രേണുക എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രേണുക (വിവക്ഷകൾ) എന്ന താൾ കാണുക. രേണുക (വിവക്ഷകൾ)

ഇന്ത്യയിലെ ഒരു മുൻ കേന്ദ്രമന്ത്രിയാണ് രേണുക ചൗധരി. ഇംഗ്ലീഷ്: Renuka Chowdhary. ഇപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വക്താവായി പ്രവർത്തിച്ചുവരുന്നു. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് വ്യാവസായിക മനഃശാസ്ത്രത്തിൽ ബിരുദം നേടിയതിനുശേഷം, 1984 ൽ തെലുഗുദേശം പാർട്ടിയിലൂടെയാണ് രേണുകാ ചൗധരി രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്. 1998 ൽ തെലുങ്ക് ദേശം പാർട്ടി വിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്കു ചേക്കേറി, ഇപ്പോൾ കോൺഗ്രസ് അംഗമായി തുടരുന്നു.ആന്ധ്രാപ്രദേശിലെ ഖമ്മം ലോകസഭാ മണ്ഡലത്തിൽ നിന്ന് 1999 ലും 2004 ലും യഥാക്രമം 13 ഉം 14 ഉം ലോകസഭകളിൽ അംഗമായി. മൂന്നാം തവണ 2009 മെയ് മാസം നടന്ന തിരഞ്ഞെടുപ്പിൽ ഖമ്മം ലോകസഭാ മണ്ഡലത്തിൽ നിന്ന് 1.5 ലക്ഷത്തിനടുത്ത് വോട്ടിനാണ് പരാജയപ്പെട്ടത്.
ദേവ ഗൗഡ മന്ത്രിസഭയിൽ ക്യാബിനറ്റ് പദവിയോടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി (1997-1998), ധനകാര്യ കമ്മറ്റി അംഗം (1999-2000), സ്ത്രീ ശാക്തീകരണകമ്മറ്റി (2000-2001), മൻമോഹൻ സിംഗ്‌ മന്ത്രിസഭയിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി (2004-2006), സ്വതന്ത്ര ചുമതലയുള്ള മാതൃശിശു വികസന വകുപ്പ് മന്ത്രി (2006-2009) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2011 ഓഗസ്റ്റിൽ കോൺഗ്രസ് വക്താവായി തിരഞ്ഞെടുക്കപ്പെട്ടു. ടെലിവിഷനിൽ ഭരണതലത്തിലെ അഴിമതിയും മറ്റും സംബന്ധിച്ച ചർച്ചകളിൽ കോൺഗ്രസിനെ വക്താവെന്നനിലയിൽ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു.

രേണുക ചൗധരി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് വക്താവ്
ഓഫീസിൽ
2011 ഓഗസ്റ്റ് മുതൽ തുടരുന്നു.
വ്യക്തിഗത വിവരങ്ങൾ
ജനനം(1954-08-13)13 ഓഗസ്റ്റ് 1954
വിശാഖപട്ടണം, ആന്ധ്രാപ്രദേശ്‌
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിശ്രീധർ ചൗധരി
കുട്ടികൾ2 പെൺ മക്കൾ
വസതിഹൈദരാബാദ്
As of 25 ഓഗസ്റ്റ്, 2011
ഉറവിടം: [2]

പ്രധാന പ്രസ്താവനകൾ

തിരുത്തുക

വിവാദങ്ങൾ

തിരുത്തുക
  • ഞാൻ പല സർവേ റിസൾട്ടകൾ കണ്ടു അവരെല്ലാം പകൽകിനാവ് കാണുകയാണ്. മുഖ്യമന്ത്രിയായി കേജരിവാൾ വരേണമെന്നോ ആരാണി കേജരിവാൾ കോൻ ബനേഗ കോർപതിയിൽ ചോദിക്കുവാൻ കൊള്ളാവുന്ന ചോദ്യമാണ്. [4]
  • ടൈംസ് നൗ ചാനലിലെ അർനബ് ഗോസാമിയുമായുള്ള അഭിമുഖത്തിൽ അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ മുന്നേറ്റത്തെ പീപലി ലൈവ് എന്ന സിനിമയുമായി താരതമ്യംചെയ്തു സംസാരിച്ചു.
  • 2000 ൽ നികുതി തട്ടിപ്പുവീരൻ ഹസൻ അലി ഖാൻ രേണുകാ ചൗധരിക്ക് 1.2 കോടിയുടെ വജ്രം സമ്മാനമായി നൽകുകയുണ്ടായി.
  • 2009 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഒന്നരലക്ഷത്തിന് അടുത്ത് വോട്ടിന് പരാജയമടഞ്ഞെങ്കിലും ഗവൺമെന്റ് ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കാതെ തുടർന്നു.
  • 1990 ജനുവരി 20 ന് തീൻ മൂർത്തിക്കടുത്തുള്ള കൗടില്യാ മാർഗിൽ ചുമതലയിൽ ഉണ്ടായിരുന്ന അസ്സിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സൂരജ് മൽ പ്രധാനമന്ത്രിക്ക് വഴിയിൽ തടസമുണ്ടാകാതിരിക്കുവാൻ രേണുകാ ചൗധരിയുടേതടക്കമുള്ള വാഹനങ്ങൾ തടയുകയുണ്ടായി.കാറിൽ നിന്നിറങ്ങിയ രേണുകാ ചൗധരി ഹെഡ് കോൺസ്റ്റബിൾ ജാനകിരാമനോട് തട്ടികയറുകയും തുടർന്ന് മുഷ്ടി ചുരുട്ടി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്യുകയുണ്ടായി. ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 332,353 പ്രകാരം കുറ്റം ചുമത്തി കേസ്സെടുക്കുകയുണ്ടായി.[5]
  1. http://thatsmalayalam.oneindia.in/news/2009/02/06/india-pub-bharo-to-beat-moral-police-renuka.html[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.deepika.com/Archives/CAT3_sub.asp?ccode=CAT3&hcode=46355[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.deepika.com/Archives/CAT3_sub.asp?ccode=CAT3&hcode=44357[പ്രവർത്തിക്കാത്ത കണ്ണി]
  4. 2013 ഒക്ടോബറിൽ ഡൽഹി നിയമ സഭ തിരെഞ്ഞെടുപ്പിന് മൂന്നോടിയുള്ള സർവേ ഫലങ്ങ ളോടുള്ള പ്രതികരണം https://archive.today/20140115054914/http://zeenews.india.com/news/delhi/who-is-arvind-kejriwal-asks-renuka-chowdhury_884088.html
  5. [1]
"https://ml.wikipedia.org/w/index.php?title=രേണുക_ചൗധരി&oldid=3958093" എന്ന താളിൽനിന്ന് ശേഖരിച്ചത്