ആഗ്നസ് ഡി മില്ലെ
ആഗ്നസ് ഡി മില്ലെ അമേരിക്കൻ നൃത്തസംവിധായികയായിരുന്നു. 1905-ൽ ന്യൂയോർക്കിലെ ഒരു തിയെറ്റർ കുടുംബത്തിൽ ജനിച്ചു. പിതാവ് നാടകകൃത്തും തിരക്കഥാകൃത്തും ആയിരുന്നു.
ആഗ്നസ് ഡി മില്ലെ | |
---|---|
![]() | |
ജനനം | Agnes George de Mille സെപ്റ്റംബർ 18, 1905 |
മരണം | ഒക്ടോബർ 7, 1993 | (പ്രായം 88)
തൊഴിൽ | Choreographer, dancer |
സജീവ കാലം | 1910s–1990s |
ആദ്യപ്രദർശനംതിരുത്തുക
1928-ൽ ഡി മില്ലെ തന്റെ ആദ്യത്തെ പ്രദർശനം ന്യൂയോർക്കിൽ നടത്തി. 1930-ൽ ലണ്ടനിൽ വച്ച് മേരി റാംബർട്ടും ആന്റണി ട്യൂസറുമായി ചേർന്നു നടത്തിയ പ്രദർശനം ഇവരെ ശ്രദ്ധേയയാക്കി. 1940-ൽ ഡി മില്ലെ നൃത്ത സംവിധാനം നിർവഹിച്ച പ്രഥമ ബാലെയായ ബ്ലാക് റിച്വൽ അവതരിപ്പിക്കപ്പെട്ടു. അമേരിക്കൻ ബാലെ തിയെറ്റർ ആയിരുന്നു ഇത് അവതരിപ്പിച്ചത്. അവർക്കു വേണ്ടിത്തന്നെ 1948-ൽ അവതരിപ്പിച്ച ഫാൾ റിവർ ലെജൻഡ് ആണ് ഡി മില്ലെയുടെ ഏറ്റവും പ്രശസ്ത ബാലെ. എങ്കിലും റൂസ്സെ ഡി മോന്റി കാർലോ ബാലെ സംഘത്തിനു വേണ്ടി ഇവർ ചിട്ടപ്പെടുത്തിയ റോഡിയോ (1942) ആണ് ഇവരെ ലോകപ്രശസ്തയാക്കിയത്. മരണത്തെ മുഖാമുഖം കാണുന്ന ഒരു സ്ത്രിയുടെ കഥ പറയുന്ന ദ് അദർ (1992) ആണ് ഇവരുടെ ഏറ്റവുമൊടുവിലത്തെ ബാലെ.
സംഗീത ശില്പങ്ങൾതിരുത്തുക
ബാലെകൾക്കു പുറമേ നിരവധി സംഗീത ശില്പങ്ങൾക്കും ഇവർ നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്.
- ഒക്ലഹോമ (1943)
- കരനസൽ (1945)
- ബ്രിഗാസൂൺ (1947)
എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്.
നൃത്തസംബന്ധിയായ രചനകൾതിരുത്തുക
ഡി മില്ലെയുടെ നൃത്തസംബന്ധിയായ രചനകളും ആത്മകഥാപരമായ കുറിപ്പുകളും സൈദ്ധാന്തികമായ ഉൾക്കാഴ്ചകൾ നിറഞ്ഞവയാണ്.
- ഡാൻസ് ടു ദ് പൈപ്പർ (1952)
- റിപ്രീവ് (1981)
- ലിസ്സി ബോർഡെൻ : എ ഡാൻസ് ഒഫ് ഡെത്ത് (1968)
- അമേരിക്ക ഡാൻസെസ് (1981)
- മാർത്ത : ലൈഫ് ആൻഡ് വർക്ക് ഒഫ് മാർത്ത ഗ്രഹാം (1991)
എന്നിവ ഇതിനുദാഹരണമാണ്. നൃത്തരംഗത്തു നിന്നും തിയെറ്റർ രംഗത്തു നിന്നും നിരവധി അവാർഡുകൾ ഇവരെ തേടിയെത്തി. 15-ഓളം പുരസ്കാരപരമായ ബിരുദങ്ങളും ഡി മെല്ലെയ്ക്കു ലഭിച്ചിട്ടുണ്ട്. 1993 ഒക്ടോബർ 7-ന് അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- http://www.agnesdemilledances.com/biography.html
- http://agnesdemille.org/index.html
- http://agnesdemille.org/theother.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡി മില്ലെ, ആഗ്നസ് ജോർജ് (1905 - 93) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |