ആങ്കറേജ് അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തെ ഒരു മുനിസിപ്പാലിറ്റിയാണ്. 2015 ലെ കണക്കനുസരിച്ച് ഇവിടെ 298,695 താമസക്കാരുണ്ട്. അലാസ്ക സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രമായ പട്ടണമാണ് ആങ്കറേജ് . അതുപോലെ തന്നെ അലാസ്ക സംസ്ഥാനത്തെ 40 ശതമാനം ജനങ്ങളും ഈ നഗരത്തിലാണു താമസിക്കുന്നത്.

ആങ്കറേജ്, അലാസ്ക

Dgheyaytnu
മുനിസിപ്പാലിറ്റ ഓഫ് ആങ്കറേജ്
പതാക ആങ്കറേജ്, അലാസ്ക
Flag
Official seal of ആങ്കറേജ്, അലാസ്ക
Seal
Nickname(s): 
The City of Lights and Flowers
Motto(s): 
Big Wild Life
Location of Anchorage within Alaska
Location of Anchorage within Alaska
രാജ്യം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
State Alaska
Boroughആങ്കറേജ്
Settled1914
IncorporatedNovember 23, 1920 (city)
January 1, 1964 (borough)
September 15, 1975
(unified municipality)
നാമഹേതുThe anchorage at the mouth of Ship Creek
ഭരണസമ്പ്രദായം
 • ഭരണസമിതിAnchorage Assembly[1]
 • MayorEthan Berkowitz
 • Alaska Senate
 • Alaska House
വിസ്തീർണ്ണം
 • Unified Borough and City1,968.6 ച മൈ (5,099 ച.കി.മീ.)
 • ഭൂമി1,704.7 ച മൈ (4,415 ച.കി.മീ.)
 • ജലം263.9 ച മൈ (683 ച.കി.മീ.)
 • നഗരം
78.8 ച മൈ (204 ച.കി.മീ.)
ഉയരം
102 അടി (31 മീ)
ജനസംഖ്യ
 • Unified Borough and City2,91,826
 • കണക്ക് 
(2015)[4]
2,98,695
 • റാങ്ക്1st in Alaska
64th in the United States
 • ജനസാന്ദ്രത171.2/ച മൈ (66.1/ച.കി.മീ.)
 • നഗരപ്രദേശം
251,243 (US: 149th)[2]
 • മെട്രോപ്രദേശം
396,142 (US: 134th)
Demonym(s)Anchoragite
സമയമേഖലUTC-9 (AKST)
 • Summer (DST)UTC-8 (AKDT)
ZIP code
99501–99524, 99529-99530, 99599
ഏരിയ കോഡ്907
1398242
FIPS code02-03000
വെബ്സൈറ്റ്City of Anchorage

