ഇന്ത്യയിലെ പ്രമുഖ അഴിമതിവിരുദ്ധ പ്രവർത്തകനായ അരവിന്ദ് കെജ്രിവാൾ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ്‌ ആം ആദ്മി പാർട്ടി. 2012 നവംബർ 24നു പാർട്ടി നിലവിൽ വന്നു, ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വച്ചായിരുന്നു പാർട്ടി രൂപ‌വത്കരണം. ആം എന്നാൽ സാധാരണ എന്നും ആദ്മി എന്ന ഹിന്ദി വാക്കിന് മനുഷ്യൻ എന്നുമാണത്ഥം. ആം ആദ്മി പാർട്ടി എന്നാൽ സാധാരണക്കാരന്റെ പാർട്ടി എന്നർത്ഥം.

आम आदमी पार्टी (ആം ആദ്മി പാർട്ടി)
ചെയർപെഴ്സൺഅരവിന്ദ് കെജ്രിവാൾ
Parliamentary Chairpersonഅരവിന്ദ് കെജ്രിവാൾ
രൂപീകരിക്കപ്പെട്ടത്നവംബർ 26, 2012
തലസ്ഥാനംന്യൂഡൽഹി
Political positionസംസ്ഥാന പാർട്ടി
Election symbol
AAP Symbol.png
Website
http://aamaadmiparty.org

ഘടനതിരുത്തുക

ആം ആദ്മി പാർട്ടിക്ക് ഒരു പ്രസിഡന്റോ വൈസ് പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ഉണ്ടായിരിക്കുകയില്ല. പകരം നാഷണൽ എക്സിക്യൂട്ടീവുകൾ തെരഞ്ഞെടുക്കുന്ന ഒരു ദേശീയ കൺ‌വീനർ മാത്രമാണുണ്ടായിരിക്കുക. മുപ്പത് അംഗങ്ങൾ ഉള്ള ദേശീയ എക്സിക്യൂട്ടീവ് മെമ്പേർസ് ആണ്‌ പാർട്ടിയുടെ ഉയർന്ന നേതൃനിരയിൽ ഉണ്ടായിരിക്കുക. പാർട്ടിയുടെ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം ഈ മുപ്പതംഗസംഘത്തിൽ അധിഷ്ഠിതമായിരിക്കും.

ദേശീയ സമിതിതിരുത്തുക

ആം ആദ്മി പാർട്ടിയുടെ ദേശീയ സമിതി അംഗങ്ങൾ ഇവരാണ്.[1]

ക്രമം പേര് പദവി
1. അരവിന്ദ് കെജ്രിവാൾ  ദേശീയ കൺവീനർ
2. പങ്കജ് ഗുപ്ത  സെക്രട്ടറി
3. കൃഷ്ണകാന്ത് സേവാടാ  ട്രഷറർ
4. മനീഷ് സിസോഡിയ  വക്താവ്
5. ഗോപാൽ റായി അംഗം
6. സഞ്ജയ്‌ സിംഗ് അംഗം
7. ഡോ: കുമാർ വിശ്വാസ് അംഗം
8. നവീൻ ജയ്ഹിന്ദ്‌ അംഗം
9. ദിനേശ് വഗേല അംഗം
10. ഹാബുൻഗ് പ്യാന്ഗ്  അംഗം
11. യോഗേഷ് ദാഹിയ അംഗം
12. ഇൽയാസ് ആസ്മി അംഗം
13. സുഭാഷ് വാരെ അംഗം
14. മായങ്ക് ഗാന്ധി അംഗം
15. പ്രിത്വി റെഡ്ഡി അംഗം
16. പ്രേം സിങ് പഹാരി അംഗം

തിരഞ്ഞെടുപ്പ് ചിഹ്നംതിരുത്തുക

ശൂചികരണ പ്രവത്തങ്ങൾക്ക് ഉപയോഗിക്കുന്ന ചൂൽ ആണ് ആം ആദ്മി പാർട്ടിയുടെ ചിഹ്നം, ഈ ചിഹ്നം ആം ആദ്മി പാർട്ടി ചോദിച്ചു വാങ്ങുകയായിരുന്നു[2].

