ഓഗസ്റ്റ് 23
തീയതി
(ആഗസ്റ്റ് 23 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 23 വർഷത്തിലെ 235 (അധിവർഷത്തിൽ 236)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1305 - സ്കോട്ടിഷ് ദേശീയവാദി വില്യം വാലസ് വധശിക്ഷക്ക് വിധേയനായി.
- 1708 - മെയ്ദിങ്നു പമെയ്ബ മണിപ്പൂരിന്റെ രാജാവായി.
- 1839 - ചൈനക്കെതിരെയുള്ള യുദ്ധത്തിന് സൈനികകേന്ദ്രമാക്കുന്നതിനായി, യു.കെ. ഹോങ് കോങ് പിടിച്ചെടുത്തു.
- 1866 - പ്രേഗ് ഉടമ്പടിയോടെ ഓസ്ട്രോ-പ്രഷ്യൻ യുദ്ധത്തിന് അന്ത്യമായി.
- 1889 - കപ്പലിൽ നിന്ന് കരയിലേക്കുള്ള ആദ്യ കമ്പിയില്ലാക്കമ്പി സന്ദേശം അയക്കപ്പെട്ടു.
- 1914 - ഒന്നാം ലോകമഹായുദ്ധം: ജപ്പാൻ ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. തുടർന്ന് ചൈനയിലെ ക്വിങ്ഡാവോയിൽ ബോംബാക്രമണം നടത്തി.
- 1939 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനിയും സോവിയറ്റ് യൂണിയനും മോളോടോവ്-റിബ്ബെൺട്രോപ്പ് സന്ധി എന്ന ഒരു വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടു. കരാറിലെ ഒരു രഹസ്യവ്യവസ്ഥയനുസരിച്ച് ബാൾട്ടിക് രാജ്യങ്ങളായ ഫിൻലന്റ്, റൊമാനിയ, പോളണ്ട് എന്നിവ രണ്ടു രാജ്യങ്ങളും പങ്കുവെച്ചെടുത്തു.
- 1942 - രണ്ടാം ലോകമഹായുദ്ധം: സ്റ്റാലിൻഗ്രാഡ് യുദ്ധം ആരംഭിച്ചു.
- 1943 - രണ്ടാം ലോകമഹായുദ്ധം: ഖാർകോവ് സ്വതന്ത്രമായി.
- 1944 - രണ്ടാം ലോകമഹായുദ്ധം: മാഴ്സെയിൽ സ്വതന്ത്രമായി.
- 1944 - രണ്ടാം ലോകമഹായുദ്ധം: റൊമാനിയയിലെ മൈക്കൽ രാജാവ്, നാസി പക്ഷക്കാരനായ ജനറൽ അന്റോണിസ്ക്യൂവിന്റെ സർക്കാരിനെ പിരിച്ചുവിട്ട് അദ്ദേഹത്തെ തടവിലാക്കി. റൊമാനിയ അച്ചുതണ്ട് ശക്തികളുടെ പക്ഷത്തു നിന്നും സഖ്യകക്ഷികളുടെ പക്ഷത്തേക്ക് മാറി.
- 1948 - വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് രൂപീകൃതമായി.
- 1952 - അറബ് ലീഗ് സ്ഥാപിതമായി.
- 1975 - ലാവോസിൽ അട്ടിമറീയിലൂടെ കമ്മ്യൂണിസ്തുകൾ അധികാരത്തിലേറി.
- 1990 - അർമേനിയ സോവിയറ്റ് യൂണിയനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1990 - പശ്ചിമജർമ്മനിയും പൂർവ്വജർമ്മനിയും ഒക്ടോബർ 3-ന് ഒരുമിക്കുമെന്ന് പ്രഖ്യാപനം നടത്തി.
ജനനം
തിരുത്തുകമരണം
തിരുത്തുക- 2006-കവി അയ്യപ്പപണിക്കർ അന്തരിച്ചു.