ചരിത്രം

തിരുത്തുക

19-ആം നൂറ്റാണ്ടിൽ റഷ്യൻ ഭരണത്തിൽ വളരെ സുസ്ഥാപിതമായ ഒരു പട്ടണമായിരുന്നു ഇത്. 1867 ൽ യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് വില്യം എച്ച്. സിവാർഡ് റഷ്യയിൽ നിന്ന് അലാസ്ക പ്രദേശം വാങ്ങുന്നതിനുള്ള ഇടപാടിൽ ഒരു ഇടനിലക്കാരനായി പ്രവർത്തിച്ചു. 7.2 മില്ല്യൺ യു.എസ്. ഡോളറിന് (ഒരു ഏക്കർ ഭൂമിക്ക് 2 സെൻറ് വച്ച്) വിലയിട്ടു. ഈ ഇടപാടിന് "സിവാർഡ്സ് ഫോളി", "സിവാർഡ്സ് ഐസ്ബോക്സ്", "വാൽറഷ്യ" എന്നിങ്ങനെയുള്ള പേരുകളിട്ട് രാഷ്ട്രീയ എതിരാളികൾ വില്യം സിവാർഡിനെ കണക്കറ്റു പരിഹസിച്ചു. എന്നാൽ റഷ്യയുമായുള്ള ഇടപാടിന് ഏതാനും വർഷങ്ങൾക്കു ശേഷം 1888 ൽ അലാസ്കയിലെ ആങ്കറേജിനു സമീപമുള്ള Turnagain Arm എന്ന സ്ഥലത്ത് സ്വർണ്ണ നിക്ഷേപം കണ്ടുപിടിക്കപ്പെട്ടു. 1912 ൽ അലാസ്ക യു.എസ്. പ്രദേശമായി അംഗീകരിക്കപ്പെട്ടു. 1920 നവംബർ 23 ന് ഈ പട്ടണത്തിന്റെ പേര് ആങ്കറേജ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടു. 1923 ൽ ഇതുവഴി അലാസ്ക റെയിൽ റോഡിന്റെ നിർമ്മാണം പൂർത്തിയായി. 1920 നും 1930 നു മിടയിൽ പട്ടണം സാമ്പത്തികമായി വളർന്നു. 1964 മാർച്ചു 27 നുണ്ടായ ഭൂകമ്പം ആങ്കറേജ് പട്ടണത്തെ ഇളക്കിമറിച്ചു. ഈ ഭൂകമ്പത്തിൽ 115 പേർ കൊല്ലപ്പെടുകയും 311 മില്ല്യൺ (ഇപ്പോഴത്തെ കണക്കനുസരിച്ച് 2.37 ബില്ല്യൺ) ഡോളറിന്റെ നാശനഷ്ടവുമുണ്ടായി. അഞ്ചു മിനിട്ടു നീണ്ടു നിന്ന കുലുക്കത്തെ അതിജീവിക്കുവാൻ മിക്കവാറുമുള്ള നിർമ്മിതികൾക്കു സാധിച്ചില്ല. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട രണ്ടാമത്തെ വലിയ ഭൂകമ്പമായിരുന്നു ഇത്. താമസിയാതെ ഇവിടെ പുനർ നിർമ്മാണപ്രവർത്തനങ്ങൾ വിപുലമായ രീതിയിൽ നടന്നു.

1968 ൽ അറ്റ്ലാൻറിക് റിച്ച്ഫീൽഡ് കമ്പനി (ARCO) എന്ന അമേരിക്കൻ ഓയിൽ കമ്പനി Prudhoe ബേയിൽ എണ്ണയുടെ നിക്ഷേപം കണ്ടുപിടിച്ചു. ഇത് ആങ്കറേജ് പട്ടണത്തിൻറെ വളർച്ച ത്വരിതഗതിയിലാക്കി.

ഗതാഗതസൌകര്യങ്ങൾ

തിരുത്തുക

2015 ലെ വിവരങ്ങളനുസരിച്ച് ഹോങ്കോങ്, മെംഫിസ്, ഷാങ്ഹായ് എന്നിവ കഴിഞ്ഞാൽ ലോകത്ത് ചരക്കു നീക്കം നടക്കുന്ന വിമാനത്താവളങ്ങളിൽ ആങ്കറേജിലെ റ്റെഡ് സ്റ്റിവൻസ് അന്താരാഷ്ട്ര വിമാനത്താവളം നാലാം സ്ഥാനം അലങ്കരിക്കുന്നു. ഈ വിമാനത്താവളം 1951 ലാണ് പണി കഴിപ്പിച്ചത്. ഈ വിമാനത്താവളത്തിലൂടെ ഉത്തരാർദ്ധഗോളത്തിലെ പ്രധാനപ്പെട്ട് എല്ലാ പട്ടണങ്ങളിലേയ്ക്കും കുറഞ്ഞ ദൂരത്തിൽ സഞ്ചരിക്കുവാൻ പറ്റും. അലാസ്കയിൽ നിന്നുള്ള യു.എസ്. സെനറ്റർ റ്റെഡ് സ്റ്റിവൻസിനെ ആദരിക്കുന്നതിനു വേണ്ടിയാണ് വിമാനത്താവളത്തിന് അദ്ദേഹത്തിൻറെ പേരു നല്കിയിരിക്കുന്നത്. ഈ വിമാനത്താവളം 4,608 ഏക്കർ സ്ഥലത്ത് സമുദ്ര നിരപ്പിൽ നിന്നും 46 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഇതു കൂടാതെ അലാസ്കയിലെക്കുള്ള ചരക്കുനീക്കത്ത്തിന്റെ സിംഹഭാഗവും നിയന്ത്രിക്കുന്നു ഒരു വലിയ തുറമുഖവും ഇവിടെയുണ്ട്. ഓരോ വർഷവും ഭക്ഷവസ്തുക്കൾ, കെട്ടിട നിർമ്മാണ സാമഗ്രകൾ, കാറുകൾ, തുണിത്തരങ്ങൾ, സിമന്റ്, ഇന്ധനം തുടങ്ങി അലാസ്കയിലുള്ളവരുടെ ദൈനം ദിന വൃത്തിക്കുള്ളതും പൊതു ഉപയോഗത്തിനുള്ളതുമായി ഏകദേശം 3.5 മില്ല്യൺ ടൺ  കാർഗോ ഇവിടെ കൈകാര്യം ചെയ്യുന്നു. ഈ തുറമുഖം കടൽ, ഹൈവേ, റെയിൽ, എയർ കാർഗോ വ്യൂഹം എന്നിവ പോലെയുള്ള വിവിധ ഗതാഗത സൌകര്യങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായും പ്രവർത്തിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏകദേശം ഇരുന്നൂറോളം സമുഹങ്ങളിലേയ്ക്കു് ഇവിടെ നിന്നുള്ള സേവനം ലഭ്യമാകുന്നു.  ആങ്കറേജിലെ തുറമുഖം അലാസ്കയുടെ സാമ്പത്തിക ഹൃദയമായാണ് അറിയപ്പെടുന്നത്. 

== ജനസംഖ്യാപരമായ കണക്കുകൾ == 

താഴെക്കാണുന്ന പട്ടിക പട്ടണത്തിലെ ജനസംഖ്യാപരമായ വിവരം നൽകുന്നു (2010 - 2014)

ആങ്കറേജ് പട്ടണത്തിലെ ജനസംഖ്യാപരമായ കണക്കുകൾ - അലാസ്ക (2014)
  ആങ്കറേജ് അലാസ്ക
ആകെ ജനസംഖ്യ: 300,950 728,300
ലാൻറ് ഏരിയ (സ്ക്വയർ മൈൽ): 1,705 570,641
ലിംഗഭേദം
സ്ത്രീകൾ: 49.2% 47.8%
വർഗ്ഗം - വംശം-ഗോത്രം
വെള്ളക്കാർ: 66% 62.9%
കറുത്ത വർഗ്ഗക്കാർ/ആഫ്രിക്കൻ-അമേരിക്കൻ: 5.6% 3.5%
ഏഷ്യൻ: 8.1% 5.6%
നേറ്റീവ് ഇന്ത്യൻസ് (റെഡ് ഇന്ത്യൻ) : 7.9% 14.1%
പസഫിക് ഐസ്ലാൻഡർ : 2% 1.1%
Two or more: 8.1% 8%
ഹിസ്പാനിക്/ലാറ്റിൻ: 7.6% 6.2%
വിദ്യാഭ്യാസം
ഹൈസ്ക്കൂൾ-ഗ്രഡ്വേഷൻ അനുപാതം : 92.5% 91.8%
കോളേജ് ഗ്രാഡ്വേഷൻ അനുപാതം: 32.8% 27.7%
ആളോഹരി വരുമാനം
Median household income: $77,454 $71,829
ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർ : 7.9% 10.1%
Source: U.S. സെൻസസ് ബ്യൂറോ, "അമേരിക്കൻ കമ്മ്യൂണിറ്റി സർവ്വേ" (5-year estimates 2010-2014)
സിറ്റിസ്കേപ്പ്
തിരുത്തുക
ഇതും കാണുക: List of neighborhoods in Anchorage, Alaska
Panorama of Anchorage as viewed at night from the Glen Alps neighborhood, near Flattop Mountain.
The USS Anchorage departing from its eponymous port in May 2013. The vessel is framed by the city's downtown and the Chugach Mountain Range in the background.
Panorama of Cook Inlet near the mouth of Turnagain Arm, a few miles south of the "Anchorage bowl." The tide is out, exposing the surrounding mudflats.
  1. "Anchorage Assembly". Municipality of Anchorage. Retrieved 2014-02-09.
  2. "2010 Census Urban Area List". United States Census Bureau. Archived from the original on 2012-10-10. Retrieved 2014-02-09.
  3. "American FactFinder". United States Census Bureau. Retrieved 2014-02-09.
  4. "QuickFacts". United States Census Bureau. Retrieved 2016-03-09.
"https://ml.wikipedia.org/w/index.php?title=ആങ്കറേജ്,_അലാസ്ക&oldid=4045751" എന്ന താളിൽനിന്ന് ശേഖരിച്ചത്