മുഖ്യ അജണ്ടകൾതിരുത്തുക

ആം ആദ്മി പാർട്ടിയുടെ മുഖ്യ അജണ്ടകൾ താഴെ പറയുന്നു[3]

ലോക്‌സഭയിൽതിരുത്തുക

2014ൽ നടന്ന പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി രാജ്യത്തെ 434 സീറ്റുകളിൽ മൽസരിച്ചു[4].പഞ്ചാബിലെ നാലു സീറ്റുകളിൽ വിജയിച്ചു.[5]

ലോക്‌സഭാംഗം മണ്ഡലം
ധരംവീർ ഗാന്ധി പട്യാല
ഭഗവന്ത് മന്ന് സങ്ക്രുർ
സാധു സിങ് ഫരീദ്‌കോട്ട്
ഹരീന്ദർ സിങ് കൽസ ഫതേഹ്ഗർ സാഹിബ്‌

സംസ്ഥാന തിരഞ്ഞെടുപ്പുകൾതിരുത്തുക

ഡൽഹി - 2013തിരുത്തുക

തെരഞ്ഞെടുപ്പിന് മുൻപ് ഒരു വർഷം മാത്രം രാഷ്ട്രീയപാരമ്പര്യം ഉള്ള ആം ആദ്മി പാർട്ടിയുടെ സാധീനം മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ തള്ളിക്കളയുകയായിരുന്നു. [6] എന്നാൽ 2013 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നിർണായക സ്വാധീനമായി മാറി. കേവലം ഒരു വർഷം മാത്രം രാഷ്ട്രീയ പ്രവർത്തന പരിചയം ഉള്ള ഒരു പാർട്ടി വൻനേട്ടം കൈവരിച്ചത് ദേശിയതലത്തിൽതന്നെ ചർച്ചയായി.[7] ഭരണകക്ഷിയായ കോൺഗ്രസിന്റെ ദയനീയമായ പരാജയത്തിനും ആം ആദ്മി പാർട്ടി കാരണമായി.[8]

കക്ഷി നിലതിരുത്തുക

മുന്നണി/പാർട്ടി സീറ്റുകൾ
BJP 03
AAP 67
INC 0
JD(U) 0
സ്വതന്ത്രൻ 0

ആം ആദ്മി സർക്കാർതിരുത്തുക

എഴുപതംഗ ഡൽഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടർന്ന് 32 സീറ്റ് ലഭിച്ച ബി.ജെ.പി.യെ സർക്കാറുണ്ടാക്കാൻ ലഫ്. ഗവർണർ ചർച്ചയ്ക്കുവിളിച്ചു. സർക്കാറുണ്ടാക്കാൻ താത്പര്യമില്ലെന്ന് ബി.ജെ.പി. അറിയിച്ചതിനെത്തുടർന്ന് 28 സീറ്റുള്ള എ.എ.പി.ക്ക് ക്ഷണംലഭിച്ചു. എട്ടുസീറ്റുള്ള കോൺഗ്രസ്സിന്റെ പുറത്ത് നീന്നുള്ള പിന്തുണയോടെ എ.എ.പി. അധികാരത്തിൽ വന്നു. 2013 ഡിസംബർ 29 നു രാംലീല മൈതാനിയിൽ വെച്ച് സത്യപ്രതിജ്ഞ നടന്നു.

