കാബിനെറ്റ് സെക്രട്ടറി

(Cabinet Secretary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാർലമെന്ററി രീതിയിൽ ഭരണം നടത്തപ്പെടുന്ന രാഷ്ട്രങ്ങളിലെ ഏറ്റവും ഉയർന്ന സിവിൽ ഉദ്യോഗസ്ഥനാണ് കാബിനെറ്റ് സെക്രട്ടറി. മന്ത്രി സഭയും ഉദ്യോഗസ്ഥന്മാരും തമ്മിലും,വിവിധ വകുപ്പുകൾ തമ്മിലും ഏകോപിപ്പിച്ച് ഭരണനിർവ്വഹണം എളുപ്പമാക്കുന്നത് കാബിനെറ്റ് സെക്രട്ടറിയാണ്.മന്ത്രി സഭാ യോഗങ്ങളിൽ കാര്യനിർവ്വാഹകനായി പങ്കെടുക്കുകയും അതിലെ തീരുമാനങ്ങൾ എഴുതി തയ്യാറാക്കുന്നതും ഈ ഉദ്യോഗസ്ഥന്റെ ചുമതലയാണ്. രാജ്യത്തെ മുഴുവൻ സിവിൽ ഉദ്യോഗസ്ഥന്മാരുടെയും പദവി കാബിനെറ്റ് സെക്രട്ടറിയുടെ താഴെയാണ്.

ശ്രീ അജിത് കുമാർ സേത് ആണ് ഇന്ത്യയുടെ ഇപ്പോഴത്തെ കാബിനെറ്റ് സെക്രട്ടറി.

"https://ml.wikipedia.org/w/index.php?title=കാബിനെറ്റ്_സെക്രട്ടറി&oldid=3129116" എന്ന താളിൽനിന്ന് ശേഖരിച്ചത്