മുംബൈ |
ജീവനക്കാർ | Classified |
വാർഷിക ബജറ്റ് | IN Rs. 214.70 billion (സാമ്പത്തിക വർഷം 2009-10) |
മേധാവി/തലവൻ | ഡോ. രത്തൻ കുമാർ സിൻഹ, ചെയർമാൻ |
വെബ്‌സൈറ്റ് | |
http://www.aec.gov.in/ |
ചരിത്രം
തിരുത്തുക1948 ഓഗസ്റ്റിൽ അന്നത്തെ കേന്ദ്ര ശാസ്ത്രഗവേഷണ വകുപ്പിന്റെ കീഴിലാണ് ഇന്ത്യൻ ആറ്റോമിക് എനർജി കമ്മീഷൻ സ്ഥാപിതമായത്. തുടർന്ന് 1954 ഓഗസ്റ്റ് 3നു രാഷ്ട്രപതിയുടെ ഒരു പ്രത്യേക ഉത്തരവിലൂടെ പ്രധാനമന്ത്രിയുടെ കീഴിൽ ഇന്ത്യൻ ആണവോർജ്ജ വകുപ്പ് സ്ഥാപിതമായി. പിന്നീട് 1958 മാർച്ച് ഒന്നിന് ഗവണ്മെന്റിന്റെ പ്രത്യേക തീരുമാനത്തിലൂടെ ഇന്ത്യൻ ആണവോർജ്ജ വകുപ്പിന്റെ (DAE) കീഴിൽ ആറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്നു. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ഈ തീരുമാനത്തിന്റെ ഒരു പകർപ്പ് 1958 മാർച്ച് 24-ന് ലോക്‌സഭയിൽ അവതരിപ്പിച്ചു.[1]
ഹോമി ജഹാംഗീർ ഭാഭയായിരുന്നു കമ്മീഷന്റെ ആദ്യ ചെയർമാൻ
നിലവിലുള്ള അംഗങ്ങൾ
തിരുത്തുകപേര് | Designation | Role |
---|---|---|
ആർ. കെ. സിൻഹ | സെക്രട്ടറി, ആണവോർജ്ജ ഡിപ്പാർട്ടുമെന്റ് | ചെയർമാൻ |
വി. നാരായണസ്വാമി | സഹമന്ത്രി, പ്രധാനമന്ത്രിയുടെ ഓഫീസ് | അംഗം |
ശിവശങ്കർ മേനോൻ | ദേശീയ സുരക്ഷാ ഉപദേഷ്ടാവ് | അംഗം |
പുലോക് ചാറ്റർജി | പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി | അംഗം |
അജിത് കുമാർ സേത്ത് | കാബിനറ്റ് സെക്രട്ടറി | അംഗം |
രഞ്ജൻ മത്തായി | ഫോറിൻ സെക്രട്ടറി | അംഗം |
സുമിത് ബോസ് | സെക്രട്ടറി വ്യയമന്ത്രാലയം | അംഗം |
വി. വി. ബട്ട് | ഇന്ത്യാ സർക്കാറിന്റെ സെക്രട്ടറി | സാമ്പത്തികകാര്യങ്ങൾക്കുള്ള അംഗം |
സി. എൻ. ആർ. റാവു | ഹോണൊററി പ്രസിഡന്റ്, അഡ്വാൻസ്ഡ് ശാസ്ത്ര ഗവേഷണങ്ങൾക്കായുള്ള ജവഹർലാൻ നെഹ്രു സെന്റർ, ബെംഗളൂരു | അംഗം |
ഡോ. എം. ആർ. ശ്രീനിവാസൻ | മുൻ അംഗം(ഊർജ്ജം) ആസൂത്രണക്കമ്മീഷൻ & മുൻ-ചെയർമാൻ AEC | അംഗം |
ഡോ. പി. രമാ റാവു | മുൻ സെക്രട്ടറി, ശാസ്ത്രസാങ്കേതിക വകുപ്പ് | അംഗം |
ഡോ. അനിൽ കാകോഡ്കർ | AEC മുൻ ചെയർമാൻ, ഹോമി ബാബ പ്രഫസർ | അംഗം |
ഡോ. ആർ. ബി. ഗ്രോവർ | പ്രധാന ഉപദേഷ്ടാവ്, ആണവോർജ്ജവകുപ്പ് | അംഗം |
അരുൺ ശ്രീവാസ്തവ | അംഗം, തന്ത്രപ്രധാന ആസൂത്രണ ഗ്രൂപ്പ്, സയന്റിഫിക്ക് ഓഫീസർ-H, DAE | സെക്രട്ടറി |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-29. Retrieved 2021-09-04.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-29. Retrieved 2021-09-04.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Atomic Energy Commission Archived 2011-04-25 at the Wayback Machine.
- Department of Atomic Energy