സർക്കാർ രൂപികരണംതിരുത്തുക

കേവല ഭുരിപക്ഷം ഇല്ലാതെ ഇരുന്നതിനാലും, കോൺഗ്രസിൽ നിന്നോ BJPയിൽ നിന്നോ പിന്തുണ സ്വീകരിക്കുകയോ അവർക്ക് പിന്തുണ നൽകുകയോ ഇല്ല എന്ന് തിരഞ്ഞെടുപ്പിന് മുൻപേ പ്രഖാപിച്ചതിനാലും, പ്രതിപക്ഷത്തു തുടരവാനാണ് AAP തീരുമാനിച്ചത് [10] എന്നാൽ കോൺഗ്രസ് AAP യ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും BJP സർക്കാർ രൂപികരിക്കുവനുള്ള ശ്രേമം ഉപേക്ഷിക്കുകയും ചെയ്ത് സാഹചര്യത്തിൽ, സർക്കാർ രൂപികരിക്കുവാൻ AAPയ്ക്ക് കോൺഗ്രസ്സിൽ നിന്നും BJP യിൽ നിന്നും രാക്ഷ്ട്രീയ സമർദം ഉണ്ടായി [11]. ഇതേ തുടർന്ന് സർക്കാർ രൂപീകരണത്തിന് ആം ആദ്മി പാർട്ടി ലഫ്റ്റനന്റ് ഗവർണ്ണറോട് 10 ദിവസത്തെ സാവകാശം തേടി. പിന്തുണ സ്വീകരിക്കാൻ ആം ആദ്മി പാർട്ടി കോൺഗ്രസിന്റെയും ബിജെപിയുടെയും മുന്നിൽ 17 ഉപാധികൾ വെച്ചു. ലോകായുക്ത അടക്കം പതിനെട്ട് വിഷയങ്ങളിൽ ഇരു പാർട്ടികളും നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും ബിജെപി അദ്ധ്യക്ഷൻ രാജ് നാഥ് സിംഗിനും അരവിന്ദ് കെജ്‌രിവാൾ കത്തയച്ചു. BJP ഇതിനോട് പ്രതികരിച്ചില്ല എന്നാൽ 18 ആവശ്യങ്ങളിൽ 16 എണ്ണവും കോൺഗ്രസ് അംഗീകരിചതിനെ [12] തുടർന്ന് ആം ആദ്മി പാർട്ടി ജനഹിത പരിശോധ നടത്തുകയുണ്ടായി 25 ലക്ഷം നോട്ടിസ്കൾ ജനങ്ങൾക് ഇടയിൽ വിതരണം ചെയ്തു, അഭിപ്രായ രൂപികരണത്തിന് നവ മാധ്യമങ്ങളുടെ സഹായം തേടുകയും ചെയ്തു. ഹിതപരിശോധനയിൽ പങ്കെടുത്ത 80 ശതമാനം പേരും ഭരണത്തിലേറാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന നിലപാടാണ് അറിയച്ചത് [13]

കെജ്‌രിവാളിന്റെ 17 നിബന്ധനകൾതിരുത്തുക

 
ഡൽഹിയിൽ സർക്കാർ രൂപികരിക്കുന്നതുമായി ബന്ധപെട്ടു UPA അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ച കത്ത്

സർക്കാർ രൂപികരിക്കുന്നതുമായി ബന്ധപെട്ടു ആം ആദ്മി അദ്ധ്യക്ഷൻ കേജരിവാൾ പ്രമുഖ കക്ഷികളായ BJP, കോൺഗ്രസ് എന്നിവർക്ക് ഒരു കത്ത് അയച്ചിരുന്നു. സംസ്ഥാനത്തെ ബാധിക്കുന്ന 17 പ്രശനങ്ങളിൽ ഇരു മുന്നണികളുടെയും നിലപാട് ചോദിച്ചാണ് കത്തയച്ചത്, പിന്തുണ സ്വീകരിച്ചു സ്ഥായിയായ ഒരു ഗെവന്മേന്റ്റ് രൂപികരിക്കുവാനും തിരെഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുവാനും പിന്തുണയ്ക്കുന്ന പാർട്ടിയുടെ നിലപാടുകൾ അറിയേണ്ടതുണ്ട് എന്ന് ആം ആദ്മി പാർട്ടി അവകാശപെട്ടു.[14]

നിയമസഭയിൽതിരുത്തുക

ന്യുനപക്ഷ സർക്കാർ ആയതിനാൽ സർക്കാരിന്റെ നിലനില്പിന് വിശ്വാസ വോട്ടു നേടുന്നത് നിർണായകമായിരുന്നു .2014 ജനുവരി 2'ന് AAP സർക്കാർ ഡൽഹി നിയമസഭയിൽ നാടകീയമായ രംഗങ്ങൾക്കൊടുവിൽ വിശ്വാസ വോട്ട് നേടി നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു [15].70 അംഗങ്ങളുള്ള ദില്ലി നിയമസഭയിൽ 36 പേരുടെ പിന്തുണയാണ് വിശ്വാസവോട്ട് നേടാൻ ആവശ്യമായിട്ടുണ്ടായിരുന്നത്[16] .ജെ.ഡി.യുവിന്റെ ഏക എംഎൽഎയും ഒരു സ്വതന്ത്രനും കൂടി പിന്തുണച്ചപ്പോൾ അദ്ദേഹത്തിന് AAP യ്ക്ക് 37 വോട്ടു കിട്ടി. ജെ.ഡി.യു, സ്വതന്ത്രൻ, കോൺഗ്രസ് പിന്തുണയോടെ ആം ആദ്മി പാർട്ടിയുടെ എം.എസ്.ധീർ ഡൽഹി നിയമസഭയിലെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു [17].

മന്ത്രി സഭതിരുത്തുക

ദില്ലിയിലെ ഏഴാമത് മന്ത്രി സഭ ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു. മുഖ്യമന്ത്രിയായി അധികാരമേറ്റ അരവിന്ദ് കേജരിവാൾ മന്ത്രി സഭയിൽ ആറു മന്ത്രിമാർ ഉണ്ടായിരുന്നു.[18][18]

മന്ത്രിമാർ വകുപ്പുകൾ
അരവിന്ദ് കെജ്‌രിവാൾ(മുഖ്യമന്ത്രി ) ആഭ്യന്തരം, ആസൂത്രണം, ധനകാര്യം , ഊർജം, വിജിലൻസ്, സേവനം, ആർക്കും നല്കപെടാത്തെ മറ്റു എല്ലാ വകുപ്പുകളും
മനീഷ് സിസോഡിയ റവന്യു, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, പൊതുമരാമത്ത്, നഗരവികസനം, തദേശസ്വയംഭരണം, കെട്ടിട ഭുമി
സോംനാഥ് ഭാരതി ടുറിസം, നിയമം, സംസ്കാരികം, ഭരണ പരിക്ഷകരണവകുപ്പുകൾ
രാഖി ബിർള വനിതാ-ശിശു ക്ഷേമം, സാമുഹിക ക്ഷേമം, ഭാഷ
ഗീരിഷ് സോണി പട്ടികജാതി-പട്ടികവർഗ ക്ഷേമം, തൊഴിൽ, വികസനം
സത്യേന്ദ്ര ജെയ്ൻ ആരോഗ്യം, വ്യവസായം
സൗരഭ് ഭരത്വാജ് ഗതാഗതം, ഭക്ഷ്യവിതരണം, തെരഞ്ഞെടുപ്പ്, പരിസ്ഥിതി, GAD

സംസ്ഥാന സമതികൾതിരുത്തുക

കേരളംതിരുത്തുക

കേരളത്തിലിപ്പോൾ നിലവിലുള്ളത് ആം ആദ്മി പാർട്ടിയുടെ കേരള ഇടക്കാല സംസ്ഥാനസമിതിയാണ്.

ക്രമം പേര് പദവി
1. സി ആർ നീലകണ്ഠൻ  കൺവീനർ
2. അരുൺ ജോസഫ്  സെക്രട്ടറി
3. പോൾ ജോസഫ്  ട്രഷറർ
4. അശോക് ജോർജ്ജ്  അംഗം
5. ഷൈബു മഠത്തിൽ‍  അംഗം
6. എസ്.എ എരോത്ത്  അംഗം
7. രാജേഷ്‌ കുമാർ‍‍  അംഗം
8. വെങ്കിടെശ്വർ സുബ്രഹ്മണ്യം‍  അംഗം

[19]

വിമർശനങ്ങൾതിരുത്തുക

 • ആം ആദ്മി പാർട്ടി എന്നത് കോൺഗ്രസ്സിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെന്നും പുതിയ പാർട്ടിക്ക് ആ പേരിടാൻ പാടില്ലെന്നും ആക്ഷേപം ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് പാർട്ടി രംഗത്തു വന്നു.
 • ഏറ്റവും അഴിമതിക്കാരെന്ന് വിശേഷിപ്പിച്ച കോൺഗ്രസിന്റെ പിന്തുണ സ്വീകരിച്ച ആം ആദ്‌മി പാർട്ടി ജനങ്ങളെ വഞ്ചിച്ചെന്ന് ബി.ജെ.പി നേതാവ് ഡോ. ഹർഷവർദ്ധൻ ആരോപിച്ചിരുന്നു. ആം ആദ്‌മി പാർട്ടി നടത്തിയ ജനഹിത പരിശോധനയിലും ഹർഷ വർദ്ധൻ സംശയം പ്രകടിപ്പിച്ചു.[20]
 • ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പു ചിഹ്നമായി തിരഞ്ഞെടുത്ത ചൂൽ തങ്ങളുടെ ചിഹ്നമാണെന്ന അവകാശവാദമുന്നയിച്ച നൈതിക് പാർട്ടി, അത് 2012-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ അവർക്കു അനുവദിച്ച ചിഹ്നത്തിൽ മത്സരിച്ചിട്ടും ഉണ്ടെന്ന് കാണിച്ച് അലഹബാദ് ഹൈക്കോടതിയിൽ കേസ് കൊടുക്കുകയും അതിൻ പ്രകാരം കോടതി ആം ആദ്മി പാർട്ടിക്കു നോട്ടീസ് അയക്കുകയും ചെയ്തു.[21]

കുറിപ്പുകൾതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബങ്ങൾതിരുത്തുക

 1. ദേശിയ സമതി അംഗങ്ങൾ ആം ആദ്മി പാർട്ടിയുടെ കേരള ഘടകത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ലഭിച്ച വിവരം
 2. ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തെ പറ്റി കേരള ഘടകത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ലഭിച്ച വിവരം
 3. മുഖ്യ അജണ്ടകൾ - ആം ആദ്മി പാർട്ടിയുടെ കേരള ഘടകത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ലഭിച്ച വിവരം
 4. http://www.aamaadmiparty.org/complete-candidate-list-2014-elections
 5. http://164.100.47.132/LssNew/Members/Partydetail.aspx?party_code=153
 6. 2013 ഒക്ടോബർ 18 നു സീ ന്യൂസിൽ വന്ന വാർത്തയും ഇന്ത്യടുഡേയിൽ ഇതിനെ ഉദ്ധരിച്ചു വന്ന ലേഖനവും .
 7. * http://www.mathrubhumi.com/story.php?id=412622
 8. * http://www.ndtv.com/elections/article/assembly-polls/assembly-election-result-arvind-kejriwal-sweeps-sheila-dikshit-out-in-delhi-456195
 9. http://zeenews.india.com/assembly-elections-2013/delhi-polls/results.html
 10. *http://www.indiavisiontv.com/2013/12/09/285738.html
 11. *http://www.kvartha.com/2013/12/kejriwal-sets-terms-for-govt-congress.html
 12. *http://malayalam.oneindia.in/news/india/aap-will-form-government-in-two-days-115963.html
 13. *http://www.madhyamam.com/news/262665/131223
 14. ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക ബ്ലോഗിൽ നിന്നുള്ള വിവരം
 15. http://www.reporterlive.com/2014/01/02/74915.html
 16. http://www.mathrubhumi.com/story.php?id=418904
 17. * http://www.mathrubhumi.com/story.php?id=419163 *http://www.reporterlive.com/2014/01/03/75244.html
 18. 18.0 18.1 http://delhi.gov.in/wps/wcm/connect/DoIT/delhi+govt/delhi+home/departments/executives/ministers
 19. http://aapkerala.org/about/stateexecutives
 20. പ്രസൂൻ എസ്.കണ്ടത്ത് (2013 ഡിസംബർ 24). "ഡൽഹി ചോദിക്കുന്നു: ഈ ഭരണം എത്രനാൾ". കേരളകൗമുദി. മൂലതാളിൽ (പത്രലേഖനം) നിന്നും 2013 Dec 30 12:00:33-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 5. Check date values in: |accessdate=, |date=, and |archivedate= (help)CS1 maint: discouraged parameter (link)
 21. "Broom symbol belongs to us, not AAP: UP outfit". The Hindu. 2014 ജനുവരി 9. മൂലതാളിൽ നിന്നും 2014-01-10 11:18:31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ജനുവരി 10. Check date values in: |accessdate=, |date=, and |archivedate= (help)CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=ആം_ആദ്മി_പാർട്ടി&oldid=2530935" എന്ന താളിൽനിന്ന് ശേഖരിച്ചത്